ഇറാൻ പുറത്തെടുക്കുന്ന വജ്രായുധം ‘ചാവേർ ഡോൾഫിനുകൾ ‘ ?
ടെഹ്റാൻ :പശ്ചിമേഷ്യൻ കടൽപ്രദേശത്ത് അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധം മറികടക്കാൻ അസാധാരണമായ യുദ്ധതന്ത്രവുമായി ഇറാൻ രംഗത്ത്. ഹോർമുസ് കടലിടുക്കിൽ തമ്പടിച്ചിരിക്കുന്ന യുഎസ് പടക്കപ്പലുകളെയും ലക്ഷ്യമിട്ട് പ്രത്യേക പരിശീലനം ലഭിച്ച ‘ചാവേർ ഡോൾഫിനുകളെ’ ഇറാ വിന്യസിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്ന ഒരു ‘രഹസ്യ ആയുധം’ തങ്ങൾ ഉടൻ പുറത്തെടുക്കുമെന്ന് ഇറാൻ നാവികസേന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അത്യാധുനിക എഐ (AI) സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കാൻ ശേഷിയുള്ള ഈ…

