AI girlfriend
Headlines

ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങൾ 15 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം.

കോഴിക്കോട്: ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങൾ 15 ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം നിലവിൽ വഖഫ് സ്ഥാപനങ്ങളുടെ വസ്തുവിവരങ്ങള്‍ ‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത കോഴിക്കോട്, വയനാട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ കോപ്പികള്‍ ഹാജരാക്കണമെന്നും കോഴിക്കോട് ഡിവിഷണൽ ഓഫീസർ അറിയിച്ചു. അപ്‌ലോഡ് ചെയ്ത രേഖകളുടെ കോപ്പികള്‍, എന്നിവ പൂരിപ്പിച്ച മെറ്റാഡാറ്റാ ഫോറം സഹിതം കോഴിക്കോട് ഡിവിഷണല്‍ ഓഫീസില്‍ ഹാജരാക്കണമെ ന്നാണ് ഡിവിഷണല്‍ വഖ്ഫ് ഓഫീസര്‍ അറിയിക്കുന്നത്. ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടില്ലാത്ത…

Read More

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം

കൊച്ചി:ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യ. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ ജാമ്യപേക്ഷയിൽ വിധി പറേയണ്ടിയിരുന്നതായിരുന്നുവെങ്കിലും ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ മാറ്റിവെക്കുകയായിരുന്നു. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട്…

Read More

വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ∙ ബാരാമതിയിൽ നടന്ന വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത്. ലാൻഡിങ്ങിനിടെ വിമാനം തകർന്നു വിഴുകയായിരുന്നു. വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് പവാർ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ്…

Read More

ഡ്യൂട്ടിക്കിടെ മദ്യപിച്ച പോലീസു കാർക്ക് സസ്പെൻഷൻ, ചിത്രം പകർ ത്തിയത് പോക്സോ കേസ് പ്രതി

കഴക്കൂട്ടം : ഡ്യൂട്ടിക്കിടെ സ്റ്റേഷനുമുന്നിൽ കാറിലിരുന്ന് പൊലീസുകാരുടെ പരസ്യമദ്യപാനം. ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് സ്റ്റേഷനിൽ ഒപ്പിടാനെത്തിയെ പോക്‌സോ കേസ് പ്രതി.തുടർന്ന് ആറുപേർക്കും സസ്പെൻഷൻ. തിങ്കളാഴ്ച കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബിനു, സി.പി.ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം.എസ്, മനോജ് കുമാർ എന്നിവരാണ് സസ്‌പെൻഷനിലായത്. ഇവരെ നല്ലനടപ്പിന് അയയ്ക്കാനും നിർദ്ദേശിച്ചു. കഴക്കൂട്ടത്തെ ഓ‌ഡിറ്റോറിയത്തിൽ വിവാഹ സൽക്കാരത്തിനു പോകുന്നതിന് മുമ്പായിരുന്നു മദ്യപാനം. മദ്യപാനത്തിനുശേഷം കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ…

Read More

കോട്ടയം കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.സ്വകാര്യ സുരക്ഷാജീവനക്കാരന്‍ മംഗലാപുരം സ്വദേശി ഷെമീമാണ് മരിച്ചത്. കറുകച്ചാൽ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചമ്പക്കര ആശ്രമം പടിയിൽ വൈകിട്ട് 3.45ഓടെ 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നാണ് വിവരം.ചമ്പക്കര ആശ്രമം പടിയിലാണ് അപകടം വലിയ ശബ്ദത്തോടെ തോട്ടിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച്…

Read More

അരീക്കോട് വാഹനം ഇടിച്ച് യുവാവ് മരിച്ചു.

അരിക്കോട് : റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ചു അരീക്കോട് കുറ്റൂളിയിൽ വെച്ചുണ്ടായ അപകടത്തിൽ അരീക്കോട് സൗത്ത് പുത്തലത്ത് മടത്തിപ്പാറ റസാഖിൻ്റെ മകൻ ബാദുഷയാണ് ( 28) മരിച്ചത്. ബൈക്ക് നിർത്തി കൂൾ ബാറിൽ നിന്ന് വെള്ളം കുടിച്ചു തിരിച്ചു വരുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു.

Read More

മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സാമൂദായിക സംഘടനയാണ് എം.ഇ.എസ്* ഡോ.പി.എ ഫസൽ ഗഫൂർ

കോഴിക്കോട്: മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സാമുദായിക സംഘടനയാണ് എം. ഇ. എസ് എന്നും മത സങ്കുചിത, ചിന്താഗതികളുമായി നടക്കുന്നവർ എം.ഇ.എസ്. ൽ ഉണ്ടാവില്ലെന്നും എം.ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി.എ ഫസൽ ഗഫൂർ പറഞ്ഞു. ചാത്തമംഗലം രാജാ റെസിഡെൻഷ്യൽ സ്കൂളിൽ വെച്ച് നടന്ന എം.ഇ. എസ് കോഴികോട് ജില്ലാ കമ്മിറ്റി ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ധേഹം, ജില്ലാ പ്രസിഡണ്ട് കെ.വി. സലീം അദ്ധ്യക്ഷത വഹിച്ചു. എം.ഇ. എസ് സംസ്ഥാന സെക്രട്ടറി ഡോ….

Read More

തെളിവെടുക്കാൻ കൊണ്ടുപോകും വഴി സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു; ബോംബാക്രമണ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

പെരുമ്പല്ലൂർ :ബോംബാക്രമണ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു . തമിഴ്നാട്ടിലെ പെരമ്പല്ലൂരിൽ 30 വയസ്സുകാരനായ അളകുരാജയെയാണ് തെളിവെടുക്കാൻ കൊണ്ടുപോകും വഴി സംഘാർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനിടയിൽ പൊലീസ് വെടിവച്ചത്. അള​ഗുരാജയെ തിരുമാൻദുരൈ വനത്തിൽ ഒളിപ്പിച്ച ബോംബുകൾ വീണ്ടെടുക്കാനും തെളിവെടുപ്പിനുമായി കൊണ്ടു പോയപ്പോഴാണ് സംഭവം. വനത്തിൽ പ്രവേശിച്ച ശേഷം പ്രതി ഒളിപ്പിച്ച് വച്ച ബോംബുകൾ എടുത്ത് പൊലീസിനു നേർക്ക് എറിയുകയായിരുന്നു. ഒപ്പം ആയുധങ്ങൾ കൊണ്ട് പൊലീസുകാരെ പരുക്കേൽപ്പിക്കുകയും ചെയ്തതായി മം​ഗൽമേട് ഇൻസ്പെകടർ നന്ദകുമാർ പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ സബ്…

Read More

പ്രതിപക്ഷ നേതാവ് വി.ഡി. സതീഷനും മന്ത്രി ശിവൻകുട്ടിയും തമ്മിൽ അധിക്ഷേപ പ്പോര്

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.ഡി. സതീഷനും മന്ത്രി ശിവൻകുട്ടിയും തമ്മിൽ അധിക്ഷേപ പ്പോര ശിവൻകുട്ടി വിഡ്ഢിത്തം മാത്രം പറയുന്ന ആളാണെന്നും ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ എന്നുമായിരുന്നു സതീശന്‍റെ പരാമര്‍ശം.വി ഡി സതീശൻ്റെ അധിക്ഷേപത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി സതീശന്‍റേത് തരംതാണ പദപ്രയോഗമാണെന്നും അച്ഛന്റെ പ്രായമുള്ളവരെ പോലും അധിക്ഷേപിക്കുന്നയാളാണ് സതീശനെന്നും ശിവൻകുട്ടി പറഞ്ഞു എടാ പോടാ പദ പ്രയോഗം സതീശന്‍ നടത്തി. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്.അദ്ദേഹത്തിൻ്റെ അണികളെ…

Read More

ദീപകിൻ്റെ മരണം;ഷിംജിതയുടെ ജാമ്യം കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

കുന്ദമംഗലം (കോഴിക്കോട്.)റിമാൻ്റിൽ കഴിയുന്ന വടകര സ്വദേശി ഷിംജിതയുടെ ജാമ്യം കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് മരിച്ചതിൽ പ്രതി ചേർത്ത ഷിംജിത മുസ്തഫയുടെ ജാമ്യമാണ് കോടതി നിഷേധിച്ചത് ഷിംജിത നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെയെന്ന് കേസ്.ശനിയാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ വിശദമായ വാദം കോടതി കേട്ടത്. ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകൻ ടി.പി ജുനൈദിന്റെ വാദം. മനഃപൂർവമുള്ള പ്രവർത്തിയാണെന്ന് വാദിഭാഗം അഭിഭാഷകൻ കെപി രാജഗോപാലനും…

Read More