AI girlfriend
Headlines

സഹകരണ സൊസൈ റ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊ ടുക്കിയ ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്.

കോഴിക്കോട്:  സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത വന്നു. പ്രസിഡന്റ്‌ സുധീർ കുമാർ, ബഷീർ അഹമ്മദ്, സെക്രട്ടറി പ്രീന, വൈസ് പ്രസിഡന്റ്‌ മജീദ് ഹാജി, ഹുസൈൻ കമ്മന, റിനീഷ് എന്നിവരാണ് പ്രതികളെന്ന് ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു. ഇവരെ കാലാകാലം ജയിലിൽ അടക്കണമെന്നും ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണിതെന്ന് ഇബ്രാഹിം ഹാജി പറയുന്നുണ്ട്.മരണത്തിന് ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്റ്റ്…

Read More

പതിനാല് വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊ ണ്ടുപോയി പീഡനത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 16 വർഷം കഠിനതടവും .

കോഴിക്കോട് : പതിനാല് വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 16 വർഷം കഠിനതടവും വിധിച്ച് കോടത. ഒപ്പം രണ്ട് ലക്ഷത്തി പത്തായിരം രൂപ പിഴയും അടക്കാനും കോടതി വിധിച്ചു.നാദാപുരം വളയം സ്വദേശി ചെറുമോത്ത് പുലപ്പാടി അഫ്സൽ (29) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്. പിഴയായി ലഭിക്കുന്ന സംഖ്യ പരാതിക്കാരന് നൽകാനും പരാതിക്കാരന്റെ മാനസിക നില തകർന്നതിനാൽ നഷ്ടപരിഹാരത്തിനായി…

Read More

ഒന്നരവയസുകാരകാരൻ്റെ മരണം കൊലപാതകം. അമ്മയെയും രണ്ടാനച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം:  നെടുമങ്ങാട് ചോറ് കൊടുക്കുന്നതിനിടെ ഒന്നരവയസുകാരകാരന്‍ മരിച്ച സംഭവം കൊലപാതകം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. സ്ഥിരമായ മർദ്ദനമാണ് മരണകാരണം. ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തി. അമ്മയെയും രണ്ടാനച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തുനെടുമങ്ങാട് സ്വദേശികളായ അഖില, അഷ്‌കര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ…

Read More

മുഖ്യമന്ത്രി ക്കെതിരെ ഫേസ്ബു ക്കിൽ പോസ്റ്റിട്ട പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിർദേശം ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്.ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം

Read More

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു.തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് തലസ്ഥാനം വെള്ളക്കെട്ടിലായി. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന് മുൻപ് ഒരു ശക്തമായ മഴ പെയ്തപ്പോഴേക്കും തലസ്ഥാന നഗരി വെള്ളക്കെട്ടിലായി. പഴവങ്ങാടി ക്ഷേത്രം പരിസരത്തെ ഓടകൾ അടഞ്ഞുകിടന്നതിനാലാണ് വെള്ളം കെട്ടിയത്. സമീപത്തുള്ള ചെറുകിട വ്യവസായം നടത്തുന്നവരാണ് വെള്ളക്കെട്ട് മാറ്റുന്നതിനായി മുന്നിട്ടിറങ്ങിയത്. തിരുവനന്തപുരം ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്. അതിശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…

Read More

ഡൽഹിയിലെ ജഹാംഗീർപുരിയിൽ പെരുന്നാൾ രാത്രിയിൽ യുവാവ് കുത്തേറ്റു മരിച്ചു. മൂന്നു കൗമാരക്കാർ അറസ്റ്റിൽ

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശ ത്ത് പെരുന്നാൾ രാത്രിയിൽ യുവാവ് കുത്തേറ്റു മരിച്ച അർബാസ് എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ അത്താണിയായിരുന്നു അർബാസ് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെ സി ബ്ലോക്കിലെ തന്റെ വസതിക്ക് സമീപം അദ്ദേഹത്തിന്റെ കുടുംബം പെരുന്നാൾ ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ഒരു പ്രാദേശിക ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന അർബാസ് വീടിനടുത്ത് നിൽക്കുമ്പോൾ ഒരു കൂട്ടം യുവാക്കൾ അദ്ദേഹത്തെ എതിർത്തു. നിസ്സാരമായ ഒരു തർക്കത്തിൽ തുടങ്ങിയത് പെട്ടെന്ന് അക്രമത്തിലേക്ക്…

Read More

ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ എതിർപ്പുമായി കെ റെയില്‍ വിരുദ്ധ സമരസമിതി.

കൊച്ചി:പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ സാഹചര്യത്തില്‍ നിലവിലുള്ള റെയില്‍പാത ഇരട്ടിപ്പിച്ചാല്‍ മതി. ബ്രോഡ്ഗേജ് സംവിധാനത്തില്‍ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നും കെ റെയില്‍ വിരുദ്ധ സമര സമിതി വിശദമാക്കുന്നത്. കേരളത്തില്‍ 100 കിലോമീറ്റർ വേഗത്തില്‍ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അടക്കം കാര്യങ്ങള്‍ കൊണ്ടുവരും. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാല്‍ ഞങ്ങള്‍ അദ്ദേഹത്തെ കാണും. സില്‍വർ ലൈനില്‍ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരുമെന്നുള്ള മുന്നറിയിപ്പും കെ…

Read More

ഇസ്രഈല്‍ സൈനികരും സുരക്ഷാ സേനയും ഫലസ്തീന്‍ തടവുകാരെ ക്രൂരമായ ലൈംഗികാതി ക്രമങ്ങള്‍ക്ക് ഇരയാ ക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ .

2023 മുതലുള്ള കേസുകള്‍ പരിശോധിച്ചാണ് യു.എന്‍ ഈ ലൈംഗിക അതിക്രമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ സൈന്യം നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ പീഡനമുറയായി ഉപയോഗിച്ചതിന് 31 സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി ഉദ്ധരിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും തടങ്കല്‍ പാളയങ്ങളിലാണ് നടന്നത്. ഇരയാക്കപ്പെട്ടവരില്‍ പത്തുപേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു എന്നുള്ളത് സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നുണ്ട്. യു .എൻ :ഇസ്രഈല്‍ സൈനികരും സുരക്ഷാ സേനയും ഫലസ്തീന്‍ തടവുകാരയും ദുര്‍ബല വിഭാഗങ്ങളെയും ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസ വെള്ളിയാഴ്ച…

Read More

കുടുംബത്തിലെ നാല് പേർ കാറിനുള്ളിൽ വെന്തുമരിച്ച സംഭവം കൂട്ടക്കൊലപാതകം, 17കാരനും അമ്മയും അറസ്റ്റിൽ

അജ്മീർ :അമ്മയും മകനും ചേർന്ന് നടത്തിയ ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിച്ച് രാജസ്ഥാൻ പോലീസ് രാജസ്ഥാനിലെ അജ്മീറിൽ മുൻ സർപഞ്ച് ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവ കൂട്ടക്കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ 17കാരനെയും അമ്മയെയും പൊലീസ് പിടികൂടി. മാസങ്ങള്‍ നീണ്ടുനിന്ന ആസൂത്രണത്തിനൊടുവിലാണ് കൗമാരക്കാരൻ കൂട്ടക്കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു കേവലം ഒരു വാഹന അപകടമെന്ന് കരുതിയ സംഭവമാണ് പൊലീസിന്റെ സമഗ്രമായ അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞത്. 17കാരന്‍റെ പിതാവ് റാം സിംഗ്,പിതാവിന്‍റെ രണ്ടാം ഭാര്യ…

Read More

കുംഭമേളയിലെ വൈറൽ താരത്തെ തട്ടിക്കൊ ണ്ടുപോയ കേസ്; ഭർത്താവിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി.

കൊച്ചി:കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉത്തരേന്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഭർത്താവ് ഫർമാൻ ഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ജൂൺ രണ്ടിലേക്ക് മാറ്റി കേരള ഹൈക്കോടതി. മുൻകൂർ ജാമ്യ ഹർജിയിൽ ഭേദഗതി ആവശ്യപ്പെടുന്ന അപേക്ഷയിൽ അന്ന് ഉത്തരവും പുറപ്പെടുവിക്കും. അതുവരെ അറസ്റ്റ് വിലക്കുന്ന ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെതാണ് ഇടക്കാല ഉത്തരവ്.എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിൽ ആയതിനാൽ കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന…

Read More