AI girlfriend
Headlines

പടക്ക നിർമാണ ശാലയിൽ സ്ഫോടനം. 18 പേർ മരിച്ചു

വിജയവാഡ : ആന്ധ്രപ്രദേശിലെ കാക്കി നട ജില്ലയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. 18 പേർ മരിച്ച.നിരവധി പേർക്ക് പൊള്ളലേറ്റു. സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെൽവയലുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്‌ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികൾ ജോലികളിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിൽ…

Read More

അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് യുഎഇ; തിരിച്ചടിക്കുമെന്ന് യു എ ഇ

അബുദാബി :ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു മരണം സംഭവിച്ചതയായി യുഎഇ സ്ഥിരീകരിച്ചു. ഏഷ്യൻ വംശജനായ ഒരാളാണ് കൊല്ലപ്പെട്ടതെന്ന് യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ യു എ ഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രത്തിൽ പതിക്കുകയായിരുന്നു. മരിച്ചയാളുടെ പേരോ മറ്റ് വിവരങ്ങളോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

Read More

ഇറാനിൽ ഇസ്രായേൽ നടത്തിയ  ആക്രമണത്തിൽ 40 കുട്ടികൾ മരിച്ചു. ( വീഡിയോ)

തെഹ്റാൻ: ഇറാനിൽ ഇസ്രായേൽ നടത്തിയ  ആക്രമണത്തിൽ 40 കുട്ടികൾ മരിച്ചു. അക്രമണം  നടത്തിയത് സ്കൂളിന് നേരെയാണെന്നും സംഭവത്തിൽ 40 കുട്ടികൾ മരിച്ചുവെന്നും ഇറാൻ. വാർത്താ ഏജൻസിയായ ഇർനയാണ് ഇറാനിലെ സ്കുളിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഇറാനുനേരെ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണം നടത്തിയിരുന്നു. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.മുൻകരുതൽ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ…

Read More

ഇറാൻ-ഇസ്രായേൽ സംഘര്‍ഷത്തെ തുടര്‍ന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും താൽക്കാലികമായി റദ്ദാക്കി

ഡൽഹി: ഇറാൻ-ഇസ്രായേൽ സംഘര്‍ഷത്തെ തുടര്‍ന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും താൽക്കാലികമായി റദ്ദാക്ക. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ നിലനിർത്താൻ പ്രതിജ്ഞാബദ്ധമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. തിരുവനന്തപുരത്തുനിന്നും അബുദാബിക്ക് പോയ എയർ അറേബ്യ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വരുന്നു. യുഎഇയിലെ വ്യോമപാത അടച്ചതിനാണ് തിരിച്ചുവരുന്നത്. കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ IX 343, CCJ-DXB IX 321, CCJ-RUH IX 397, CCJ-JED   IX 385, CCJ-DMM ഇൻഡിഗോ…

Read More

തിരിച്ചടിച്ച് ഇറാൻ ,ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാൻ നിർദ്ദേശം

ടെഹ്റാൻ :ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്തി ഇറാൻ. ഇറാനിൽ നിന്ന് മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തതായി ഇസ്രായേൽ പ്രതിരോധസേന സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങിയതായി അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാ നിർദേശം നൽകിയിട്ടുണ്ട്.ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പൗരൻമാർ പാലിക്കണമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. മിസൈലുകളെ പ്രതിരോധിക്കാനും തകർക്കാനുമുള്ള അടിയന്തര നീക്കങ്ങൾ സൈന്യം നടത്തുന്നുണ്ട്. പ്രതിരോധസംവിധാനങ്ങൾ കുറ്റമറ്റതല്ല. അതുകൊണ്ട് തന്നെ പൗരൻമാർ സൈന്യത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും…

Read More

മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ‘കേരള സ്റ്റോറി 2’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി

കൊച്ചി: മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ‘കേരള സ്റ്റോറി 2’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാത . സിനിമയുടെ ട്രെയിലറിൽ ഇല്ലാത്ത രംഗങ്ങൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലിയാണ് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയത്. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു. സിനിമയില്‍ മുസ്‌ലിം മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതവിദ്വേഷം പടര്‍ത്തുന്ന ചിത്രം ആരംഭിക്കുന്നതിന്…

Read More

മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ മുതൽ ആരംഭിക്കും

മംഗലാപുരം: മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ (മാര്‍ച്ച് ഒന്നിന്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാമേശ്വരത്തേക്കും പഴനിയിലേക്കുമുള്ള തീര്‍ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്.*_16621/16622 ആണ് ട്രെയിന്‍ നമ്പര്‍_*. പാലക്കാട്, മധുരൈ, മനാമധുരൈ വഴിയാണ് ട്രെയിന്‍ സഞ്ചരിക്കുക. സമയക്രമം അറിയാം മംഗലാപുരത്ത് നിന്നും ശനിയാഴ്ച വൈകുന്നേരം ഏഴരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്തെത്തും. തിരിച്ച് ഞായറാഴ്ച മൂന്നരയ്ക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് മംഗലാപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 6.55ന് എത്തും. 2024…

Read More

ജെ.എൻ.യുവിലെ 14 വിദ്യാർഥി നേതാക്കൾ തീഹാർ ജയിലിൽ ; ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാതെ സമരക്കാർ

ന്യൂഡൽഹി:ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാതെ സമരക്കാർ ജെ.എൻ.യുവിലെ 14 വിദ്യാർഥിനേതാക്കളാണ് തീഹാർ ജയിലിൽ കഴിയുന്നത് .വ്യാഴാഴ്ച നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും അഡ്രസ്‌ വെരിഫിക്കേഷൻ പൂർത്തിയായില്ലെന്നും ഇനി പൂർത്തിയാവാൻ കോടതി അവധി കഴിയണം എന്നുമാണ് കാരണം പറയുന്നത്. ഹോളി കഴിഞ്ഞ് മാർച്ച്‌ 5 നേ കോടതി പ്രവർത്തിക്കുകയുള്ളൂ. രോഹിത് ആക്ട് നടപ്പിലാക്കുക, യുജിസി ഗൈഡ്ലൈൻസ് നടപ്പിലാക്കുക, ജാതീയ പരാമർശം നടത്തിയ വി.സി ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് രാജിവെക്കുക തുടങ്ങിയവ ആവശ്യപ്പെട്ടും സ്റ്റുഡന്‍റ്സ്…

Read More

ഇറാനുനേരെ ഇസ്രായേൽ ആക്രമണം.

തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഇറാനുനേരെ ഇസ്രായേൽ ആക്രമണം.ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനായി ഇറാനിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

Read More

കോഴിക്കോട് മോഡേൺ ബസാറിൽ വാഹനപകടം നാല് പേർ മരിച്ചു.

കോഴിക്കോട്: മോഡേൺ ബസാറിനടുത്ത പി.കെ സ്റ്റീൽമുന്നിൽ കാറ് ലോറിയുമായി കൂട്ടിയിച്ച് നാലു പേർ മരിച്ചു. ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം രാമനാട്ടുകാര സ്വദേശികൾ ആയ ദിനിൽ,അജീഷ്, ഫറൂക് കോളേജ് സ്വദേശി വിമൽ ശ്യാംലാൽ എന്നിവരാണ് മരിച്ചത് ഗുരുതര പരിക്കേറ്റ ദിജിൽ സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ

Read More