AI girlfriend
Headlines

ഇറാൻ, വെനിസ്വേലയല്ല… ഡെൽറ്റ ഫോഴ്‌സ് ഓപ്പറേഷൻ പരാജയപ്പെട്ടു! നിരവധി യുഎസ് സൈനികരെ ഇറാൻ പിടികൂടി,

ടെഹ്റാൻ :ഇറാൻ, വെനിസ്വേലയല്ല… ഡെൽറ്റ ഫോഴ്‌സ് ഓപ്പറേഷൻ പരാജയപ്പെട്ടു! നിരവധി യുഎസ് സൈനികരെ ഇറാൻ പിടികൂടി മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ പരാജയപ്പെട്ട ഒരു യുഎസ് സൈനിക നടപടി വീണ്ടും വാർത്തയാവുന്നു. വിവിധ സ്രോതസ്സുകൾ പ്രകാരം, യുഎസ് പ്രത്യേക സേനയായ ഡെൽറ്റ ഫോഴ്‌സ് ഇറാനിൽ ഒരു രഹസ്യ ഓപ്പറേഷൻ നടത്താൻ ശ്രമിച്ചു. എന്നിരുന്നാലും, ഓപ്പറേഷൻ വിജയിച്ചില്ല, സാഹചര്യം പെട്ടെന്ന് ഇറാനിയൻ നിയന്ത്രണത്തിലായി. ഓപ്പറേഷനിൽ നിരവധി യുഎസ് സൈനികരെ പിടികൂടിയതായി ഇറാൻ അവകാശപ്പെട്ടു ഇറാൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ചിത്രം…

Read More

ഖത്വറിലും യു.എ. ഇയിലും ഡ്രോൺ ആക്രമണം.

ദുബൈ:പശ്ചിമേഷ്യയിലെ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കന്‍ എംബസിക്ക് സമീപമുള്ള താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. യു എ ഇയില്‍ ഇന്നലെയും മിസൈല്‍- ഡ്രോണ്‍ ആക്രമണം തുടര്‍ന്നു. ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും പ്രതിരോധ സേന തകര്‍ത്തു. ഒരു മിസൈലും ആറ് ഡ്രോണുകളും യു എ ഇയില്‍ പതിച്ചു. അബൂദബിയിലെ…

Read More

മഞ്ചേരി ബസ് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു, ചാലിയാർ പുഴയിൽ12 വയസ്സുകാരൻ മുങ്ങിമരിച്ചു.

മലപ്പുറം: ചാലിയാർ പുഴയി കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു .മലപ്പുറം എടവണ്ണ കുണ്ടുതോട് ലാണ് 12 വയസ്സുകാരൻ മരിച്ചത്. .കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ കുട്ടി ചുഴിയിൽ പെടുകയായിരുന്നു എടവണ്ണ കുണ്ടു തോട് ജാഫർ എന്ന ബാപ്പുട്ടിയുടെ മകനാണ് മഞ്ചേരി ബസ് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.. മഞ്ചേരി നറുകര പെട്രോൾ പമ്പിന് സമീപത്ത് വച്ച് നടന്ന വാഹനാപകടത്തിൽ ആലത്തൂർപടി സ്വദേശിയും മഞ്ചേരി പോളിടെക്നിക്കൽ വിദ്യാർത്ഥിയുമായ സൽമാനുൽ ഫാരിസ് അധികാരതൊടി മരണപ്പെട്ടു മയ്യത്ത് ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ്ൽ ആണു…

Read More

കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ തീരുമാനം.

തിരുവനന്തപുരം: കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ. മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോ​ളജാണ് മർകസ് യുനാനി മെഡിക്കൽ കോളജ്. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തത്. കാലങ്ങളായുള്ള ആവശ്യമാണ് കോളജിന് എയ്ഡഡ് പദവി നൽകുകയെന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എയ്ഡഡ് പദവി നൽകുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നാണ് ആരോപണം. കോഴിക്കോട് നോളജ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മർക്കസ് യുനാനി മെഡിക്കൽ കോളേജ്, കേരളത്തിലെ…

Read More

ഇന്ത്യയുടെ അതിഥിയായി പോയതാണ്, മുക്കിക്കളഞ്ഞു, ട്രംപ് നിങ്ങള്‍ കഠിനമായി ഖേദിക്കും’; ഉള്ളുലഞ്ഞ് ഇറാൻ

തെഹ്റാൻ:ഇറാൻ കപ്പലിനെതിരായ അമേരിക്കൻ ആക്രമണത്തിൽ കടുത്ത വിമർശനവുമായി അബ്ബാസ് അരാ​ഗാചി. അമേരിക്ക കടലിൽ ചെയ്തത് വലിയ ക്രൂരതയാണെന്നും അദ്ദേഹം കുറിച്ചു. ഇറാന്റെ തീരങ്ങളിൽ നിന്ന് 2,000 മൈൽ അകലെ കടലിൽ വെച്ചാണ് അമേരിക്ക ആക്രമിച്ചത്. അതിൽ അമേരിക്ക ഖേദിക്കേണ്ടി വരുമെന്നും അരാ​ഗ്ചി മുന്നറിയിപ്പ് നൽകി. ‘ഏകദേശം 130 നാവികരുമായി ഇന്ത്യൻ നാവികസേനയുടെ അതിഥിയായ ഫ്രിഗേറ്റ് ‘ദേന’ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആക്രമിക്കപ്പെട്ടു. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, എടുത്തുചാടിയുള്ള ഈ നീക്കത്തിൽ അമേരിക്ക ഖേദിക്കേണ്ടി വരും’…

Read More

വേനൽച്ചൂടിൽ വെന്തുരുകി കോഴിക്കോട്; അൾട്രാവയലറ്റ് സൂചിക ഉയരുന്നു.

വേനൽച്ചൂടിൽ വെന്തുരുകി കോഴിക്കോട്; അൾട്രാവയലറ്റ് സൂചിക ഉയരുന്നു കോഴിക്കോട് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ആറ് (യു.വി ഇൻഡക്സ്) രേഖപ്പെടുത്തിയതോടെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ…

Read More

അന്യായമായി തടവറയിൽ ഹോമിക്കപ്പെട്ട വരുടെ പ്രിയപ്പെട്ട വരുടെ നോമ്പ് തുറ മനസ്സിൽ നീറ്റലായി പടർന്നത് പങ്കു വെച്ച് തൗഫീഖ് മമ്പാട്

കണ്ണൂർ:നീണ്ടവർഷം തടവറകളിൽ നീതിയുടെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നവരുട ഉറ്റവർ പങ്കെടുത്ത നോമ്പ് തുറ മനസ്സിൽ വല്ലാത്ത നോവായി മാറിയ അനുഭവ കുറിപ്പ് പങ്കുവെച്ച് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട ഇന്നൊരു നോമ്പ് തുറ സൽക്കാരമുണ്ടായിരുന്നു. അമിതാഹ്ലാദമോ അലങ്കാരങ്ങളോ വി.വി.ഐ.പി സാന്നിധ്യമോ പത്രക്കാരുടെ ഫ്ലാഷ് ലൈറ്റുകളോ ഒന്നുമില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ ഒത്തുചേരൽ. എന്നാൽ ആ മുഖങ്ങളിലെല്ലാം ലോകം കാണാത്ത അസാധാരണമായ ചില സഹനങ്ങളുടെ കഥകളുണ്ടായിരുന്നു’- ‘അവിടെ ഇരുന്ന ഓരോ മുഖത്തേക്കും നോക്കുമ്പോൾ നെഞ്ചിലൊരു കനൽ വന്നു…

Read More

കണ്ണൂർ കോക്ടെയിൽ’; കുടിച്ചവർക്കും കുടിക്കാത്തവർക്കും അറിയാത്ത ആ രഹസ്യ കൂട്ട് ഇതാ …

കണ്ണൂരിന്റെ തനതായ സ്വാദും പെരുമയും വിളിച്ചോതുന്ന ഒരു പ്രശസ്തമായ പാനീയമാണ് ‘കണ്ണൂർ കോക്ടെയിൽ’ . പേരിൽ ‘കോക്ടെയിൽ’ എന്നുണ്ടെങ്കിലും ഇതൊരു നോൺ-ആൽക്കഹോളിക് മിൽക്ക് ഷേക്ക് അഥവാ മോക്ടെയിൽ ആണ്. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ കണ്ണൂരിലെ ജ്യൂസ് ഷോപ്പുകളിൽ തുടങ്ങിയ ഈ വിഭവം ഇപ്പോൾ കേരളത്തിലുടനീളം ശ്രദ്ധേയമാണ്. ആവശ്യമായ സാധനങ്ങൾ ക്യാരറ്റ് പഴുത്ത പപ്പായ കട്ടപ്പാൽ “ഐസ്ക്രീം: പഞ്ചസാര കോൺഫ്ലേക്സ്, ചൂടാക്കിയ കശുവണ്ടി, കറുത്ത മുന്തിരി, അനാർ – അലങ്കരിക്കാൻ തയ്യാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്ക് വേവിച്ച ക്യാരറ്റ്, പപ്പായ,…

Read More

മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍:കണ്ണൂരില്‍ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ട. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനവും മന്ത്രിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്ന…

Read More