AI girlfriend
Headlines

ആരോഗ്യരംഗത്തെ അവതാളത്തിലാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ് ൻ്റെ കോലം കത്തിച്ചു.

കുറ്റിക്കാട്ടൂർ:ആരോഗ്യരംഗത്തെ അവതാളത്തിലാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ്രാജി വെ ക്കണ മെ ന്നാവശ്യപ്പെട്ട യൂത്ത് കോൺഗ്രസ്മ ന്ത്രിയുടെ കോലം കത്തിച്ചു.   ആരോഗ്യ മേഖലയിൽ നിരന്തരം വീഴ്ചകൾ വന്നിട്ടും നടപടി എടുക്കാത്ത മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കുറ്റിക്കാട്ടൂർ നടത്തിയ പ്രകടനത്തിന് ശേഷമാണ് കോലം കത്തിച്ചത്. അനീഷ് പാലാട്ട്, ജുബിൻ , നവാസ് തടപ്പറമ്പ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Read More

വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

തിരുവനന്തപുരം: വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.പത്ത് മാര്‍ക്ക് കൊടുക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വായനയുടെ വസന്തം എന്ന പദ്ധതിയുടെ ഭാഗമായി 24 കോടി രൂപയുടെ പുസ്തകങ്ങള്‍ കേരളത്തിലെ സ്‌കൂളുകളിലെ ലൈബ്രറികളില്‍ നല്‍കിയിട്ടുണ്ട്. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ അതെടുത്ത് വായിക്കുന്നില്ല. വായന ബന്ധപ്പെട്ടവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് കൊടുക്കണമെന്ന ആലോചന, പൊതുവിദ്യാഭ്യാസ വകുപ്പിന് ഉണ്ട്. മാധ്യമ സുഹൃത്തുക്കളുടെയും എഴുത്തുകാരുടെയും…

Read More

സനാതന ധര്‍മത്തെ അവഹേളിക്കുന്ന തരത്തില്‍ സിനിമയെടുത്താല്‍ പ്രവര്‍ത്തകര്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറും. ഭീഷണിയുമായി കർണി സേന

ന്യൂഡല്‍ഹി: സനാതന ധര്‍മത്തെ അവഹേളിക്കുന്ന തരത്തില്‍ സിനിമയെടുത്താല്‍ പ്രവര്‍ത്തകര്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറ ആക്രമിക്കുമെന്ന ഭീഷണിയുമായി ക്ഷത്രിയ കര്‍ണി സേന ദേശീയ പ്രസിഡന്റ് രാജ് ശെഖാവത്ത്. പ്രവര്‍ത്തകര്‍ക്ക് തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശെഖാവത്ത് പറഞ്ഞു. നിര്‍മാതാക്കളെ വീട്ടില്‍ കയറി പാഠം പഠിപ്പിക്കുമെന്നാണ് ഭീഷണി. ‘ഞങ്ങളുടെ സംസ്‌കാരത്തെയും ആരാധനാമൂര്‍ത്തികളെയും സനാതന ധര്‍മത്തെയും അവഹേളിക്കുന്ന സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെയും സംവിധായകരുടെയും വീട്ടില്‍ കയറി അവരെ ഒരു പാഠം പഠിപ്പിക്കും. കര്‍ണിസേന പ്രവര്‍ത്തകരോട് തയാറായിരിക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഉടന്‍ മുംബൈയിലേക്ക്…

Read More

കുറ്റിക്കാട്ടൂർചെമ്മലത്തൂർ റോഡ് കുനിയിൽ ശ്രീധരൻ നിര്യാതനായി.

കുറ്റിക്കാട്ടൂർ:കുറ്റിക്കാട്ടൂർചെമ്മലത്തൂർ റോഡ് കുനിയിൽ ശ്രീധര (91 നിര്യാതനായി. ഭാര്യ വിലാസിനി ( മാളു) മക്കൾ സുരേഷ് ബാബു, ( പ്രണവം ഹാർഡ്‌വെയർ ചെറുപ്പ ), സജീഷ് കുമാർ മരുമകൾ സ്മിത ,സഹോദരങ്ങൾ രാഘവൻ, പരേതരായ കണ്ഠൻകുട്ടി കൃഷ്ണൻ ,മാളു , കല്യാണി ,കാര്‍ത്യാനി, കുട്ടി മാളു ,സഞ്ചയനം ചൊവ്വാഴ്ച

Read More

ഞാൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ച ജസീല മരണത്തിന് കീഴടങ്ങി.

കാസർകോട്∙ മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരേയും അയൽവീട്ടുകാർക്കെതിരേയും പൊലീസിനെതിരേയും പരാതി. മുളിയാർ സ്വദേശി ജസീല (24)യുടെ മരണത്തിലാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തനിക്കുമേൽ മോഷണക്കുറ്റം ആരോപിക്കുകയാണെന്നും ജീവനൊടുക്കാതെ മാർഗമില്ലെന്നും ജസീല പറയുന്ന വിഡിയോ കുടുംബം പുറത്തുവിട്ടു. യുവതിയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു. ജസീലയുടെ ഭർതൃവീടിനു സമീപത്തെ വീട്ടിലെ വിവാഹാഘോഷത്തിനിടെ സ്വർണമാല മോഷണംപോയിരുന്നു. ജസീലയാണ് മോഷ്ടിച്ചതെന്നായിരുന്നു ആരോപണം. തുടർന്ന് ആദൂർ പൊലീസ്…

Read More

ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ടതിന് കോഴിക്കോട് മാങ്കാവിൽ മൂന്നഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു.

കോഴിക്കോട് :ഭക്ഷണം കഴിച്ചതിന്‍റെ പണം ആവശ്യപ്പെട്ടതിന് കോഴിക്കോട് മാങ്കാവിൽ മൂന്നഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. മങ്കാവ് അളിയൻ ഹോട്ടലാണ് അടിച്ചു തകർത്തത്. അക്രമണത്തിൽ ഹോട്ടൽ ജീവനക്കാര്‍ക്കും മർദനമേറ്റു. 600 രൂപയിലധികം രൂപയുടെ ഭക്ഷണമാണ് മൂന്ന് പേരും കഴിച്ചത്. ഭക്ഷണം കഴിച്ചതിന് ശേഷം പണം ചോദിച്ചതിന് പിന്നാലെയാണ് ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മദ്യപിച്ചാണ് അക്രമികള്‍ ഭക്ഷണം കഴിക്കാനെത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

Read More

നെടുങ്കണ്ടത്ത് നിന്നും തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു

ഇടുക്കി നെടുങ്കണ്ടം: തമിഴ്‌നാട് തിരുച്ചന്തൂരിൽ തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു. 12കാരി മീനാക്ഷി, 16കാരി അബിനയ എന്നിവരാണ് മരിച്ചത്. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും തേനി സ്വദേശികളായ ശങ്കറിന്റെയും ലക്ഷ്മിയുടെയും മക്കളാണ്.

Read More

എസ്. ഐ. ആർ പൂർത്തിയായപ്പോൾ 68 ലക്ഷം പേരെ വെട്ടി ഗുജറാത്ത് ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി: എസ്. ഐ. ആർ പൂർത്തിയായപ്പോൾ 68 ലക്ഷം പേരെ വെട്ടി ഗുജറാത്ത് ഒന്നാം സ്ഥാനത്ത ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടികൾ പൂർത്തിയായ പ്പോൾവലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അർഹതയില്ലാത്ത വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 68,12,711 വോട്ടർമാരെയാണ് ഇവിടെ ഒഴിവാക്കിയത്. പരിഷ്കരണത്തിന് മുൻപ് ഗുജറാത്തിൽ 5,08,43,436 വോട്ടർമാരാണ്…

Read More

പെരുവയല്‍ സ്മാര്‍ട്ട് വില്ലേജ് കെട്ടിട ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു.

പെരുവയൽ:പെരുവയല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒന്‍പത് വില്ലേജ് ഓഫീസുകളില്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ പെരുവയല്‍ വില്ലേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നില്ല. പ്രവാസി വ്യവസായി ബി.കെ മജീദ് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതോടെയാണ് പെരുവയല്‍ സ്മാര്‍ട്ട് വില്ലേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.വി ജാഫര്‍, സബ് കലക്ടര്‍ എസ്…

Read More

33 കുട്ടികളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി.

ന്യൂഡൽഹി: 33 കുട്ടികളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചാണ് പ്രതികളായ രാംഭവൻ, ദുർഗാവതി ദമ്പതികള്‍ക്ക് ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് ഇരുവരും ക്രൂരമായി പീഡിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുന്ന പണം ഈ കുട്ടികള്‍ക്കെല്ലാം തുല്യമായി വീതിക്കണമെന്നും…

Read More