AI girlfriend
Headlines

അങ്കണവാടി ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക വിതരണത്തിന് 20 കോടി അനുവദിച്ചു.

തിരുവനന്തപുരം : അങ്കണവാടി ജീവനക്കാരുട’ ദീർഘനാളത്തെ കാത്തിരിപ്പിന് ആശ്വാസമായി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. പെൻഷൻ വിതരണത്തിനായി 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി വർക്കർമാരും ഹെൽപ്പർമാർക്കുമാണ് പണം ലഭിക്കുക . കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലായ പെൻഷൻ വിതരണം ഈ തുക അനുവദിച്ചതോടെ പുനരാരംഭിക്കും.നിലവിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശിക ഈ തുക ഉപയോഗിച്ച് മുൻഗണനാക്രമത്തിൽ ഉടൻ…

Read More

വൈറ്റില റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെടുന്നതിന് മുൻപായി സുധ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്.

കൊച്ചി:വൈറ്റില റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെടുന്നതിന് മുൻപായി സുധ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട് പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചുവെന്നും യുവതി ബഹളം വച്ചതോടെ വായും മൂക്കും അമർത്തിപ്പിടിച്ചും ക്രൂരത കാട്ടിയെന്നും പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് എന്നും പൊലീസ് കണ്ടെത്തി. ആസൂത്രിതമായ ഒരു കൊലപാതകമല്ല ഇത് എന്നാണ് പൊലീസ് പറയുന്നത്. തന്റെ കുടുംബം തകർക്കുമെന്ന യുവതിയുടെ ഭീഷണിയായിരുന്നു പ്രതിയെ കൊലയ്ക്ക്…

Read More

ഇറാനുമായിട്ടല്ല, ‘യുദ്ധം’ ടോയിലറ്റിൽ പോകാൻ; യുഎസ് വിമാനവാഹിനി കപ്പലിലെ അയ്യായിരത്തോളം നാവികര്‍ ദുരിതത്തിൽ

വാഷിംഗ് ടൺ : ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിലെ അയ്യായിരത്തോളം നാവികർക്ക് ഇപ്പോൾ ഭീഷണി ഇറാനിയൻ മിസൈലുകളല്ല, മറിച്ച് കപ്പലിലെ അത്യാധുനിക മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ തകരാറാണ്. 13.3 ബില്യൺ ഡോളർ ചെലവിൽ നിർമിച്ച ഈ കപ്പലിലെ വാക്വം അധിഷ്ഠിത മലിനജല സംവിധാനം പൂർണമായും തകരാറിലാണ്. കപ്പലിലെ 650 ടോയ്‌ലറ്റുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായതോടെ, പ്രാഥമിക ആവശ്യങ്ങൾക്കായി നാവികർക്ക് 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നു. പൈപ്പുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത്…

Read More

ഉദ്യോഗാർഥികൾക്ക് ആശ്വാസമായി പി എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി.

തിരുവനന്തപുരം: ഉദ്യോഗാർഥികൾക്ക് ആശ്വാസമായി പി എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇനി 40 വയസ് വരെ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് 45 വയസുവരെ അപേക്ഷിക്കാനാകും. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ്സായിരുന്നു പ്രായപരിധി. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 39 വയസ്സായിരുന്നു പ്രായപരിധി. എന്നാൽ ഇനി 43 വയസ് വരെ ഒ.ബി.സി വിഭാഗക്കാർക്ക് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനാവും. പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന…

Read More

ഉത്തർ പ്രദേശിലെ ഷാജഹാന്‍പൂരില്‍ പള്ളികള്‍ പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടി ഭരണ കൂടം.

 ലഖ്നൊ ഉത്തർ പ്രദേശിലെ ഷാജഹാന്‍പൂരില്‍ പള്ളികള്‍ പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടി ഭരണ കൂടം ‘ജൂട്ട് മാര്‍ ഹോളി’ ഘോഷയാത്ര പ്രമാണിച്ചാണ് നടപടി. 48ഓളം പള്ളികളും മസാറുകളുമാണ് ഇത്തരത്തില്‍ പ്ലാസിറ്റിക് ഷീറ്റ് വച്ച് മറച്ചത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് നടപടിയെന്നാണ് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ഭരണകൂടത്തിന്റെ വാദം. ഷാജഹാൻപൂരിൽ ഹോളി ദിനത്തിൽ ആഘോഷിക്കുന്ന ഒരു സവിശേഷവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ ഒരു പാരമ്പര്യമാണ് ‘ജൂട്ട മാർ ഹോളി’. ബ്രിട്ടീഷ് കാലഘട്ടത്തിലെ ‘ലാത്ത് സാഹബ്’ ആയി വസ്ത്രം ധരിച്ച്,…

Read More

ആരോഗ്യ ത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പി ക്കാനും ഉത്തമ മായ, നല്ല നാടൻ സ്റ്റൈലി ലുള്ള ചിക്കൻ സൂപ്പ് തയ്യാറാക്കുന്ന വിധം

ആരോഗ്യത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമായ, നല്ല നാടൻ സ്റ്റൈലിലുള്ള ചിക്കൻ സൂപ് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ചിക്കൻ (എല്ലുള്ളതായാൽ കൂടുതൽ രുചി): 250 ഗ്രാം സവാള: 1 ചെറുത് (അരിഞ്ഞത്)   ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ കാരറ്റ്, ബീൻസ്: ½ കപ്പ് (ചെറുതായി അരിഞ്ഞത്) കുരുമുളക് പൊടി: 1 ടീസ്പൂൺ കോൺഫ്ലവർ: 1 ടേബിൾസ്പൂൺ (അല്പം വെള്ളത്തിൽ കലക്കിയത്) മുട്ട: 1 എണ്ണം (വെള്ള മാത്രം – നിർബന്ധമില്ല) ബട്ടർ/എണ്ണ: 1…

Read More

പതിനേഴ് കാരിയെ പീഡിപ്പിച്ച മോട്ടിവേഷൻ സ്പീക്കർ പിടിയിൽ.

കണ്ണൂർ:മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ പീഡന കഥകള്‍ വീണ്ടും. കൗണ്‍സിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷല്‍ സ്പീക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കണ്ണൂര്‍ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു ഹയർ സെക്കണ്ടറി മുൻ പ്രിൻസിപ്പൽ കൂടിയാണ് ഇദ്ദേഹം. വിരമിച്ച ശേഷംഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ്…

Read More

സിനിമയ്ക്ക് കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’; ‘ദ് കേരള സ്റ്റോറി 2’ കാണാൻ ഹൈക്കോടതി ‌

കൊച്ചി ∙ വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ‌നാളെ സിനിമ കണ്ട് വിലയിരുത്തുന്ന കാര്യം ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, ഇന്ന് ഉച്ചകഴിഞ്ഞ് തീരുമാനിക്കും. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിയിൽ ആവശ്യപ്പെട്ടു ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ…

Read More

ഇറാനെതിരെ ഉപയോഗമില്ലാത്ത ഉപരോധങ്ങളും പരാജയപ്പെട്ട യുദ്ധനയവും ഉപേക്ഷിച്ച് നയതന്ത്രത്തോടുള്ള ബഹുമാനം സ്വീകരിക്കണമെന്ന് യു. എസി നോട് ഇറാൻ

ടെഹ്‌റാന്‍: ഇറാനെതിരെ ഉപയോഗമില്ലാത്ത ഉപരോധങ്ങളും പരാജയപ്പെട്ട യുദ്ധനയവും ഉപേക്ഷിച്ച് നയതന്ത്രത്തോടുള്ള ബഹുമാനം സ്വീകരിക്കണമെന്ന യു.എസിനോട് ആഹ്വാനം ചെയ്ത് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി. ജനീവയിലെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിടത്തും എത്താത്ത യുദ്ധവും ഉപരോധങ്ങളും ഇറാനെതിരെ പരീക്ഷിച്ചു നോക്കി. ഇനി നയതന്ത്രവും ബഹുമാനവും അനുഭവിച്ചറിയേണ്ട സമയമാണ് ഗരിബാബാദി പറഞ്ഞു. മറ്റ് രാഷ്ട്രങ്ങളെ ആക്രമിക്കാന്‍ ഇറാന് താത്പര്യമില്ലെന്നും എന്നാല്‍ തങ്ങള്‍ക്കെതിരായ ഏതുതരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയും ശക്തമായി എതിര്‍ത്ത് മാതൃരാജ്യത്തിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. യുദ്ധത്തിലേര്‍പ്പെടുന്നവരെ…

Read More

ഹൃദയം വിങ്ങി വലിയങ്ങാടി, കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കും, മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരിക്കേറ്റവർക്ക് 50000 വീതവും നൽകും – മേയർ

ഹൃദയം വിങ്ങി വലിയങ്ങാടി, കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കു ഇതിനിടെ വലിയങ്ങാടിയിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്ന് നാലുപേര് മരിച്ചതിൽ വിശദീകരണവുമായി മേയർ. പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെഇറക്കിവിട്ടിരുന്നില്ലെന്നും മേയർ ഒ. സദാശിവൻ പറഞ്ഞു. അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു. കെട്ടിത്തിന്‍റെ സൺഷൈഡ് തകർന്ന്…

Read More