AI girlfriend
Headlines

വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു.

കൊച്ചി:വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ച. കങ്ങരപ്പടി വേലത്തി കുളത്തിൽ കുളിക്കാനിറങ്ങിയ 16 വയസുള്ള രോഹിത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ രോഹിത് നീന്തുന്നതിനിടെ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40…

Read More

മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

കോഴി ക്കോട് : മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട്‌ ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്‌. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ്‌ ഡെപ്യൂട്ടി രജിസ്‌ട്രാറുമായ ടി.വി. ലളിതപ്രഭയാണ്‌ (സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റിയംഗം) ഭാര്യ. മക്കൾ: മിലി (ആർക്കിടെക്ട്‌, യു.എൽ.സി.സി.എസ്‌.), മിനി (എച്ച്‌.ആർ. ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ…

Read More

ലോകകപ്പി നെത്തുന്ന ഇറാൻ ഫുട്ബോൾ ടീമിന് ആതിഥേയത്വം വഹിക്കി ല്ലെന്ന് അമേരിക്ക; ഇറാൻ ടീമിനെ സ്വീകരിക്കാൻ തയ്യാറെന്ന് മെക്സിക്കോ.

വാഷിംഗ്ടൺ:അമേരിക്കയിൽ വെച്ച് നടക്കുന്ന ലോക കപ്പ് 2026 ന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പശ്‌ചിമേഷ്യൻ സംഘർഷം കളിയിലും കാര്യമാവുന്നു. ലോകകപ്പിനെത്തുന്ന ഇറാൻ ഫുട്ബോൾ ടീമിന് ആതിഥേയത്വം വഹിക്കില്ലെന്ന് അമേരിക്ക. എന്നാൽ ഇറാൻ ടീമിനെ സ്വീകരിക്കാൻ മെക്സിക്ക തയ്യാറാണെന്ന് മെക്സിക്കൻ പ്രെസിഡന്റ് ക്‌ളോഡിയ ഷെയ്‌ൻബോം പറഞ്ഞു. ഇറാൻ ടീമിന് താമസസൗകര്യം ഒരുക്കാൻ തയ്യാറല്ലെന്ന അമേരിക്കൻ നിലപാടിന് പിന്നാലെയാണ് മെക്‌സിക്കോ ഇറാൻ ടീമിനെ സ്വീകരിക്കാൻ തയ്യാറായത്. അമേരിക്ക കൂടാതെ കാനഡ , മെക്‌സിക്കോ അടക്കം മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ഇത്തവണ…

Read More

അമ്മ’യിലെ അടിക്കിടയിൽ അൻസിബ പൊലീസിനും ലക്ഷ്‍മി പ്രിയയ്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും  പരാതി നൽകി.

കൊച്ചി: ‘അമ്മ’യിലെ അടിക്കിടയിൽ അൻസിബ പൊലീസിനും ലക്ഷ്‍മി പ്രിയയ്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും  പരാതി നൽകി .അൻസിബയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. ഇതിനിടെ ഇതിനിടെ ‘അമ്മ’യിലെ ചേരിപ്പോരിൽ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്‍മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് നിര്‍ദ്ദേശം.കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍…

Read More

വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ മുഖ്യ മന്ത്രിയെ വിമർശിച്ച അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം:വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ അധ്യാപകന് സസ്പെൻഷ വി.ഡി സതീശനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തിലാണ്  ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെ സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യ മന്ത്രിയുടെ  ചിത്രം പരിഹാസപരമായി പങ്കുവെച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെ വിമര്‍ശിക്കുന്ന രീതിയിലുള്ള പോസ്റ്റ് അധ്യാപകന്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അധ്യാപകന്റെ പോസ്റ്റ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും അധ്യാപകരിലും…

Read More

എക്സൈസ് വകുപ്പിൻ്റെ ലഹരി ക്കെതിരെയുള്ള ‘ഓപ്പറേഷൻ തണ്ടർ’ കോഴിക്കോട് കുന്ദമംഗലത്ത് കുറ്റിക്കാട്ടൂർ സ്വദേശി പിടിയിൽ

എക്സൈസ് വകുപ്പിൻ്റെ ലഹരി ക്കെതിരെയുള്ള ‘ഓപ്പറേഷൻ തണ്ടർ’ കോഴിക്കോട് കുന്ദമംഗലത്ത് ഒരാൾ പിടിയി കുന്ദമംഗലം : ‘ഓപ്പറേഷൻ തണ്ടർ’ കുന്ദമംഗലത്ത് ലഹരിയുമായി കുറ്റിക്കാട്ടൂർ സ്വദേശി പിടിയിൽ. കുറ്റിക്കാട്ടൂർ പാലാട്ട് താഴം ബാബു എന്ന പി.ടി സുഹൈലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 5. 13 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു . കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റീ നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ‘ ‘ഓപ്പറേഷൻ തണ്ടറിൻ്റെ’ഭാഗമായി നടത്തിയ പരിശോധനക്കിടയിലാണ് കുന്ദമംഗലം ലോഡ്ജിൽ വെച്ച് കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ്…

Read More

ചട്ടലംഘനം, എ.ഡി. ജി.പി നിയമ സഭയിൽ. ,

തിരുവനന്തപുരം: എ.ഡി. ജി.പി നിയമ സഭയിൽ ,ചട്ടലംഘന. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് ഗവർണറെ സ്വീകരിച്ച് സഭയിലേക്ക് എത്തുന്നതിനിടെയാണ് ഗുരുതര ചട്ടലംഘനമുണ്ടായത്. ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നിയമസഭക്ക് അകത്തേക്ക് പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ പുറത്തേക്കും പോയി. നിയമസഭക്ക് അകത്ത് പ്രവേശിക്കാൻ ഡി.ജി.പിക്ക് അനുമതിയില്ല. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഭക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡി.ജി.പിക്ക് അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു….

Read More

ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സ യിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു.

കോഴിക്കോട് : ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു അത്താണി കരിമ്പയില്‍ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കല്‍ സുബിന്‍പ്രേം – അഭിരാമി ദമ്പതികളുടെ ഇളയ മകള്‍ അല്ലി എന്ന അലംകൃതയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്. ഡൈനിങ് ടേബിളില്‍ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു, ശബ്ദം കേട്ട് ഓടി എത്തിയപ്പോള്‍ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത് . ഉടന്‍തന്നെ സഹകരണ…

Read More