AI girlfriend
Headlines

12 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തി നീല വസന്തം ഇനി കൺനിറയെ കാണാം; ചൊക്രമുടി നീലക്കുറിഞ്ഞി ഉദ്യാനം സഞ്ചാരികൾക്കായി തുറന്നു.

നീല വസന്തം ഇനി കൺനിറയെ കാണാം .ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം കാണാൻ സഞ്ചാരികൾക്ക് സ്വാഗതം. ബൈസൺവാലി പഞ്ചായത്തിന്റെ അതിർത്തിയിലെ ചൊക്രമുടി നീലക്കുറിഞ്ഞി ഉദ്യാനം സഞ്ചാരികൾക്കായി തുറന്നുനൽകി. ചൊക്രമുടി ബൈസൺ ട്രയൽ ട്രെക്കിങ് സെന്ററിൽവെച്ച് നടന്ന ചടങ്ങിൽ മൂന്നാർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അഭയ് യാദവാണ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചത്. സമുദ്രനിരപ്പിൽനിന്ന് 2195 മീറ്റർ ഉയരത്തിലാണ് ചൊക്രമുടിയിൽ നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. *സെപ്റ്റംബർ മാസത്തോടെ ചൊക്രമുടി മലനിരകൾ പൂർണമായി നീലനിറമണിയും* ചൊക്രമുടിയിൽ മൂന്ന് കിലോമീറ്റർ ട്രക്കിങ് പാത ഉണ്ടെങ്കിലും സുരക്ഷ…

Read More

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മഞ്ചേരി :പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ച. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഭിന്നശേഷിക്കാരനായ സ്വാലിഹ് തന്‍റെ ശാരീരിക അവശതകൾ തരണം ചെയ്ത് വിഡിയോകൾ ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു, ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് സി.കെ പാറ ജുമാ മസ്ജിദിൽ നടന്നു. ഫരീദ് ആണ് പിതാവ്. ഭാര്യ ജസ്ന, മക്കൾ മുഹമ്മദ് മിസ്ഹാബ്, ഫാത്തിമ സഫ്വിയ.

Read More

നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച.92 ഐഫോണുകൾ മോഷ്ടിച്ചു

കോഴിക്കോട്: നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്. കടയുടെ ഷട്ടർ തകർത്ത് 92 ഐഫോണുകൾ മോഷ്ടച്ചെന്നാണ് പരാതി. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന കടയിലാണ് സംഭവം. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നി​ഗമനം. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഫോണുകൾ മാത്രമാണ് മോഷ്ടിച്ചത്. ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈൽഫോണുകളാണ് നഷ്ടമായത്. പണം നഷ്ടമായിട്ടില്ല. കടയുടെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ്…

Read More

മുഖ്യമന്ത്രിയ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്‍. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്നും റിമാന്‍ഡ് റിപ്പോർട്ട്

തിരുവനന്തപുരം: ചേന്തിയില്‍ മുഖ്യമന്ത്രിയ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേസില്‍ ചേന്തി അനിലിനെതിരായ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്നും റിമാന്‍ഡ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ…

Read More

കാന്തപുരത്തിന് മതവിധി പറയാം; അത് വേണ്ടെന്ന തിട്ടൂരം ആരോടും വേണ്ട:ഇ.കെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട് :പൊതു ഇടങ്ങളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാരുടെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി സമസ്ത ഇ.കെ വിഭാഗം. ഇ.കെ വിഭാഗം നേതാവ് ഫൈസല്‍ കൂടത്തായിയാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മതവിധി പണ്ഡിതനായ കാന്തപുരത്തിന് പറയാം എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിം സ്ത്രീ പുരുഷന്മാര്‍ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും പൊതു ഇടങ്ങളിലും എങ്ങിനെയാണ് ജീവിക്കേണ്ടത് എന്ന് പറയുന്ന ജീവിതത്തിന്റെ സമ്പൂര്‍ണ വ്യവസ്ഥിതിയായ മതം ഇസ്‌ലാം പറഞ്ഞിട്ടുണ്ടെന്നും മതവിധി ബോധ്യപ്പെത്താനും പറഞ്ഞു കൊണ്ടേയിരിക്കാനുമാണ്…

Read More

റിസോർട്ട് ഉടമയുടെ മർദ്ദനത്തിൽ മേൽനോട്ടക്കാരൻ മരിച്ചതായി പരാതി

കൊല്ലം :റാന്നിയിൽ റിസോർട്ട് ഉടമയുടെ മർദ്ദനത്തിൽ മേൽനോട്ടക്കാരൻ മരിച്ചതായി പരാത.ആഗ്‌നസാണ് മരിച്ചത്. പരാതിയില്‍ റിസോര്‍ട്ട് ഉടമ യോഹന്നാനെതിരെ ഇരവിപുരം പൊലീസ് കേസ് എടുത്തു. എന്നാല്‍ യോഹന്നാന്‍ വിദേശത്തേക്ക് കടന്നെന്നാണ് സൂചന. കഴിഞ്ഞ ജൂലൈ ഏഴിന് രാത്രി റിസോര്‍ട്ടിന് സമീപം കരിയിലകള്‍ കൂട്ടയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ഉടമ യോഹന്നാന്‍ റോജറിനെ മുഖത്തടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തദിവസം റോജര്‍ മയ്യനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മൂന്നു ദിവസത്തെ അവധി എടുത്തതിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച റോജറിന് ജൂലൈ 14ന്…

Read More

‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികളാണെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായി’ വിദ്വേഷ പരാമർശം നടത്തിയ എസ് ഐ. ക്ക് സസ്പെൻഷൻ

കൊച്ചി:സമൂഹമാധ്യമത്തിലൂടെ ഒരു മുസ്‌ലിം മതവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ കടുത്ത വർഗീയ-വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. വിജേഷിന് സസ്പെൻഷൻ. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും. അന്വേഷണ ചുമതല മൂന്നാർ ഡി.വൈ.എസ്.പിക്കാണ്. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു. പാലാരിവട്ടത്ത് ‘തട്ടമിട്ട യുവതി പൂക്കളം തട്ടിത്തെറിപ്പിക്കുന്നു’ എന്ന പേരിൽ ഒരു ചിത്രം അടുത്തിടെ സോഷ്യൽ…

Read More

ബ്രൂണെയിൽ കണ്ടെത്തിയത് കുമാരക്കുറുപ്പിനെയല്ല, വാർത്തകൾ വ്യാജം .

തൃശൂർ :ബ്രൂണെയിൽ കണ്ടെത്തിയത് കുമാരക്കുറുപ്പിനെയല്ല ദാമോദര മേനോനെ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. അസുഖബാധിതനായ ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നോർക്ക നേരത്തെ ഇടപെട്ടിരുന്നതായും ഇതിനായി ഒരു മാസം മുമ്പ് സർക്കാരിന് കത്ത് നൽകിയിരുന്നതായും കണ്ടെത്തൽ. ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആവശ്യപ്രകാരമാണ് നോർക്ക കത്തയച്ചത്. ദാമോദര മേനോന്റെ വിശദ വിവരങ്ങൾ ഉൾപ്പെടുന്നുണ്ട്. കുറുപ്പ് അല്ലെന്ന ബന്ധുക്കളുടെ വാദം ശരി വെക്കുന്നതാണ് നോർക്കയുടെ ഈ കത്ത്. കത്തിലെ പാസ്പോർട്ട് നമ്പറും പ്രചരിച്ച പാസ്പോർട്ടിലെ നമ്പറും ഒന്നാണെന്നും അന്വേഷണ സംഘം…

Read More

ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ പരേതനായ പ്രൊഫ :കെ. എ സിദധീഖ് ഹസ്സൻ്റെ ഭാര്യ വി കെ സുബൈദ നിര്യാതയായി

കോഴിക്കോട് :ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ പരേതനായ പ്രൊഫ :കെ. എ സിദധീഖ് ഹസ്സൻ്റെ ഭാര്യ വി കെ സുബൈദ ( 75) നിര്യാതയായ മക്കൾ : ഫസൽ റഹ്മാൻ, സാബിറ, ശറഫുദ്ധീൻ, അനീസ് മരുമക്കൾ : സാജിത, ഷെമീല, മുംതാസ്. സഹോദരങ്ങൾ ജമീല, പരേതനായ അബ്ദുൽ കരീം മുഹമ്മദ് ശരീഫ്. ഖബറടക്കം ഇന്ന് വെള്ളി വൈകീട്ട് 4 മണിക്ക് വെള്ളിപറമ്പ് ജുമഅത്ത് പള്ളി

Read More

ഐഐടിയില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി. പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും വിദ്യാർഥി ആത്മഹത്യ ഡൽഹി ഐഐടിയില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്ന. സ്റ്റുഡന്റ് അഫയേഴ്സ് ഓഫീസിലെ ഡീന്‍, അസോസിയേറ്റ് ഡീനുകള്‍, ഫിസിക്സ് വകുപ്പ് മേധാവി എന്നിവരുടെ അടിയന്തര രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എട്ട് വിദ്യാര്‍ഥികളാണ് ഇവിടെ ജീവനൊടുക്കിയത്. അധ്യാപകരില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദവും താങ്ങാനാവാത്ത പഠനഭാരവുമാണ് വിദ്യാര്‍ഥികളെ കടുത്ത തീരുമാനത്തിലേക്ക് എത്തിക്കുന്നതെന്നാണ് പരാതി. എംഎസ്‌സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഋഷികേശ്…

Read More