ട്രെയിൻ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങള്‍ ഇങ്ങനെ.
ദില്ലി: ഇന്ത്യൻ റെയില്‍വേ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്കാരങ്ങള്‍ ഡിസംബർ 26 മുതല്‍ പ്രാബല്യത്തില്‍ വരും.രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവായ റെയില്‍വേ, ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് ഘടന വിഭാവനം ചെയ്തിരിക്കുന്നത്.പുതിയ ഉത്തരവ് പ്രകാരം, ഓർഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നല്‍കണം. മെയില്‍, എക്സ്പ്രസ്…

