AI girlfriend

ഡിസം ബർ 25 അവധിയില്ല ….ഉത്തർ പ്രദേശിൽ ക്രിസ്തമസ് ആഘോഷ ദിവസം കുട്ടികൾ സ്കൂളിൽ നിർബന്ധ ഹാജർ വേണമെന്ന് യോഗി സർക്കാർ

ലഖ്നൊ : ഉത്തർ പ്രദേശിൽ ക്രിസ്തമസ് ആഘോഷ ദിവസം കുട്ടികൾ സ്കൂളിൽ നിർബന്ധ ഹാജർ വേണമെന്ന് യോഗി സർക്കാ. ഡിസംബർ 25 ന്  സ്കൂളുകൾക്ക് ക്രിസ്മസ് ദിനം പ്രവൃത്തി ദിനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷം ഈ ദിവസം സ്കൂളുകളിൽ നടത്തും. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍,…

Read More

ചാരവൃത്തി കേസിൽ ഗുജറാത്ത് സ്വദേശിയായ മൂന്നാമൻ അറസ്റ്റിൽ .

മംഗളൂരു: ചാരവൃത്തി കേസിൽ ഗുജറാത്ത് സ്വദേശിയായ മൂന്നാമൻ അറസ്റ്റിൽ ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താന് ചോര്‍ത്തി നല്‍കിയ കേസിലാണ് പ്രതിയെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. മാൽപെ-കൊച്ചി കപ്പൽശാല ലിമിറ്റഡിലെ ജീവനക്കാരന്‍ ഹിരേന്ദ്ര കുമാർ എന്ന ഭരത് കുമാർ ഖദായതയെയാണ് (34) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗുജറാത്ത് ആനന്ദ താലൂക്കിലെ കൈലാസ് നഗര്‍ സ്വദേശിയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം 21ന് ഉത്തർപ്രദേശ് സ്വദേശികളായ രോഹിതിനെയും സാന്ത്രിയേയും അറസ്റ്റ്…

Read More

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം, ആർ. എസ്. എസ് പ്രവർത്തകൻ പിടിയിൽ

പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം.ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. അശ്വിൻ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ആക്രമണത്തിൽ കൂടുതൽ ബിജെപി പ്രവർത്തകർ ഉണ്ടെന്ന് സി പി എം പറഞ്ഞു . മതസ്പർധ ഉണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ. അജീഷും സിപിഎം ലോക്കൽ…

Read More

സംഘ് പരിവാർ ബന്ധമുള്ള ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിൻ്റെയും ആക്ഷൻ കമ്മറ്റിയുടെയും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു.

പാലക്കാട്:സംഘ് പരിവാർ ബന്ധമുള്ള ആൾക്കൂട്ടആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിൻ്റെയും ആക്ഷൻ കമ്മറ്റിയുടെയും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ഇന്ന് രാവിലെ റവന്യു മന്ത്രിയുമായി നടത്തിയ ചർച്ചയിൽ 10 ലക്ഷത്തിൽ കുറയാത്ത അടിയന്തര നഷ്ടപരിഹാരം, ആൾക്കൂട്ട കൊല, ദലിത് അട്രോസിറ്റീസ് ആക്ട് എന്നിവ പ്രകാരമുള്ള എല്ലാ നിയമപരിരക്ഷയും ഈ കേസിൽ ലഭ്യമാക്കും. തെഹ്സിൻ പൂനെവാല കേസിലെ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള നിയമപരി രക്ഷ ഈകേസിൽ ഉറപ്പുവരുത്തും. മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തു. ആക്ഷൻ കമ്മറ്റിയുടെ പ്രവർത്തക അംബിക ഇന്ന്…

Read More

ആയിരം രൂപ ബാങ്കിലെത്തും, ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ച തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള…

Read More

പ്രേമിച്ച് വിവാഹിതരായതിന് ഗർഭിണിയായ യുവതിയെ അച്ചനും സഹോദരനും വെട്ടിക്കൊന്നു.

ഹുബ്ബള്ളി: ഗർഭിണിയെ അച്ചനും യുവാവും വെട്ടിക്കൊന്നു പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവും സഹോദരനും ചേർന്നാണ് ആറുമാസം ഗർഭിണിയായ യുവതിയെ വെട്ടിക്കൊന്നത്. മകൾ മാന്യത പാട്ടീലി(19)നെയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപിച്ചു. മാന്യതയുടെ പിതാവ്, സഹോദരൻ, മറ്റൊരു ബന്ധു എന്നിവർ ചേർന്നാണ് ആക്രമിച്ചത്. കോടാലിയും കൊടുവാളും അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏഴുമാസം മുമ്പാണ് മാന്യതയും വിവേകാനന്ദയും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇത് വീട്ടുകാർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. തുടർന്ന് ഹാവേരി ജില്ലയിലേക്ക് ദമ്പതികൾ താമസം മാറ്റി….

Read More

വാളയാറിൽ കൊല്ലപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിന് അടിയന്തിര ആശ്വാസം അനുവദിക്കണമെന്ന് ചതീസ്ഗഗഡ് സർക്കാർ.

പാലക്കാട്: പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട രാംനാരായണൻ്റെ കുടുംബത്തിന് അടിയന്തിര ആശ്വാസം അനുവദിക്കണമെന്ന് ചതീസ്ഗഗഡ് സർക്കാർ.4 ദിവസം പിന്നിട്ടിട്ടും കേരള സർക്കാർ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെതിരെ ആക്ഷൻ കമ്മിറ്റി ശക്തമായപ്രതിഷേധം നടത്തി വരികയാണ്. പാലക്കാട്ടെത്തിയ നാരായണൻ്റെ കുടുംബം. ഭാര്യയും മക്കളും ഈ കെല പാതകം ഉത്തരേന്ത്യൻ മോഡൽ ഇസ്‌ലാ മോ ഫോബിക്കാണെന്ന് ആക്ഷൻ കമ്മറ്റി പ്രസിഡണ്ടി അംബിക പുറത്തു വിട്ട ലൈവിൽ പറഞ്ഞിരുന്നു. ബംഗ്ലാദേശി ആണോ എന്ന് ചോദിച്ചു നടത്തിയ…

Read More

തണുത്ത് വിറച്ച്‌ മൂന്നാര്‍, താപനില മൈനസ് ഡിഗ്രിക്കും താഴെ

മൂന്നാം :തണുത്ത് വിറച്ച്‌ മൂന്നാര്. മൂന്നാറിന്റെ സമീപ മേഖലകളില് താപനില മൈനസില് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ സെവന്മലയില് രേഖപ്പെടുത്തിയത്.ഇവിടെ പുലര്ച്ചെ താപനില മൈനസ് ഒന്നായിരുന്നു. ഇതിനോട് അടുത്ത് തന്നെ നല്ലതണ്ണി, നടയാര്, കന്നിമല, തെന്മല എന്നിവിടങ്ങളില് പൂജ്യം ഡിഗ്രി സെല്ഷ്യസും എത്തി. മൂന്നാറിലെ പല സ്ഥലങ്ങളില് മഞ്ഞുവീഴ്ചയും കൂടുതലായിട്ടുണ്ട്. മൂന്നാര് ടൗണിന് സമീപം നിര്ത്തിയിട്ടിരുന്ന വാഹനങ്ങള്ക്ക് മുകളില് മഞ്ഞുപാളികള് രൂപപ്പെട്ടതും സഞ്ചാരികളില് കൗതുകമുണ്ടാക്കി. ഇതിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില് വൈറലാണ്. മേഖലയിലെ…

Read More

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുമാറ്റിയ ഡോക്ടർ ജോലിക്ക് എത്തിയില്ല.

പറ്റ്ന :ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുമാറ്റിയ ഡോക്ടർ ജോലിക്ക് എത്തിയില്ല ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ പട്‌ന സദറിന് കീഴിലുള്ള സബൽപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു . നിതീഷ് കുമാറിന്റെ നടപടി സംസ്ഥാനത്തിനകത്തും പുറത്തും ഉയർത്തിയ വിവാദം തുടരുകയാണ്. ബീഹാർ മുഖ്യമന്ത്രിയുടെ നടപടികളെ അപലപിച്ച ജാർഖണ്ഡ് ആരോഗ്യമന്ത്രി ഡോ. ഇർഫാൻ അൻസാരി ഡോക്ടർക്ക് ജാർഖണ്ഡിൽ 3 ലക്ഷം രൂ പ്രതിമാസ ശമ്പളവുംസർക്കാർ താമസവും ഇഷ്ടമുള്ളതസ്തികയും നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഞാൻ…

Read More

പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി.

വഡോദര: പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി ഗുജറാത്തിലെ വഡോദരയിലെ പാദഗ്രാമത്തിലാണ് സംഭവം. തന്നെ മുറിയിൽ പൂട്ടിയിടുന്നതിന്റെ വൈരാഗ്യത്തിൽ മൂന്നുമാസമായി പിതാവ് ഷാനാ ചൗദയെ കൊല്ലാൻ കാമുകനുമായി ചേർന്ന് പെൺകുട്ടി ആസൂത്രണം നടത്തുകയായിരുന്നു സംഭവദിവസം രാത്രി ഉറക്ക ഗുളിക ഭക്ഷണത്തിൽ കലർത്തി പെൺകുട്ടി മാതാപിതാക്കളെ മയക്കികിടത്തി. ശേഷം കാമുകനെയും അയാളുടെ സുഹൃത്തിനെയും അവിടേക്ക് വിളിച്ചുവരുത്തി. ഷാനാ ചൗദയെ നിരവധി തവണ പെൺകുട്ടിയുടെ കാമുകനായ രഞ്ജിത്ത് കുത്തി. ഇതേ സമയം പെൺകുട്ടിയുടെ അമ്മ സമീപത്ത്…

Read More