യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ; രാജ്യത്തിന് നേരെയുള്ള ഏത് ആക്രമണത്തെയും നേരിടാൻ തയ്യാർ – ഇറാൻ
തെഹ്റാന്‍: പശ്ചിമേഷ്യയിൽ യുദ്ധ ഭീതി വിതച്ച് അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കൺ ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതിനിടെ ശക്തമായ പ്രതിയ രണവുമായി ഇറാൻ. രാജ്യത്തിന് നേരെയുള്ള ഏത് ആക്രമണത്തെയും നേരിടാ തങ്ങൾ എപ്പോഴത്തേക്കാളും സജ്ജരാണെന്ന് ഇറാന്‍. നിലവിലെ സാഹചര്യത്തെ ഹൈബ്രിഡ് യുദ്ധം എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വിശേഷിപ്പിച്ചത്. അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഭീഷണികളും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല പ്രസ്താവനകളും യുഎസ് യുദ്ധക്കപ്പലുകൾ…

