AI girlfriend
Headlines

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ സ്ഥിരീകരിച്ച. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എംആര്‍ഐ സ്‌കാന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.രോഗിയുമായുള്ള സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേരുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കും. രോഗിയില്‍ നിന്നെടുത്ത സ്രവം പൂനൈ വൈറോളജി ലാബിലേക്ക് അയച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ മാറ്റും.

Read More

കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴ ഞ്ഞെത്തിയ പിഞ്ചു കുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതക രമായി രക്ഷപ്പെടുത്തി

കൊണ്ടോട്ടി:മലപ്പുറം കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുത്ത. വലിയപറമ്പ്-ചെറുമുറ്റം റോഡിൽ ഫറോക്ക് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച, എന്നാൽ വലിയ ആശ്വാസം നൽകിയ ഈ സംഭവം ഉണ്ടായത്. രാവിലെ എട്ടരയോടെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി പോകുന്ന തിരക്കേറിയ സമയത്താണ് കുഞ്ഞ് റോഡിലേക്ക് ഇഴഞ്ഞെത്തിയത്. റോഡിന് സമീപത്തുള്ള വീട്ടിൽ നിന്നും വീട്ടുകാരുടെ ശ്രദ്ധ ഒന്നുമാറിയ നിമിഷത്തിലാണ് കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇറങ്ങിയത്. ആ സമയത്ത് കുഞ്ഞിന്റെ രക്ഷിതാവ് വീട്ടുമുറ്റത്തിരുന്ന്…

Read More

കോഴിക്കോട് നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴി ക്കോട് :കോഴിക്കോട് നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച. ഇയാളുടെ സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. 2018ലാണ് സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് കോഴിക്കോടും മലപ്പുറത്തുമായി 17 പേര്‍ മരിച്ചിരുന്നു. പിന്നീട് 2019ല്‍ കൊച്ചിയിലും 2021ലും 2023ലും കോഴിക്കോട്ടും 2024ല്‍ മലപ്പുറത്തും നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്താണ് നിപ? നിപ രോഗം ഒരു ജന്തുജന്യ വൈറസ് രോഗമാണ്. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക…

Read More

വീട്ടിൽ ഒളിഞ്ഞു നോക്കി ; മദ്യപനെ കൈകാലുകൾ കെട്ടിയിട്ട്   മർദിച്ച് ആൾക്കൂട്ടം

റാന്നി:റാന്നി കരിങ്കുറ്റിയിൽ വീട്ടിൽ ഒളിഞ്ഞു നോക്കി എന്ന് ആരോപിച്ച് മദ്യപനെ കൈകാലുകൾ കെട്ടിയിട്ട്   മർദിച്ച് ആൾക്കൂട്ട. പൂർണ്ണ നഗ്നനായി വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കി എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. റാന്നി ഉന്നക്കാവ് സ്വദേശി 58 വയസ്സുള്ള വർഗീസ് മാത്യുവിനാണ് മർദനമേറ്റത്. മർദിച്ച ശേഷം നാട്ടുകാർ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസാണ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ മാസം ഏഴാം തീയതി അർദ്ധരാത്രിയിലാണ് ആൾക്കൂട്ട മർദ്ദനം ഉണ്ടായത്. പിറ്റേന്ന് പ്രദേശവാസിയായ സ്ത്രീയുടെ പരാതിയിൽ…

Read More

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലറെ ക്കുറിച്ചുള്ള പരാമർ ശത്തെ തള്ളി കോൺഗ്രസ് നേതൃത്വം.

ഹൈദരബാദ്:തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലറെക്കുറിച്ചുള്ള പരാമർശത്തെ തള്ളി കോൺഗ്രസ് നേതൃത്വ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന തികച്ചും അസ്വീകാര്യമാണെന്നും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ അച്ചടക്കം പാലിക്കണമെന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ ദൗത്യസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്‌ഷൻ ഏജൻസിക്ക് (HYDRAA) പ്രചോദനമായത് അഡോൾഫ് ഹിറ്റ്ലർ ആണെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.ബി.ജെ.പി, ബി.ആർ.എസ്, ഇടതുപക്ഷ…

Read More

യുഎസ് നടത്തിയ ആക്രമണ ത്തിന് തിരിച്ചടി യായി ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അക്രമണം

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിലും ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായി ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയ്ക്കും കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളത്തിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായും ജോർദാനിലെ അസ്രാഖിലെ ഒരു വ്യോമതാവളത്തിൽ ദീർഘദൂര മിസൈൽ ആക്രമണം നടത്തിയതായും ബുധനാഴ്ച സ്റ്റേറ്റ് മീഡിയ നടത്തിയ പ്രസ്താവനയിൽ ഐആർജിസി പറഞ്ഞു ജോർദാനിലെ…

Read More

മലമ്പുഴ ഡാമിൽ കാണാതായ മലപ്പുറം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീൽ (22) ആണ് മരണപ്പെട്ടത്. പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ അവസാന വർഷ ഫാർമസി വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച (ജൂൺ 9) വൈകുന്നേരം അഞ്ച് മണിയോടെ തെക്കേ മലമ്പുഴ മേലയിലായിരുന്നു അപകടം സംഭവിച്ചത്. തിരൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ പത്തംഗ സംഘത്തിലായിരുന്നു ഷെമീൽ. ഡാമിൽ ഇറങ്ങി കുളിക്കുന്നതിനിടയിൽ യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഫയർ…

Read More

സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കെ തെങ്ങ് ദേഹത്ത് വീണ് പള്ളി പ്രസിഡണ്ട് മരിച്ചു.

കുമ്പള (കാസർകോട്): തെങ്ങ് ദേഹത്ത് വീണ് പള്ളി പ്രസിഡൻറ് മരിച്ചു. കുമ്പള പെർവാഡ് കടപ്പുറത്തെ അബ്‌ദുല്ല (68)ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 8.30 മണിയോടെ കടപ്പുറത്ത് പി.വി.എസ് മൈതാനത്തിന് സമീപം സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കയാണ് അപകടം. സുഹൃത്തുക്കളായ ഇബ്രാഹിം, ഹസൈനാർ എന്നിവർ ഓടി മാറി രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സക്കീന. മക്കൾ: എനീഫ, ശംസുദീൻ, അമീർ, സൈനബ, മിസ്‌രിയ, ഖദീജ. മരുമക്കൾ: സത്താർ, തസ്‍ലീം, സിദ്ദീഖ്, ആയിഷ, ഫാത്തിമ,…

Read More

മാസപ്പടി കേസിൽ മുഖ്യമന്ത്രി ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

കൊച്ചി:മാസപ്പടി കേസിൽ മുഖ്യമന്ത്രി ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിഎംആർഎൽ – എക്സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഈ വെള്ളിയാഴ്ച രാവിലെ 10:30-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് ടി. വീണയ്ക്ക് സമൻസ് നൽകിയിരിക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ സ്ഥലം വാങ്ങാനാണോ അതോ മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണോ വിനിയോഗിച്ചത്…

Read More

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലോ​ക​ക​പ്പി​ന് ഒരുങ്ങി വ​ട​ക്കെ അ​മേ​രി​ക്ക​ൻ നഗരങ്ങൾ..

 32 ടീമുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിച്ചത്. പുതിയ ഫോർമാറ്റ് അനുസരിച്ച്, 4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത് ന്യൂ​യോ​ർ​ക്:ലോകത്തിലെ ഏറ്റവും വലിയ കളി മാമാങ്കത്തിന് പന്തുരു ളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി ഫി​ഫ ലോ​ക​കപ്പി ന് യു.​എ​സി​ലും മെ​ക്സി​കോ​യി​ലും കാ​ന​ഡ​യി​ലുമായി നടക്കുന്ന കളികൾക്ക് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലോ​ക​ക​പ്പി​നാ​ണ് വ​ട​ക്കെ അ​മേ​രി​ക്ക​ൻ വ​ൻ​ക​ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​വു​ന്ന​ത്. മുമ്പ് 32 ടീമുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ്…

Read More