AI girlfriend
Headlines

ഇറാനെതി രെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിനെതിരെ രൂക്ഷ വിമർശന വുമായി ന്യൂയോർക്ക് മേയർ മംദാനി.

ടെഹ്റാൻ :ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കം നിയമവിരുദ്ധമാണെന്നും വിനാശകരമായ അധിനിവേശമാണിതെന്നും മംദാനി എക്‌സിൽ കുറിച്ചു. ‘യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക ആക്രമണം നിയമവിരുദ്ധമായ വിനാശകരമായ അധിനിവേശമാണ്. നഗരങ്ങളിൽ ബോംബ് വർഷിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്നു. പുതിയ യുദ്ധത്തിന് വഴിയൊരുക്കുന്നു. ഇതൊന്നുമല്ല അമേരിക്കൻ ജനതയ്ക്ക് വേണ്ടത്’ മംദാനി കുറിച്ചു. അതേസമയം നിലവിലെ യുദ്ധ സമാന പശ്ചാത്തലത്തിൽ ന്യൂയോർക്ക് നഗരത്തിൽ…

Read More

സ്വർണ്ണ വില കുതിച്ചു! എണ്ണ വില കുതിക്കും.

തിരുവനന്തപുരം:പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യവും വർധിച്ചു വന്നതിനാൽ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് തുടങ്ങി. ആഗോള എണ്ണ മാർക്കറ്റിലും വർധനവ് വന്നു തുടങ്ങുമെന്ന് വിദഗ്ദർ. സ്വർണ്ണം ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3200 രൂപയും വര്‍ധിച്ചു. ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും വില കുതിച്ചിരുന്നു. ഇന്നലെ രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസം കൊണ്ട് 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ഇസ്രായേലും യുഎസും ചേര്‍ന്ന്…

Read More

പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ.

ടെഹ്റാൻ :ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ രാജ്യത്തെ ഉന്നത സൈനിക നേതൃത്വവും വധിക്കപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) ആണ് ശനിയാഴ്ച നടന്ന ഇസ്റാഈൽ-യുഎസ് ആക്രമണങ്ങളിൽ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്.ഇറാൻ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, സൈനിക ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽ റഹീം മൂസവി എന്നിവർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇർന റിപ്പോർട്ട് ചെയ്തു.

Read More

ഖുമൈനിയുടെ മകൻ മൊജ്തബ ഖുമേനിയെ ഇറാന്റെ പുതിയ സുപ്രീം നേതാവായി തിരഞ്ഞെടുത്തു.

ടെഹ്റാൻ :യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനി വധിക്കപ്പെട്ടതി നെ ത്തുടർന്ന് ഖുമൈനിയുടെ മകൻ മൊജ്തബ ഖുമേനിയെ ഇറാന്റെ പുതിയ സുപ്രീം നേതാവായി തിരഞ്ഞെടുത്തു ഇറാൻ ടി.വി. റിപ്പോർട്ട് ചെയ്തു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Read More

പരമോന്നത നേതാവിൻ്റെ മരണം; പകരം ചോദിക്കുമെന്ന് ഇറാൻ .

’ടെഹ്റാൻ :  ഇറാൻ ഇറാ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമനിയുടെ വധം വലിയ കുറ്റകൃത്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇതിന് തക്കതായ മറുപടി നൽകുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വലിയ കുറ്റകൃത്യത്തിന് ഒരിക്കലും മറുപടി ലഭിക്കാതെ പോകില്ല. ഇത് ഇസ്‌ലാമിക ലോകത്തിന്റെയും ഷിയാ വിശ്വാസത്തിന്റെയും ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കും. ഖമനയിയുടെ രക്തം ഒരു കുതിച്ചൊഴുകുന്ന അരുവി പോലെ ഒഴുകുമെന്നും അത് അമേരിക്കൻ-സയണിസ്റ്റ് അടിച്ചമർത്തലുകളെ വേരോടെ ഇല്ലാതാക്കുമെന്നും അദ്ദേഹം…

Read More

അലി ഖാംനഈ ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാൾ- ട്രമ്പ്

വാഷിംഗ്ടൺ: യു എസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാൾആണെന്ന് വിമർശിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഓപ്പറേഷൻ എപിക് ഫ്യൂരി എന്ന് പേരിട്ട സൈനികാക്രമണത്തിൽ ഖാംനഈയുടെ സുരക്ഷിത താവളം യു.എസ് ഇന്‍റലിജൻസും അതിസങ്കീർണ്ണ ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് തകർത്തെന്നും ട്രംപ് പറഞ്ഞു. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പ്രതികരിച്ചത് ‘ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായ…

Read More

ഇസ്റാഈൽ അക്രമണത്തിൽ ഇറാൻ്റെ  പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയോടൊപ്പം മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടു.

തെഹ്റാന്‍: ഇസ്റാഈൽ അക്രമണത്തിൽ ഇറാൻ്റെ  പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയോടൊപ്പം മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടു.ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനടക്കം നിരവധി ഇറാനിയന്‍ മാധ‍്യമങ്ങൾ കുടുംബാഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഖാംനഈ കൊല്ലപ്പെട്ടുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വാർത്ത പുറത്തുവന്നത്. ആയത്തുല്ല അലി ഖാംനഈയുടെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരുടെ രക്തസാക്ഷിത്വം നിർഭാഗ്യവശാൽ സംഭവിച്ചിട്ടുണ്ടെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസും മറ്റ് മാധ്യമങ്ങളും അറിയിച്ചു. അതേ സമയം ഖാംനഈയുടെ മരണം സ്ഥിരീകരിച്ച് അമേരിക്കന്‍…

Read More

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു.

അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംന ഈകൊല്ലപ്പെട്ടു. സ്ഥിരീകരിച്ച് ഇറാനിയൻ ടിവി. ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചെന്ന് ഇറാനിയന്‍ ടിവി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക പട്ടികയിൽ ഇറാൻ പരമോന്നത നേതാവിന്റെ…

Read More

ഇസ്രായേലിന് നേരെ വീണ്ടും ഇറാന്‍റെ പ്രത്യാക്രമണം. സൗദിയിൽ ഇറാൻ നടത്തിയ അക്രമ ണത്തെ അപലപിച്ച് കിരീടവകാശി

ടെ ഹ്റാൻ /റിയാദ്: ഇസ്റാഈലും യു.എസ് ചേർന്ന് നടത്തുന്ന അക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ ഇസ്രായേലിന് നേരെ വീണ്ടും ഇറാന്‍റെ പ്രത്യാക്രമണം.സെൻട്രൽ ഇസ്രായേലും വിശുദ്ധ നഗരമായ ജെറുസലേമും ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. തങ്ങൾ ആക്രമണത്തിന്‍റെ ഭാഗമല്ലെന്നും ഇറാന്‍റെ സുരക്ഷ, പരമാധികാരം എന്നിവ മാനിക്കണമെന്നും ബ്രിട്ടണും ചൈനയും പ്രതികരിച്ചു. നേരത്തെയും ജറുസലേമടക്കം സെന്‍ട്രൽ ഇസ്രായേലിന്‍റെ വിവിധ ഭാഗങ്ങളിൽ ഇറാന്‍റെ റോക്കറ്റുകൾ നേരിട്ട് പതിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ രണ്ട് കമാന്‍ഡറുകളെ നഷ്ടമായെന്നും അത് ഇറാന്റെ സൈനികശക്തിയെ ബാധിക്കുന്നില്ലെന്നും ഇറാന്‍…

Read More

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതന്നും യു.എ ഇ

ദുബായ് :ദുബായ് അന്താരാഷ്ട്ര വിമാനത്താളത്തിലെയും (DXB) ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും (DWC) വിമാന സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നു വിമാനങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു. ശനിയാഴ്ച രാവിലെ ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തെത്തുടർന്ന് മേഖലയിലെ പല വ്യോമപാതകളും അടച്ച സാഹചര്യത്തിലാണ് ഈ നടപടി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ്…

Read More