AI girlfriend
Headlines

യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്

ദുബായ് : യുഎഇയിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികൾക്കായി സ്പ്രിങ് അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം മാർച്ച് 23, തിങ്കളാഴ്ച ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും പുനരാരംഭിക്കും. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗീകമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. യുദ്ധസാഹചര്യത്തിൽ ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ്…

Read More

പക്ഷിമേഷ്യ സംഘർഷം; കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി.

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്നും റദ്ദാക്കി. ഇന്ന് ആകെ 30 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളും വിവിധയിടങ്ങളില്‍ നിന്നായി എത്തിച്ചേരേണ്ടിയിരുന്ന 14 വിമാനങ്ങളും ഉള്‍പ്പെടുന്നു. അതേസമയം, തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

Read More

മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി റിപ്പോർട്ട്

ടെഫ്റാൻ:മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി റിപ്പോർട്ട ഇസ്റാഈലിൻ്റെ സൈനിക നടപടിക്കിടയിൽ പരമോന്നത നേതാവ് അടക്കം കൊല്ലപ്പെട്ടപ്പോഴും ഇദ്ദേഹം അക്രമണ സമയത്തിന് മുമ്പ് ഇവിടെ നിന്നും രക്ഷപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇറാന്റെ സൈനിക രഹസ്യം വലിയ തോതിൽ ചോർത്തപ്പെട്ടു എന്ന് കണ്ടെത്തിയിരുന്നു. ഐആർജിസിയുടെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന്റെ തലവനും കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ പിൻഗാമിയുമായ ബ്രിഗേഡിയർ ജനറൽ എസ്മായിൽ ഖാനിയെ സ്വന്തം റെവല്യൂഷണറി ഗാർഡുകൾ വധിച്ചതായാണ് റിപ്പോർട്ട്…

Read More

വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യ. വലിയോറ സ്വദേശി മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) ആണ് മരിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്‌വാൻ.

Read More

വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങി; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം

പട്ന :ബിഹാറിലെ ഈസ്‌റ്റ് ചംപാരൺ ജില്ലയിൽ വെള്ളക്കുഴിയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു. ഇതിൽ അഞ്ചും പെൺകുട്ടികളാണ്. ലോഹാർഗാവയിൽ ചൊവ്വാഴ്ച‌ വൈകിട്ടാണ് സംഭവം. കുട്ടികളിലൊരാൾ രാഘ‌വ നദിക്കടുത്ത് വെള്ളം നിറഞ്ഞുകിടന്ന കുഴിയിൽ കുളിക്കാനിറങ്ങി. ഇടയ്ക്കുവച്ച് കാൽവഴുതി മുങ്ങാൻ തുടങ്ങിയപ്പോൾ കുട്ടി നിലവിളിച്ചു. പിടിച്ചുകയറ്റാൻ ശ്രമിച്ച കുട്ടിയും വെള്ളത്തിൽ വീണു. പിന്നെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് നാല് കുട്ടികളും മുങ്ങിപ്പോയി. ആരെയും രക്ഷിക്കാനായില്ല.

Read More

ഒറ്റപ്പാലത്ത് സി.പി. എം നേതാവായിരുന്ന പി.കെ. ശശി യു.ഡി. എഫ് പിന്തുണക്ക് ശ്രമം .

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സി.പി. എം നേതാവായിരുന്ന പി.കെ. ശശി യു.ഡി. എഫ് പിന്തുണക്ക് ശ്രമം .സിപിഎം ബന്ധം ഉപേക്ഷിച്ച പി.കെ ശശിയെ പിന്തുണക്കരുതെന്ന് പ്രാദേശിക യു.ഡി.എഫ് നേതൃത്വം. ഇതിനിടയിൽ  സി.പി എം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിയായായായാണ്  ശശി മത്സരിക്കുക. യുഡിഎഫ് നേതാകളുമായി ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് – മുസ്‍ലിം ലീഗ് നേതാക്കളെ സമീപിച്ചു. അതേസമയം, ശശിയെ മത്സരിപ്പിക്കരുതെന്നാണ്പ്രദേശികതലത്തിൽ യുഡിഎഫിലെ വികാരം. ശശിയെ സ്ഥാനാർഥിയാക്കിയാൽ തിരിച്ചടി…

Read More

ലഖ്നൗവിൽ 13 വയസ്സുകാരനായ മുസ്‌ലിം ബാലൻ്റ കൊലപാതകം ആസൂത്രിതമെന്ന് പിതാവ്.

ലഖ്നൗ: ലഖ്‌നൗവിലെ കൃഷ്ണനഗർ പ്രദേശത്ത് 13 വയസ്സുകാരനായ മുസ്‌ലിം ബാലൻ്റ കൊലപാതകം ആസൂത്രിതമെന്ന് പിതാവ് തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ച നിലയിൽ ബാലനെ കണ്ടെത്തിയത്. വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ബിജെപി നേതാവിന്റെ ബന്ധുവുൾപ്പെടെ നാലുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. മരിച്ച ഉനൈസ് അമൗസി പ്രദേശത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കട നടത്തുന്ന പിതാവ് സമീർ ഖാൻ ൻ്റെ മകനാണ്. വൈകുന്നേരം നോമ്പ് തുറന്നതിന് ശേഷം ചില പരിചയക്കാർ വീട്ടിൽ നിന്ന്…

Read More

യുദ്ധ ഭീതിയിലും സംഘർഷത്തിലും താളം തെറ്റി വ്യോമയാന മേഖല , കരിപ്പൂരിൽ റദ്ദാക്കിയത് 40 സർവീസുകൾ

കോഴിക്കോട്: യുദ്ധ ഭീതിയിലും സംഘർഷത്തിലും താളം തെറ്റി വ്യോമയാന മേഖല .ഇതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള വ്യോമഗതാഗതം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് ആകെ 40 സർവീസുകൾ റദ്ദാക്കി. ഇതിൽ വരാനിരുന്നതും പോകേണ്ടതുമായ 20 വിമാനങ്ങൾ വീതം ഉൾപ്പെടുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന 19 വിമാനങ്ങളും റദ്ദാക്കിയതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. എന്നിരുന്നാലും, മസ്കറ്റിൽ നിന്നും റിയാദിൽ നിന്നുമുള്ള സലാം എയർ, ഫ്ലൈനാസ് തുടങ്ങിയ സർവീസുകൾ മുടങ്ങാതെ നടന്നു. പ്രതിസന്ധി പരിഹരിക്കാനായി യുഎഇയിലെ…

Read More

യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ്.

ടെൽ അവീവ്∙ യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ് സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമാണെന്നു ഫ്രാൻസ് വിദേശകാര്യമന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നു വ്യക്തമല്ല. സുരക്ഷാപ്രശ്നമുള്ളതിനാൽ ലാഹോർ, കറാച്ചി കോണ്‍സുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് നിർദേശിച്ചു. ഇസ്‌ലാമാബാദിലെ യുഎസ് എംബസിയുടെ പ്രവർത്തനത്തിൽ മാറ്റമില്ല. സുരക്ഷാ ആശങ്കകൾ മുൻനിർത്തി സൗദി അറേബ്യ, ഒമാൻ, സൈപ്രസ് എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിട്ടുണ്ട്…

Read More

യുദ്ധം ചിലവേറിയത്. ഡ്രോണിനെ തടുക്കാൻ കോടികൾ ചിലവ്.

വാഷിങ്ടണ്‍: സംഘർഷം ആരംഭിച്ച്‌ മൂന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോള്‍ ഇരുവിഭാഗവും കടുത്ത ആശങ്കയില്‍. ഭാരിച്ച സാമ്ബത്തിക ചെലവാണ് രാജ്യങ്ങളെ വലയ്ക്കുന്നത്. ഇറാൻ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പരമ്ബര അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കപ്പെടുത്തുന്നു. എന്നാല്‍, ആയുധശേഖരം തീർന്ന് പോകുന്നത് ഇറാനെയും ആശങ്കപ്പെടുത്തുന്നു. ക്രൂയിസ് മിസൈലുകളായ ഷാഹെദ്-136 വണ്‍-വേ അറ്റാക്ക് ഡ്രോണുകള്‍ തിങ്കളാഴ്ചയും മിഡില്‍ ഈസ്റ്റിലുടനീളം ഇറാൻ തൊടുത്തു. സമീപ ദിവസങ്ങളില്‍ യുഎസ് താവളങ്ങള്‍, എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍, സിവിലിയൻ കെട്ടിടങ്ങള്‍ എന്നിവക്ക് നേരെയും ഇറാൻ മിസൈലാക്രമണം നടത്തി. ക്രൂയിസ്…

Read More