തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം
തൃശൂർ :തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യ. 40 ഓളംപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 21 പേരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനം നടന്നത്.മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ഭൂമി കുലുങ്ങുന്നതിന് തുല്യമായ ഉഗ്രശബ്ദത്തോടെ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അഞ്ച് കൂടാരങ്ങളിലായാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. ഈ…

