AI girlfriend
Headlines

ലോകകപ്പിൽ സ്വന്തം തട്ടകത്തിൽ കനഡയെ പിടിച്ചു കെട്ടി ബോസ്നിയ.1-1

കനഡ:ലോകകപ്പിൽ സ്വന്തം തട്ടകത്തിൽ സമനിലയിൽ കുരുങ്ങി കനഡ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ബോസ്‌നിയയാണ് ആതിഥേയരായ കാനഡയെ കുരുക്കിയത്(1-1). 21ാം മിനിറ്റിൽ ജാവോ ലുക്കിച്ചിലൂടെ ബോസ്‌നിയയാണ് ആദ്യ ഗോൾ നേടിയത്. 79ാം മിനിറ്റിൽ കൈൽ ലാറിന്റെ ഗോളിലൂടെയാണ് കാനഡ തിരിച്ചടിച്ചത്. 75ാം മിനിറ്റിൽ സബ്റ്റിറ്റിയൂട്ടായി കളത്തിലെത്തിയ ലാറിൻ നാലാം മിനിറ്റിൽ തന്നെ ടീമിന്റെ രക്ഷകനായി. ലോകകപ്പിൽ ഇറ്റലിയെ അട്ടിമറിച്ചാണ് ബോസ്‌നിയ യൂറോപ്പിൽ നിന്ന് ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. അതേ പോരാട്ടവീര്യമാണ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ടീം പുറത്തെടുത്തത് കിക്കോഫിനു…

Read More

സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് വീണ്ടും മരണം

മലപ്പുറം: സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ച. മലപ്പുറത്ത് കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കീഴാറ്റൂർ സ്വദേശി സരോജിനി (59) ക്കാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം. വയറിളക്കം കടുത്തതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണശേഷമുള്ള വിശദമായ പരിശോധനാ…

Read More

ജിഹാദി കമ്മ്യൂ ണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ല അതൊരു ഗംഭീരമായ വിശേഷണമാണ്. കെ ഇ എൻ

ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ല അതൊരു ഗംഭീരമായ വിശേഷണമാണ് കോഴിക്കോട് :ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ലന്നും അതൊരു ഗംഭീരമായ വിശേഷണമാണെന്നും ഇടതുപക്ഷത്തുള്ളവർ മുഴുവൻ ‘സാംസ്‌കാരിക ഇടതുപക്ഷമായി ‘ ഉടൻ മാറുകയില്ലന്നും കെ.ഇ. എൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത് ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കു ‘ഇപ്പോൾ’ അത് മനസ്സിലാവുകയില്ല! പേരാമ്പ്രക്കാരനായ സഖാവ് അർജുൻ ‘കെ . ഇ…

Read More

ഫലസ്തീൻ ഫുട്ബാൾ അസോ സിയേഷൻ മേധാവിക്ക് വിസ നിഷേധിച്ചു; ലോകകപ്പ് ആഘോഷ മാവുമ്പോൾ കണ്ണീരണിഞ് ഫസ്ഥീൻ : ഇസ്‌റാഈൽ കൊന്നൊ ടുക്കിയത് 500 ലേറെ കളിക്കാരെ, ലേറെ ഫലസ്ഥീൻ കളിക്കാരെ

മെക്സിക്കോ സിറ്റി:ഫിഫ ലോകകപ്പിന്റെ ആരവങ്ങൾ ഉയരുമ്പോൾ കളി മൈതാനിയിൽ ബൂട്ടിട്ട സ്വപ്നങ്ങളെ വേട്ടയാടിയ ഇസ്‌റാഈൽ കൊന്നൊടുക്കിയ 500 ലേറെ ഫുട്ബാൾ കളിക്കരുടെ ഓർമകളാണ് ഗസ്സയെ കണ്ണീരിലാഴ്ത്തുന്നത് അവസാനമായി ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ തലവന് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ഈ വേദനകൾക്ക് മേലുള്ള ക്രൂരതയായി ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ മേധാവ ജിബ്രിൽ റജൂബിനാണ് വിസ നിഷേധിച്ചത്. വ്യാഴാഴ്ച മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ പങ്കെടുത്ത അദ്ദേഹം, അമേരിക്കൻ വിസ ലഭിക്കുമെന്ന പ്രതീക്ഷയിൽ നിലവിൽ മെക്സിക്കോ സിറ്റിയിൽ…

Read More

കരിയർ ……. നയാപൈസ ഫീസില്ലാതെ എൻ.ഐ.ടി കോഴിക്കോടിൽ പഠിക്കാം, ഒപ്പം സ്റ്റൈപ്പൻഡും; ഈ സുവർണ്ണാവസരം മിസ്സാക്കല്ലെ…

കോഴിക്കോട് :പുതിയൊരു ജോലി അന്വേഷിക്കുന്നവരോ, അതല്ലെങ്കിൽ നിലവിലുള്ള സ്കില്ലുകൾ ഒന്ന് അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരോ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു അടിപൊളി വാർത്തയുണ്ട്. നമ്മുടെ കോഴിക്കോട് എൻ.ഐ.ടിയിൽ (NIT Calicut) തികച്ചും സൗജന്യമായി പഠിക്കാൻ ഒരു അവസരം വന്നിരിക്കുകയാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം (Ministry of Minority Affairs) നടപ്പിലാക്കുന്ന പി.എം വികാസ് (PM VIKAS) പദ്ധതി വഴിയാണ് ഈ കിടിലൻ അവസരം നിങ്ങളെ തേടിയെത്തുന്നത്. പഠിക്കാൻ ഫീസ് വേണ്ടെന്ന് മാത്രമല്ല, നിങ്ങളുടെ പോക്കറ്റ് മണിക്ക് വേണ്ടി…

Read More

നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുക ളിലേക്കുള്ള പ്രവേശ നത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും…

Read More

12 മണിക്കൂര്‍ കാറില്‍ നഗരം ചുറ്റി, അമ്മയുടെ ലിവിൻ പാട്ന‌ര്‍ ആറുവയ സുകാരിയോട് ചെയ്തത് കൊടും ക്രൂരത, കാറില്‍ ഐസ്ക്രീം വീഴ്ത്തി യതിന് കൊല

ബംഗളുരു:കാറിനുള്ളില്‍ ഐസ്ക്രീം വീഴ്ത്തിയെന്ന കാരണത്താല്‍ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. ബെംഗളൂരുവിലെ സിഗേഹള്ളി പ്രദേശത്ത് കഴിഞ്ഞ മാർച്ച്‌ 25-നാണ് മനസ്സാക്ഷിയെ  ഇരു ഈ സംഭവം നടന്നത്. മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയുടെ അമ്മ പ്രിയങ്ക പി, ഇവരുടെ ലിവിൻ പങ്കാളിയും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ മോഹൻ ജെ. മഹാനിംഗപ്പ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്‌, മാർച്ച്‌ 24-ന്…

Read More

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൽ സീലിങ് തകർന്നു വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ടെർമിനലിൽ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ ജിപ്‌സം സീലിങ് അപ്രതീക്ഷിതമായി അടർന്നു വീഴുകയായിരുന്നു. സീലിങ് വീഴുമ്പോൾ ഇതിനടിയിൽ നിൽക്കുകയായിരുന്ന യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് നിസ്സാരമായ പരിക്കുകൾ മാത്രമാണുള്ളതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് ടെർമിനലിൽ അൽപ്പസമയം പരിഭ്രാന്തി പരന്നു.

Read More

സംസ്ഥാനത്ത് ഇന്നും കനത്ത മഴ. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും കനത് മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്…

Read More

നിപ ബാധിച്ച 43 കാരന് ആരോഗ്യനില വഷളായി. സമ്പർക്കപ്പ ട്ടികയിലുള്ള 77 പേർ നിരീക്ഷണൽ.

കോഴിക്കോട്: നിപബാധിച്ച് ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശി വെന്റിലേറ്ററിൽ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന 43 കാരന് നിപക്കൊപ്പം ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യനില മോശമാകാൻ കാരണം.ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 77 പേർ നിലവിൽ നിരീക്ഷണത്തിലാണ് ഇതിൽ രണ്ട് പേർ ഹൈയെസ്റ്റ് റിസ്ക്കിലും 13 പേർ ഹൈറിസ്ക്ക് കാറ്റഗറിയിലുമാണ്. ഇവരെ സെൽഫ് ക്വാറന്‍റൈനിലേക്ക് മാറ്റി. നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല . ഹൈയെസ്റ്റ് റിസ്കിലുള്ളവരുടെ പരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും.കൂടുതൽ ആളുകൾ രോഗലക്ഷണം…

Read More