ബത്തേരിയില്‍ മാര്‍ ബസേലിയോസ് സ്‌കൂളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു.
ബത്തേരി:ബത്തേരിയില്‍ മാര്‍ ബസേലിയോസ് സ്‌കൂളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു രണ്ട് കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സമാന ലക്ഷണങ്ങള്‍ ഉള്ള 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളിലെ കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതില്‍ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക സംഘം…

