AI girlfriend

തൃശൂർ വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ്; ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ് തയ്യാറാക്കിയ സംഭവത്തിൽ പൊലീസ് ഇന്ന് കേസെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക. വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് -എൻഡിഎ പ്രവർത്തകർ തമ്മിൽ വലിയ സംഘർഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. രണ്ടായിരത്തോളം കിറ്റുകൾ കൊണ്ടുപോകുന്നത് യുഡിഎഫ് സ്ഥാനാർഥി…

Read More

ധാക്കക്കടുത്തുള്ള ഗ്യാസ് ലൈറ്റർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ അഞ്ച്പേർ മരിച്ചു

ധാക്ക:ബംഗ്ലാദേശിലെധാക്കയ്ക്കടുത്തുള്ള ഗ്യാസ് ലൈറ്റർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ അഞ്ച്പേർ മരിച്ച.ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബംഗ്ലാദേശ് തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള വൻതോതിൽ വ്യാവസായികവൽക്കരിക്കപ്പെട്ട പ്രദേശമായ കെരാനിഗഞ്ചിലാണ് തീപിടുത്തമുണ്ടായത്. ഏഴ് അഗ്നിശമന യൂണിറ്റുകൾ വിന്യസിക്കുകയും രണ്ട് മണിക്കൂറിനുള്ളിൽ ഉച്ചയ്ക്ക് 2.30 ഓടെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അഗ്നിശമന സേന അറിയിച്ചു കണ്ടെത്തിയ അഞ്ച് മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബംഗ്ലാദേശ് ഫയർ സർവീസിലെയും സിവിൽ ഡിഫൻസിലെയും ഉദ്യോഗസ്ഥനായ അൻവാറുൽ ഇസ്ലാം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരച്ചിൽ തുടരുകയാണ്, തീപിടിത്തത്തിന്റെ…

Read More

ഇടതു പക്ഷത്തിന് പിന്തുണ ; വീഡിയോ തള്ളിപ്പറഞ് കേരള മുസ് ലിം ജമാഅത്ത്.

കോഴിക്കോട് : ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി സമസ്ത എ.പി വിഭാഗത്തിൻ്റെ സ്വകാര്യ പരിപാടിയുടെ വീഡിയോ തള്ളിപ്പറഞ് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പ്രസ്താവന . മാർച്ച് 29 ന് കാസർകോട് നടന്ന സമസ്തയുടെ സെൻ്റിനറി വാർഷികം വിശദീകരിക്കാൻ ചേർന്ന പാർലിമെൻ്റിറി സംഗമ പരിപാടിയിൽ നടന്ന വീഡിയോ ക്ലിപ്പുമായി മുസ്‌ലിം ജമാഅത്തിനോ സുന്നിസംഘടനകൾക്കോ ബനധമില്ലന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു. എന്നാൽ ഈ ക്ലിപ്പിൽ പിന്തുണ കൊടുക്കാനുള്ള കാരണം വ്യക്തമായി പറയുന്നുണ്ട് 1989 ൽ സമസ്ത പിളർന്ന കാലത്ത് പിന്തുണസഹായിച്ചവർ…

Read More

ശരണ്യ സേഫ്’; അകപ്പെട്ടത് കൊടും കാട്ടിൽ.

കോഴിക്കോട്: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യ അകപ്പെട്ടത് കൊടും കാട്ടിൽ . വന്യജീവികളുടെ വിഹാര കേന്ദ്രമായ കാട്ടിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത് വനം വകുപ്പും ആദിവാസികളും നടത്തിയ തിരച്ചിലിനൊടുവിൽ നാല് ദിവസത്തിന് ശേഷമാണ് വനമേഖലയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. തടിയന്റമോള്‍കുന്നില്‍ കൂടുകാര്‍ക്കൊപ്പം കാടുകയറിയ ശരണ്യയെ കൂട്ടംതെറ്റി കാണാതാവുകയായിരുന്നു. ശരണ്യയുടെ ആരോഗ്യനില തൃപ്തികരമാണ്. എറണാകുളത്ത് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശരണ്യ വ്യാഴാഴ്ചയാണ് ട്രക്കിങ്ങിനായി കുടകിലെത്തിയത്. കൂട്ടുകാരോടൊപ്പം ഹോംസ്‌റ്റേയില്‍ താമസിച്ച ശേഷം ട്രക്കിങ്ങിന് പുറപ്പെടുകയായിരുന്നു. ഇതിനെടെയാണ് വഴിതെറ്റിയത്. കാണാതായതിനെ…

Read More

വാഴക്കാട് പെൺകുട്ടിയുടെ ദുരൂഹ മരണം; കരാട്ടേ പരിശീലകൻ രണ്ട് കേസുകളിൽ കുറ്റക്കാ രനല്ലെന്ന് കോടതി.

മഞ്ചേരി: കരാട്ടേ പരിശീലകൻ രണ്ട് കേസുകളിൽ കുറ്റക്കാരനല്ലെന്ന് കോടത മഞ്ചേരി: കരാട്ടേ പരിശീലനത്തിനാ യെത്തിയ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് കേസുകളിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. വാഴക്കാട് ഊർക്കടവ് വലിയാട്ട് വീട്ടിൽ സിദ്ദീഖ് അലിയെയാണ് (49) മഞ്ചേരി ഫാസ് ട്രാക്ക് കോടതി ജഡ്ജി എ.എം. അഷ്റഫ് വെറുതെ വിട്ടത്. കരാട്ടേ അധ്യാപകനെതിരെ മരണപ്പെട്ട കുട്ടിയുടെ കുടുംബം നേരത്തെ പരാതിപ്പെട്ടിരുന്നു ഇതിനിടെയാണ് 2024 ഫെബ്രുവരി 19ന് പ്ലസ്‌ വൺ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും…

Read More

പിണറായിയുടെ തുടർഭരണം കേരളത്തെ ഫാസിസ ത്തിലേക്ക് നയിക്കും . റസാഖ് പാലേരി

പൂവാട്ടുപറമ്പ് : പിണറായിയുടെ തുടർഭരണം കേരളത്തെ ഫാസിസത്തിലേക്ക്എത്തിക്കുമെന്ന് റസാഖ് പാലേരി പറഞ്ഞു. പൂവാട്ടുപറമ്പിൽ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ശാഹുൽ അധ്യക്ഷനായിരുന്നു പിണറായി സർക്കാർ കേരളത്തിൻ്റെ സാഹോദര്യത്തെ തകർക്കാൻ കൂട്ടു നിൽക്കുകയാണ് ചെയ്തത് സിപിഎം ബിജെപി ഡീൽ പരാജയപ്പെടുത്താൻ യു.ഡി. എഫ് അധികാരത്തിൽ വരണമെന്ന് അദ്ദേഹം തുടർന്ന് പറഞു യുഡിഎഫ് കുന്നമംഗലം മണ്ഡലം കൺവീനർ കെ മൂസ മൗലവി, പെരുവ പഞ്ചായത്ത് ചെയർമാൻ…

Read More

ഭാര്യപിണങ്ങി പോയതി ന്ട്രാൻസ്ഫോ മറിൽ‌ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

പത്തനംതിട്ട : ഭാര്യപിണങ്ങിപോയതിന്ട്രാൻസ്ഫോമറിൽ‌ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ. പത്തനംതിട്ട ഊന്നുകല്ലാണ് സംഭവം. 23 കാരനായ വാര്യാപുരം സ്വദേശി ആരോമലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും അ​ഗ്നിരക്ഷാസേനയും ഏറെ നേരമെടുത്താണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത് കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോർമറിന് മുകളിൽ യുവാവ് കയറിയത്. കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോമറിന് മുകളിലാണ് യുവാവ് വലിഞ്ഞുകയറിയത്. തുടർന്ന് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രാത്രി…

Read More

ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി, അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ

വാഷിംഗ്‌ടൺ : ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തില കാണാതായ രണ്ടാമത്തെ ക്രൂ അംഗത്തെ അതിസാഹസികമായ നീക്കത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷിച്ചതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതിനിടെ കാണാതായ സൈനിക ഉദ്യോഗസ്ഥനെ കണ്ടെത്താനായി ഇറാനിലെ തെക്കൻ മേഖലയായ ഇസ്ഫഹാനിൽ തിരച്ചിൽ നടത്തുകയായിരുന്ന അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ (IRGC) അവകാശപ്പെട്ടു. ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു പാടത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രം ഫാർസ്…

Read More

കുന്ദമംഗലം വീട്ടിനുളളിൽ നടന്ന സ്ഫോടന ത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

കുന്ദമംഗലം : (കോഴിക്കോട് ) പെരിങ്ങൊളം കുരുക്കത്തൂരിൽ വാടകവീടിനുള്ളിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു സംഭവത്തിൽ വിഷ്ണു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലൈസൻസിന് അപേക്ഷിച്ചിരുന്നു എന്നും, അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് 5 പേർ എന്നും വിഷ്ണു മൊഴി നൽകി. വിഷ്ണുവിനെതിരെ കേസ് എടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചു, മനഃപൂർവ്വമുള്ള നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സ്ഫോടനമുണ്ടായത്. കുന്ദമംഗലം കുരിക്കത്തൂരിൽ  രാമനാട്ടുകര പാറമ്മൽ…

Read More

എം.എ റസാഖ് മാസ്റ്ററുടെ പ്രചരണം ചൂട് പിടിച്ചു ; മുന്നേറി വനിതകൾ.

പെരുമണ്ണ: റസാഖ് മാസ്റ്റർക്ക് പ്രചരണത്തിൽ വനിതകളുടെ ശക്തി പ്രകടനം.കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് പെരുമണ്ണ പഞ്ചായത്ത് യു.ഡി.എഫ് വനിതാ വിഭാഗം പുത്തൂർമഠത്തിൽ നിന്നും പെരുമണ്ണയിലേക്ക് വനിതാരവം സംഘടിപ്പിച്ചത്. വനിതാ ലീഗിൻ്റെയും മഹിളാ കോൺഗ്രസ്സിൻ്റെയും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന വനിതാരവം പെരുമണ്ണയിൽ സമാപിച്ചു. സമാപന സമ്മേളനം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ടി.എം ശറഫുന്നിസ്സ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.ടി. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. എം. സമീറ സ്വാഗതം…

Read More