AI girlfriend
Headlines

മാസപ്പടി കേസ് നിർണായക വിവരം ലഭിച്ചെന്ന് ഇഡി , സി. എം ആർ എൽ ഹൈകോടതിയിലേക്ക്

തിരുവനന്തപുരം:സിഎംആർഎല്ലിൽ നിന്നും പിടിച്ചെടുത്ത ഡയറിയിൽ പേര് പരാമർശിക്കുന്നവർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. യുഡിഎഫ് നേതാക്കൾക്കെതിരെയും അന്വേഷണം ഉണ്ടാകും. ക്രമക്കേടിലൂടെ നേടിയ പണമാണ് രാഷ്ട്രീയ പ്രവർത്തകർക്ക് നൽകിയതെന്നാണ് ഇഡി നിഗമനം. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. കേസിൽ അന്വേഷണം തുടരാൻ ആവശ്യമായ തെളിവുകൾ ലഭിച്ചെന്നാണ് ഇഡി അവകാശപ്പെടുന്നത്. അതേസമയം, എക്സാലോജിക് കേസിൽ വീണ തൈക്കണ്ടിക്ക് ഇഡി ഉടൻ സമൻസ് നൽകും. റെയ്ഡിൽ പിടിച്ചടുത്ത രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് വീണ തൈക്കണ്ടിയെ ചോദ്യം…

Read More

പത്ത് വർഷത്തിന് ശേഷം യു ഡി എഫ് സർക്കാരിൻ്റെ നയ പ്രഖ്യാപന പ്രസംഗം ഇന്ന്

തിരുവനന്തപുരം:പത്ത് വർഷത്തിന് ശേഷം യു ഡി എഫ് സർക്കാരിൻ്റെ നയ പ്രഖ്യാപന പ്രസംഗം ഇന്ന്. ഇന്ദിര ഗ്യാരൻ്റി അടക്കമുള്ള വാഗ്ദാനങ്ങളുടെ നയരേഖ യായിരിക്കും നിയമസഭയിൽ അവതരിപ്പിക്കുക ഇന്ന്.9 മണിക്കാണ്‌ മുഖ്യമന്ത്രി നയപ്രഖ്യാപന പ്രസംഗം നടത്തുക. യുഡിഎഫ് ഗ്യാരണ്ടികള്‍ ഊന്നിയായിരിക്കും നയപ്രഖ്യാപനം. സ്ത്രീകളുടെ സൗജന്യയാത്രയും പെന്‍ഷനും.വയോജനവകുപ്പിനുംഊന്നല്‍. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും. 15 മുതല്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് നയപ്രഖ്യാപന…

Read More

ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സ്ഥാപന ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സ്വന്തം പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സ്ഥാപന ഉടമ അറസ്റ്റലായി. ചക്കാലമുക്ക് സ്വദേശിയായ രാഹുൽ പി അശോക് ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിന് തൊട്ടുതാഴത്തെ നിലയിലാണ് ഈ പ്രിന്റിങ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇവിടെ ആകെ രണ്ട് വനിതാ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മാർച്ച് 13-നാണ് ഈ സംഭവം നടക്കുന്നത്. അന്ന് സ്ഥാപനത്തിലെ ഒരു ജീവനക്കാരി ശുചിമുറിയിൽ കയറിയ സമയത്ത് അവിടെയുള്ള വേസ്റ്റ്…

Read More

ഇ. ഡി ഉദ്യേഗസ്ഥർ അക്രമിക്കപ്പെട്ട സംഭവം; ആഭ്യന്തര വകുപ്പിൽ പി.ശശി പോലീ സെന്ന് വിമർശനം, മാറ്റം ഉടൻ.

തിരുവനന്തപുരം:പിണറായിയുടെയും വീണ ജയൻ്റെയും വീടുകളിൽ നടന്ന റെയ്ഡിനിടയിൽ ഇ. ഡി ഉദ്യേഗസ്ഥർ അക്രമിക്കപ്പെട്ട സംഭവ ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു പിണറായി സർക്കാർ നിയമിച്ച പോലീസ് ഉദ്യോഗസ്ഥരെ ഇളക്കി പ്രതിഷ്ഠ നടത്തുന്നതിൽ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പറ്റിയ വലിയ പിഴവാണ് ഇപ്പോള്‍ ചർച്ചയാവുന്നത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടില്‍ റെയ്ഡിന് എത്തിയ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ഉദ്യോഗസ്ഥർക്കെതിരെ സംഘടിച്ച്‌ സി.പി.എം പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചപ്പോള്‍, കടുത്ത നടപടി സ്വീകരിക്കാൻ…

Read More

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡൽ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തി ദില്ലിസ്വദേശിയായ യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ദില്ലി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. ഇന്ന് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിലായിരുന്നു അപകടം സംഭവിച്ചത്. നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തില്‍ ഉള്‍പ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.ദില്ലി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്….

Read More

ഉമ്മാ എന്ന നീട്ടി വിളി കാത്തിരുന്ന മാതാവിൻ്റെ കൈകളിലേക്ക് വീണ് റഹീം

കോഴിക്കോട് :ജന്മനാടിൻ്റെ മണ്ണിൽ ചവിട്ടി ഉമ്മയുടെ കൈകളിലമർന്ന് കോടമ്പുഴയിലെ വീട്ടിൽ സന്തോഷത്തിൻ്റെ അശ്രുകണവുമായി റഹീം എത്തി.. ഉമ്മാ എന്ന നീട്ടി വിളി കാത്തിരുന്ന മാതാവിൻ്റെ കൈകളിലേക്ക വീണത് നീണ്ട 20 വർഷത്തിന് ശേഷമുള്ള പുനസമാഗമം കണ്ടു നിന്നവരിൽ കണ്ണീർ വീഴ്ത്തി ഉമ്മയെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ റഹീമിനെ കവിളിലൊരുമ്മ നൽകി പാത്തുമ്മ. സ്വീകരിച്ചു ഇന്നുവരും നാ​ളെവരുമെന്ന് പ്രതീക്ഷിച്ച് ഉറക്കമൊഴിച്ച് കാത്തിരുന്ന പാത്തുമ്മ ഒരു വിറയലോടെ മകന്റെ നെഞ്ചിൽ ചാത്തു. അതെ, ഒടുവിൽ ഉമ്മയുടെ സ്‌നേഹത്തണലിലേക്ക് അബ്ദുൽ റഹീം…

Read More

തമിഴ്‌നാട്ടിൽ പശുക്കളെ അറുക്കുന്നത് മദ്രാസ് ഹൈക്കോടതി നിരോധിച്ചു

ചെന്നൈ:ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ തമിഴ്‌നാട്ടി പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഉത്തരവ് സംസ്ഥാനത്തുടനീളം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും കോടതി നേരിട്ട് നിർദ്ദേശം നൽകി. കോയമ്പത്തൂർ സ്വദേശിയായ കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. പൊതുസ്ഥലങ്ങളിൽ പശുക്കളെ അറുക്കുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം…

Read More

കക്കൂസ് മാലിന്യത്തിന് കൈക്കൂലി; മേൽക്കൂര പൊളിച്ച് ചാടിയ ചേർത്തല ഡിവൈഎസ്പിയെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി

വീടിന്റെ മേൽക്കൂര പൊളിച്ച് രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി. തുടർന്ന് മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചേർത്തല ഡിവൈഎസ് പി അനിൽകുമാറിന് പിന്നാലെ വിജിലൻസ് സംഘവും വെച്ചുപിടിച്ചു. ഒടുവിൽ നാട്ടുകാരെ സാക്ഷിനിർത്തി ഒപ്പത്തിനൊപ്പം ഓടിയാണ് വിജിലൻസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ‘പ്രോജക്ട് സീറോ’യിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥനും കുടുങ്ങി. കോഴ വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ അതീവ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജിലൻസ് കയ്യോടെ പിടികൂടി. സിനിമയെ വെല്ലുന്ന രംഗങ്ങൾക്കാണ്…

Read More

രണ്ട് പതിറ്റാണ്ട് ജയിൽ ജീവിതത്തിന് ശേഷം അബ്ദുറഹീം ജന്മ നാട്ടിൽ ഇന്ന് കാലു കുത്തും.

കോഴിക്കോട് : 20 വർഷമായി സൗദി ജയിലിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുറഹീം ജന്മ നാട്ടിൽ ഇന്ന് കാലു കുത്തു ഏറെ കാലത്തെ പരിശ്രമത്തിനും പ്രാർഥനക്കും ശേഷം ഇന്ന് രാവിലെ 7.35 ന് എയർ ഇന്ത്യ വിമാനത്തിൽ റഹീം കരിപ്പൂരിൽ ഇറങ്ങും സൗദി സമയം രാത്രി 11.55-ന് റിയാദിൽ നിന്നും എക്‌സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ട റഹീമിനെ ജയിൽ അധികൃതർ തന്നെയാണ് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ…

Read More

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

തിരുവനന്തപുരം : സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായ നടപടിയിലേക്ക്. സംസ്ഥാനവ്യാപകമായി നടത്തിയ വൻ റെയ്ഡുകൾക്ക് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. കേരളത്തിലും ബംഗളൂരുവിലും ഉള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 12 അക്കൗണ്ടുകളിലായി 8.36 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചു. ഇ.ഡി പരിശോധനയിൽ പിണറായി വിജയന്റെ വീട്ടിൽ നിന്നും വീണയുടെ…

Read More