AI girlfriend
Headlines

ഭാരത് മണ്ഡപില്‍ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ ടീഷര്‍ട്ടൂരി മോദിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ബാനു ചിബ് അറസ്റ്റില്‍

ന്യൂഡൽഹി:ഭാരത് മണ്ഡപില്‍ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ ടീഷര്‍ട്ടൂരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ബാനു ചിബ് അറസ്റ്റില്.ദല്‍ഹി പൊലീസാണ് ഉദയ് ബാനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു. എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് ഉദയ്ബാനുവിന് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വാദം. ഫലമില്ലാത്ത ഉപരോധങ്ങള്‍ക്കും യുദ്ധത്തിനും പകരം നയതന്ത്രവും ബഹുമാനവും പരീക്ഷിച്ചു നോക്കൂ; യു.എസിനോട് ഇറാന്‍ ചൊവ്വാഴ്ച പത്ത് മണിയോടെ ഉദയ്ബാനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ്…

Read More

വിദ്യാനഗറിൽ യുവതി ആത്മഹത്യ ചെയ്തതിനു പിന്നിൽ ഭർത്താവിന്റെ വീട്ടുകാരുടെ സമ്മർദം, ഡി.എൻ എ ടെസ്റ്റ്ന് ആവശ്യപ്പെട്ടു. വനിത പോലീസില്ലാതെ ചോദ്യം ചെയ്തു.

കാസർകോട് ∙ വിദ്യാനഗറിൽ യുവതി ആത്മഹത്യ ചെയ്തതിനു പിന്നിൽ ഭർത്താവിന്റെ വീട്ടുകാരുടെ സമ്മർദ ഉണ്ടായിരുന്നുവെന്നു യുവതിയുെട ഉമ്മ. ആലംപാടി നാൽത്തടുക്കയിലെ നബീസത്ത് ജസീലയാണു (24) വിഷം കഴിച്ചു ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണു ജസീലയുടെ കുടുംബം ഭർതൃവീട്ടുകാർക്കെതിരെ രംഗത്തെത്തിയത്. ജസീലയെ ഭർത്താവ് ഫോണിലൂടെ ചീത്ത വിളിച്ചുവെന്നു ഉമ്മ മുംതാസ് പറഞ്ഞു. നിന്നെ എനിക്ക് േവണ്ട എന്നും കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഭർത്താവിന്റെ വീട്ടുകാരും മാല മോഷണം പോയി എന്ന് പരാതി നൽകിയവരും വീട്ടിലെത്തി ബഹളമുണ്ടാക്കി ജസീലയെ…

Read More

:17 വയസുള്ള പെൺകുട്ടിയെ ലൈം​ഗികമായി ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാരന് കൈമാറിയ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ.

പത്തനം തിട്ട :17 വയസുള്ള പെൺകുട്ടിയെ ലൈം​ഗികമായി ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാരന് കൈമാറിയ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ പത്തനംതിട്ട കോന്നിയിലാണ് സംഭവം.   തണ്ണിത്തോട് സ്വദേശികളായ അനന്തു (26), അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. അഭിജിത്താണ് ആദ്യം പെൺകുട്ടിയുമായി പ്രണയത്തിലായത്. അതിന് ശേഷം തന്ത്രപൂർവം 17കാരിയെ  പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിച്ചു. സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കൂട്ടുകാരനായ അനന്തുവിന്  അയച്ചുകൊടുത്തു. ദൃശ്യങ്ങൾ ലഭിച്ച അനന്തു പെൺകുട്ടിയുടെ വാട്സ്…

Read More

കേരള സ്റ്റോറി 2 ൻ്റെ പ്രമോഷൻ പരിപാടിയിൽ സിനിമയുടെ പ്രമേയത്തിലുള്ള ‘ലവ് ജിഹാദ്’ഇരകൾ കേരളത്തിൽനിന്ന് ആരുമില്ല, അണി നിരത്തിയത് ഉത്തരേന്ത്യൻ സ്ത്രീകളെ

ന്യൂഡല്‍ഹി: കേരള സ്റ്റോറി 2 ൻ്റെ പ്രമോഷൻ പരിപാടിയിൽ സിനിമയുടെ പ്രമേയത്തിലുള്ള ‘ലവ് ജിഹാദ്’ഇരകൾ കേരളത്തിൽനിന്ന് ആരുമില് അണി നിരത്തിയത് ഉത്തരേന്ത്യൻ സ്ത്രീകളെ .ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയപ്പോൾ സംഘാടകർ വേദി വിട്ടു ഡൽഹിയിൽ ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെയാണ് സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ച് വിദ്വേഷ സിനിമയായ ‘കേരള സ്റ്റോറി 2’ന്റെ അണിയറക്കാര്‍. കേരളത്തില്‍ വ്യാപകമായി ‘ലവ് ജിഹാദ്’ നടക്കുന്നുവെന്ന് ആരോപിക്കുന്ന സിനിമയുടെ അണിയറക്കാര്‍, പക്ഷേ വേദിയില്‍ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യന്‍ സ്ത്രീകളെ. കേരളത്തില്‍ നിന്ന് ആരംഭിച്ച ‘ലവ്…

Read More

ഈസ്റ്റ്‌ വെള്ളി മാടുകുന്ന് കിഴക്കേ ത്തറ രംഗനാഥൻ നിര്യാതനായി.

ഈസ്റ്റ്‌ വെള്ളിമാടുകുന്ന്: കിഴക്കേത്തറ രംഗനാഥൻ (76) ( റിട്ട: ഡെപ്യൂട്ടി രജിസ്ട്രാർ കോഓപ്പറേറ്റീവ് ഡിപ്പാർട്മെന്റ്.) ഭാര്യ: വിനീത കെ മക്കൾ: നിമിഷ, നിവേദ്‌ മരുമക്കൾ: ബിനോജ്, അമൃത സംസ്ക്കാരം :നാളെ ഉച്ചക്ക്

Read More

സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു.

കോഴിക്കോട്: നാദാപുരം വാണിമേലിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു കുളപ്പറമ്പിലെ മടോപൊയിൽ രാഹുൽ (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം. എതിർ വശത്ത് നിന്ന് സ്വകാര്യ ബസ് വരുന്നത് കണ്ട് സ്കൂട്ടർ നിയന്ത്രിക്കുന്നതിനിടെ രാഹുൽ റോഡിലേക്ക് തല ഇടിച്ച് വീഴുകയായിരുന്നു. ഓടി കൂടിയവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ പോസ്റ്റ്…

Read More

പൊതു മരാമത്ത് വകുപ്പ് ൻ്റെ കലുങ്ക് നിർമാണം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നു. (വീഡിയോ)

കുറ്റിക്കാട്ടൂർ: പൊതു മരാമത്ത് വകുപ്പ് ൻ്റെ കലുങ്ക്നിർമാണത്തിൽ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നു. കുറ്റിക്കാട്ടൂർ പടിഞ്ഞാറെ ബസ്സ് സ്റ്റോപ്പി നടുത്തുള്ള കലുങ്കാണ് വീതി കൂട്ടുന്നതിന് പൊളിച്ചു മാറ്റുന്നത്. അശ്രദ്ധമായ പ്രവർത്തിയാണ് പൈപ്പ് പൊട്ടാൻ കാരണം. പൈപ്പിൽ നിന്നും വെള്ളം ഒഴുകുന്നത് തുടരുകയാണ്. നേരത്തെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ പണി ഇഴഞ്ഞാണ് നീങ്ങുന്നത്. ജല അതോറിറ്റി അടിയന്തിര നടപടി എടുത്തില്ലങ്കിൽ കലുങ്ക് പണി നീണ്ടു പോവാനാണ് സാധ്യത.

Read More

അധികാരികളുടെ അശ്രദ്ധയുടെ ദുരന്തമായി വലിയങ്ങാടി ; വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണുണ്ടായ അപകടത്തിൽ മരണം നാലായി.

കോഴിക്കോട്: അധികാരികളുടെ അശ്രദ്ധയുടെ വില നൽകിയത് നാല് ജീവനുകൾ. പഴക്കം ചെന്ന വലിയങ്ങാടിയിലെ   കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം നാലായി ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്‌. കിണാശേരി, അത്തോളി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, ബഷീർ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ. ഒരാൾ ബീച്ചാശുപത്രിയിൽ ചികിത്സയിലുണ്ട്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നുവീണ് തിങ്കളാഴ്ച…

Read More

അമേരിക്കൻ യുദ്ധക്കപ്പൽ പശ്ചിമേ ഷ്യയിൽ വട്ടമി ട്ടിരിക്കെ ശക്തമായ പ്രതികര ണവുമായി ഇറാൻ.

തെഹ്റാന്‍:അമേരിക്കൻ യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ വട്ടമിട്ടിരിക്കെ യുദ്ധഭീതി നിലനിൽക്കുന്നതിനിടയിൽശക്തമായ പ്രതികരണവുമായി ഇറാൻ യുഎസിന്റെ ഭാഗത്തുനിന്നുള്ള പരിമിതമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു നീക്കവും ആക്രമണമായി തന്നെ കണക്കാക്കുമെന്നും അതിന് തക്കതായ മറുപടി നൽകുമെന്നും ഇറാന്‍.ആണവകരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി. പരിമിതമായ ഒരു ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും തെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. അധിനിവേശത്തെ അധിനിവേശമായിത്തന്നെ കാണും. അത് അത്രയേയുള്ളൂ….

Read More

ടി.പി കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം; ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു

ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം. ജ്യോതിബാബുവിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്ന്ജ്യോതിബാബുവിൻ്റെ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്. ചൂണ്ടിക്കാട്ടി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതിയുടെ നടപടി. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ട് എന്നുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട്. ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരും ഇതേനിലപാടായിരുന്നു….

Read More