AI girlfriend
Headlines

ആശ്രിത നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും റീനക്ക് നിയമനം ലഭിച്ചില്ല ,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്. പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മീഷൻ.

കോഴിക്കോട്. :സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ആശ്രിത നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും എല്‍.ഡി.സി നിയമനം ലഭിച്ചല്ലെന്ന ആര്‍.ഇ.സി വലിയപൊയില്‍ സ്വദേശി കെ റീനയുടെ പരാതിയില്‍ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി 45 പരാതികള്‍ തീര്‍പ്പാക്കി. നേരത്തെ ലഭിച്ച 50 പരാതികളാണ് പരിഗണിച്ചത്.. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നല്‍കിയ രണ്ട് വിവരാവകാശ രേഖകളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സിറ്റിങ്ങിന്…

Read More

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്.

താമരശ്ശേരി :താമരശ്ശേരി ചുരത്തിൽ ശക്തമായ മഴയ്ക്കിടെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് താമരശ്ശേരി ചുരത്തിൽ കിലോമീറ്ററുകളോളം നീളുന്ന  ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് ചുരത്തിന്റെ ആറാം വളവിൽ  ലോറി കുടുങ്ങിയതാണ് വലിയ ഗതാഗത തടസ്സത്തിന് കാരണമായത്. വൈകിട്ട് 4 മണിയോടെ ലോറി മാറ്റിയെങ്കിലും, നിലവിൽ ചുരത്തിന്റെ രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിര തുടരുകയാണ്. വയനാട് ഭാഗത്തുനിന്ന് താഴേക്ക് വരുന്ന വാഹനങ്ങളും കുരുക്കിൽപ്പെട്ടതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ച നിലയിലായി. ചുരം മേഖലയിൽ…

Read More

ബജ്‌റംഗ് ദളിന് സമാനമായ ഒരു സംഘടന സൃഷ്ടിക്കാൻ മുസ് ലിങ്ങളെ നിർബന്ധിക്കരുത് . മുൻ രാജ്യ സഭ എം. പി മുഹമ്മദ് അദീബ്

ലഖ്‌നൊ:മുസ് ലിം സമൂഹത്തിലെ ചില വിഭാഗങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെയും അരികുവൽക്കരണത്തെയും ഉയർത്തിക്കാട്ടി ബജ്‌റംഗ് ദളിന് സമാനമായ ഒരു സംഘടന സൃഷ്ടിക്കാൻ മുസ് ലിങ്ങളെ നിർബന്ധിക്ക രുതെന്നും, മുസ് ലിങ്ങൾ ഇതിനകം തന്നെ കാര്യമായ അടിച്ചമർത്തലുകൾ അനുഭവിച്ചിട്ടുണ്ടെന്നും മുൻ രാജ്യസഭാ എംപി മുഹമ്മദ് അദീബ് ൻ്റെ പ്രസ്താവന വിവാദവും പുതിയ സംവാദത്തിനും തിരികൊളുത്തി. ഇതിനകം വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിലാണ് അദീബ് ഇക്കാര്യം പറഞ്ഞത് “ബജ്‌റംഗ് ദൾ പോലുള്ള ഒരു സംഘടന രൂപീകരിക്കാൻ മുസ്ലീങ്ങളെ നിർബന്ധിക്കരുത്. ഞങ്ങൾ ഇതിനകം…

Read More

അസമിൽ സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടു വന്നെന്ന വിവാദത്തിൽ അഞ്ച് മുസ്‍ലിം വിദ്യാർഥികളെ പുറത്താക്കാൻ നീക്കം. ഒരു കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്തു .

ഗുവാഹത്തി:സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നെന്ന വിവാദത്തിൽ അഞ്ച് മുസ്‍ലിം വിദ്യാർഥികളെ പുറത്താക്കാൻ നീക്ക. സംഭവത്തിൽ ഇതിനകം പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയും അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസമിലെ ഗോൾപാറ ജില്ലയിലാണ് സംഭവം .രണ്ട് വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് മതവിശ്വാസത്തെ വ്രണപ്പെടുത്തൽ വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജൂൺ അഞ്ചിന് അഞ്ച് മുസ്‍ലിം വിദ്യാർഥികൾ ടിഫിൻ ബോക്സിൽ കൊണ്ടുവന്ന ബീഫ് രണ്ട് ഹിന്ദു സഹപാഠികളുമായി…

Read More

മഴ കനക്കുന്നു  കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:  മഴ കനക്കുന്നു  കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട നിലവിലുള്ളത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.കോഴിക്കോട് ജില്ലയിൽ രാവിലെ മുതൽ കനത്ത മഴ തുടരുകയാണ്. ഉള്ള്യേരിയിൽ തെങ്ങും മരവും വീടിന് മുകളിലേക്ക് കടപുഴകി വീണു. കരീറ്റുംപുറത്ത്…

Read More

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു.

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകനും യുവ പണ്ഡിതനുമായ സുഹൈൽ റഹ്മാനി മരിച്ചു താമരശ്ശേരി മാനിപുരം കണിയാർക്കണ്ടം കോളിക്കടവ് പള്ളിക്കണ്ടി ഹുസൈൻ മുസ്ലിയാരുടെ മകനാണ്.താമരശ്ശേരി ചുങ്കം മസ്ജിദിലെ മുൻ ഖത്തീബും മദ്രസ അധ്യാപകനുമായിരുന്ന സുഹൈൽ റഹ്മാനി നിലവിൽ പേരാമ്പ്ര കൽപത്തൂർ പള്ളി ഖതീബായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മേപ്പയൂർ റേഞ്ച് എസ്‌.കെ.എസ്.ബി.വി (SKSBV) ചെയർമാൻ, മാനിപുരം ശാഖ എസ്‌.കെ.എസ്.എസ്.എഫ് (SKSSF) പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ പ്രദേശത്തെ മത-സാമൂഹിക സാംസ്കാരിക…

Read More

സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റിന്റെ നോട്ടീസ്.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്ക് പുറമെ എട്ടുപേർക്കു കൂടി ഇഡി സമൻസ് അയച്ചിട്ടുണ്ട്. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവരാണ് സമൻസ് ലഭിച്ച മറ്റ്…

Read More

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തെ ട്രോളിങ് നിരോധനം . കാലവർഷം ശക്തി പ്രാപിക്കും മുന്നറിയിപ്പ്.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അർധ രാത്രി മുതൽ ട്രോളിംഗ് 52 ദിവസത്തേക്ക്  ബോട്ടുകൾ കരയിലേക്ക് സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ കാലാവസ്ഥാ മുന്നറിയിപ്.വടക്കൻ ജില്ലകളായ കാസർകോഡ്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഈ മൂന്ന് ജില്ലകളിലെയും പ്രൊഫഷണൽ കോളജുകൾ…

Read More

കേരളത്തിലേക്ക് കടത്തുക യായിരുന്ന 1.40 കോടി രൂപ വിലമതിക്കുന്ന 280 കിലോ കഞ്ചാവ് പിടികൂടി.

മൈസുരു: മയക്കു മരുന്നിനെതിരെ കേരളം ഓപ്പറേഷൻ തൂഫാൻ നടത്തുന്നതിനിടെ കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഒഴുകുന്നു കഴിഞ്ഞ ദിവസം മൈസുരു  ബന്നൂർ റോഡിൽ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 1.40 കോടി രൂപ വിലമതിക്കുന്ന 280 കിലോ കഞ്ചാവ് പിടികൂടി സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി.സി.ബി ഉദ്യോഗസ്ഥർ പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്വ്‍യത്. മുഹമ്മദ് സുബൈർ (40), മുദാസിർ അഹമ്മദ്)30), അബൂബക്കർ സിദ്ദിഖ്(35),…

Read More

‘സലിം കുമാർ മരണമട ഞ്ഞിട്ടും സാമുഹിക വിഷജന്തുക്കൾ അനാദ രവിന്റെ അശ്ലീലം കൊണ്ട് മൃതദേഹം പുതപ്പിക്കാൻ ഉത്സാഹിക്കുകയാണ്’ ഇടത് സൈബർ അക്രമത്തി നെതിരെ ജോയ്മാത്യു.

കോഴിക്കോട് :അന്തരിച്ച നടൻ സലിംകുമാറിനെതിരേ അധിക്ഷേപ പോസ്റ്റുകളിട്ട ഇടതനുകൂല സാമൂഹികമാധ്യമ പ്രൊഫൈലുകൾക്കെതിരേ പൊട്ടിത്തെറിച്ച് നടൻ ജോയ് മാത്യു. സലിംകുമാർ കോൺഗ്രസുകാരനായിരുന്നതിനാൽ അദ്ദേഹം മരണമടഞ്ഞിട്ടും സാമുഹിക വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലംകൊണ്ട് മൃതദേഹം പുതപ്പിക്കാൻ ഉത്സാഹിക്കുകയാണെന്ന് ജോയ് മാത്യുകുറ്റപ്പെടുത്തി. അവരെ പിന്തിരിപ്പിക്കാൻ ശേഷിയുള്ള ആരും ഇടതുപക്ഷത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. സലിംകുമാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുടേയും കമന്റുകളുടേയും സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു. ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം അശ്ലീല രാഷ്ട്രീയത്തിന്റെ ചരമഗീതി സലിംകുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ…

Read More