AI girlfriend
Headlines

അമേരിക്കൻ യുദ്ധക്കപ്പൽ പശ്ചിമേ ഷ്യയിൽ വട്ടമി ട്ടിരിക്കെ ശക്തമായ പ്രതികര ണവുമായി ഇറാൻ.

തെഹ്റാന്‍:അമേരിക്കൻ യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ വട്ടമിട്ടിരിക്കെ യുദ്ധഭീതി നിലനിൽക്കുന്നതിനിടയിൽശക്തമായ പ്രതികരണവുമായി ഇറാൻ യുഎസിന്റെ ഭാഗത്തുനിന്നുള്ള പരിമിതമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു നീക്കവും ആക്രമണമായി തന്നെ കണക്കാക്കുമെന്നും അതിന് തക്കതായ മറുപടി നൽകുമെന്നും ഇറാന്‍.ആണവകരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി. പരിമിതമായ ഒരു ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും തെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. അധിനിവേശത്തെ അധിനിവേശമായിത്തന്നെ കാണും. അത് അത്രയേയുള്ളൂ….

Read More

ടി.പി കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം; ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു

ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം. ജ്യോതിബാബുവിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്ന്ജ്യോതിബാബുവിൻ്റെ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്. ചൂണ്ടിക്കാട്ടി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതിയുടെ നടപടി. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ട് എന്നുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട്. ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരും ഇതേനിലപാടായിരുന്നു….

Read More

വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു.മരണം മൂന്നായി, തകർന്നത് പഴക്കം ചെന്ന കെട്ടിടം

വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു.മരണം മൂന്നായി. മരിചത് മൂന്ന് തൊഴിലാളികൾ ലോഡിങ്ങ് തൊഴിലാളികളായ കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.. ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ് ഇവര്‍. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലോഡിങ് തൊഴിലാളികളാണെന്നാണ് വിവരം. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബീം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ്…

Read More

കോഴിക്കോട് വലിയങ്ങാടിയിൽ കോൺ ക്രീറ്റ് സ്ലാബ് തകർന്നു വീണു രണ്ട് തൊഴിലാളികൾ മരിച്ചു.

കോഴിക്കോട്:വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികൾക്കു മുകളിലേക്കാണ് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണത്. ഉള്ളിൽ കുടുങ്ങിയവരെ സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരണപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ അകപ്പെട്ടിട്ടുണ്ട്

Read More

പന്തീരാങ്കാവ് ടോൾപ്ലാസയിൽ ജീവനക്കാരുടെ പെ രുമാറ്റത്തിൽ ആക്ഷേപം; സ്ഥിരം ,സംഘർഷാവസ്ഥ; റോഡും കെട്ടിടവും താഴ്ന്നതും ഭീഷണി

പന്തീരാങ്കാവ് (കോഴിക്കോട്): ദേശീയപാതയിൽ കൂടത്തുംപാറയിലെടോൾപ്ലാസയിൽടോൾപിരിവുമായി ബന്ധപ്പെട്ട് സ്ഥിരമായി സംഘർഷാവസ്ഥ. ജനുവരി ആദ്യം ടോൾപിരിവ് തുടങ്ങിയതിനുശേഷം പ്രശ്‌നങ്ങളില്ലാത്ത ദിവസങ്ങളില്ല എന്ന അവസ്ഥയാണ്. പലദിവസങ്ങളിലും തർക്കങ്ങൾ സംഘട്ടനത്തിൽവരെ എത്തിയിട്ടുണ്ട്. ടോൾപ്ലാസയിൽ ജീവനക്കാർ വാഹനയുടമകളോട് ഗുണ്ടാ സ്‌റ്റൈലിലാണ് പെരുമാറുന്നതെന്നാണ് ആക്ഷേപം. ഫാസ്ടാഗ് ഇല്ലാത്ത വാഹനയുടമകളോടാണ് കൂടുതലായും വളരെ മോശമായി പെരുമാറുന്നത്. ഇതുകാരണം ഏതുസമയത്തും ടോൾപ്ലാസയിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. ജീവനക്കാർ ജനങ്ങളോട് മോശമായി പെരുമാറുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണമെന്ന് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിക്ക് കത്തയക്കുന്ന സാഹചര്യംവരെ ഉണ്ടായിട്ടുണ്ട്. യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്കൊന്നും…

Read More

ചേങ്ങോട്ടുകോണം തുണ്ടത്തിൽ സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത, വാൻ ബസ്സിലേക്ക് ഇടിച്ചു കയറ്റി

തിരുവനന്തപുരം∙ ചേങ്ങോട്ടുകോണം തുണ്ടത്തിൽ സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹയെന്നു സ്കൂൾ അധികൃതരുടെ പരാതി. ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സംശയം. സ്കൂൾ വളപ്പിൽ രണ്ട് ബസും ഒരു വാനുമാണ് പാർക്ക് ചെയ്തിരുന്നത്. രണ്ട് ബസുകൾ ഒരു സ്ഥലത്തും വാൻ മറ്റൊരു സ്ഥലത്തുമാണ് പാർക്ക് ചെയ്തിരുന്നത്. തീപിടിച്ചപ്പോൾ, വാൻ ബസുകളോട് ചേർന്ന് കിടക്കുന്ന നിലയിലായിരുന്നു. വാൻ ബസിലേക്ക് ഇടിച്ചു കയറ്റിയശേഷം തീ ഇട്ടു എന്നാണ് സംശയിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി രണ്ടേമുക്കാലോടു കൂടിയാണ്…

Read More

നേപ്പാളിൽ നദിയിലേക്ക് ബസ്സ് മറിഞ്ഞ് 18 പേർ മരിച്ചു.

കാഠ്മണ്ഡു: നേപ്പാളിലെ പൃഥ്വി ഹൈവേയിൽ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു പൊഖാറയിൽ നിന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ അപകടത്തിൽപ്പെട്ടത്. ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് പതിച്ചത്. അപകടത്തിൽ 18 പേർ മരിച്ചതായി ജില്ലാ ട്രാഫിക് പോലീസ് ഓഫീസ് ചീഫ് ശിശിർ ഥാപ്പ സ്ഥിരീകരിച്ചു. പരിക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഹൈവേ റെസ്ക്യൂ മാനേജ്മെൻ്റ് കമ്മിറ്റി…

Read More

സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കുന്നു.ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു. പുറത്ത് സമരം നടത്തിക്കോളൂ എന്നും പ്രതിപക്ഷം…

Read More

കേരളത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:കനത്ത  ചൂടിൽ നിന്ന് ആശ്വാസം.കേരളത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ . . അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നേരിയ, ഇടത്തരം മഴക്കാണ് സാധ്യത . കോഴിക്കോട് ജില്ലയിൽ ഇടത്തരം/ശക്തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

ഭർത്താവിനെപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ    നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി.

ഭുവനേശ്വർ: കാമുകൻ വിട്ടു കൊടുത്തില്ല. വിവാഹ ശേഷം ഭർത്താവിനെപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ    നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി ഒഡീഷയിലെ ബൊലാംഗീർ ജില്ലയിലെ കാന്തമാലിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ബൊലാംഗീർ സ്വദേശിയായ ഹരിബന്ധുവും കാന്തമൽ സ്വദേശിനിയും തമ്മിലുളള വിവാഹം നടന്നത്. വധുവിന്‍റെ വീട്ടിലെ വിവാഹചടങ്ങുകൾക്ക് ശേഷം വരനും വധുവും കുടുംബാംഗങ്ങളോടൊപ്പം മടങ്ങുന്നതിനിടെ തർഭ റോഡിലെ ബദബന്ധക്ക് സമീപം പ്രതിയുൾപ്പെടെ മൂന്നംഗസംഘം വാഹനത്തെ തടയുകയായിരുന്നു. പ്രതികൾ ഹരിബന്ധുവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും വധുവിനെ ബലമായി വലിച്ച് വാഹനത്തിൽ കയറ്റി…

Read More