AI girlfriend
Headlines

ഹയർ സെക്കണ്ടറി വൊക്കേഷണൽ ട്രയൽ അലോട്ട്‌മെന്റ് നാളെ; ഓപ്ഷനുകൾ തിരുത്താൻ ജൂൺ 10 വരെ സമയം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നാളെ (ജൂൺ 8) പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് നാളെ ലഭ്യമാകുക. അപേക്ഷകർക്ക് admission.vhseportal.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. ലോഗിൻ പേജിൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കാം. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർത്ത് അപേക്ഷ പൂർത്തിയാക്കാനും കൺഫർമേഷൻ…

Read More

കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഒഴിവായത് വൻ ദുരന്തം .

കോഴിക്കോട് : കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൊട്ടിൽപ്പാലത്തെ ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചുരത്തിലെ ഏഴാം വളവിൽ വെച്ചായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി (കെട്ട്) ഇടിഞ്ഞ് താഴേക്ക് മറിയുകയായിരുന്നു. വലിയ താഴ്ചയുള്ള ഭാഗത്തേക്ക് മറിഞ്ഞിട്ടും…

Read More

ഇസ്‌ലാം പൂർ ഗ്രാമത്തിൻ്റെ പേര് ശ്രീരാംപുര്‍ എന്നാക്കി മാറ്റാനുള്ള ബി.ജെ. പി എം . എൽ യു ടെ ആവശ്യ ത്തിന് എതിരെ ഗ്രാമീണർ രംഗ ത്തിറങ്ങി.

ജയ്പൂർ : ചരിത്രത്തെ മായ്ച്ചു കളയാനും വളച്ചൊടിക്കാനുമുള്ള സംഘ് പരിവാർ ആസൂത്രിതമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി സ്ഥല നാമങ്ങൾ മാറ്റുന്നത് തുടരുന്നു. ഇതിൻ്റെ ഭാഗമായി 1451ല്‍ നവാബ് ഇസ്‌ലാം ഖാന്‍ സ്ഥാപിച്ച ഇസ്‌ലാം പൂർ ഗ്രാമത്തിൻ്റെ പേര് മാറ്റാനുള്ള ബി.ജെ. പി എം . എൽ യു ടെ ആവശ്യത്തിന് എതിരെ ഗ്രാമീണർ രംഗ ത്തിറങ്ങ’ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഇസ്‌ലാംപുര്‍ ഗ്രാമത്തിന്റെ പേര് ശ്രീരാംപുര്‍ എന്നാക്കണമൊവശ്യപ്പെട്ട ബിജെപി എംഎല്‍എക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഗ്രാമത്തിന്റെ പേര് മാറ്റരുതെന്നാവശ്യപ്പെട്ട്…

Read More

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായ ബന്ധു രാജിവെച്ചു.

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന ബന്ധു രാജിവെച്ചു മന്ത്രിയുടെ സഹോദരീ ഭർത്താവും കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസാണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിനു പിന്നാലെയാണ് രാജി.ബെന്നിയെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് ന്യായീകരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ…

Read More

തൃശൂർ മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്നു

തൃശൂർ:  തൃശൂർ മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്ന. ഒല്ലൂക്കര ചെറുവാറയിൽ സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. രാത്രിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം സോമശേഖരനെ കെട്ടിയിട്ട ശേഷമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നത്.കവർച്ച നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് സോമശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ഉച്ചയോടെ മകളുടെ വീട്ടിൽ പോയിരുന്നു. മരുമകൾ വൈകുന്നേരം അവരുടെ വീട്ടിലും പോയി. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് പുറത്തെ ​ഗ്രിൽ മാത്രമേ പൂട്ടിയിരുന്നുള്ളൂ….

Read More

സലിം കുമാറിൻ്റെ മൃതദേഹം പറവൂരിലെ ടൗൺ ഹാളിൽ എത്തിച്ചു. ഉച്ചക്ക് ഒരു മണി വരെ പൊതുദർശനം , നിരവധി പേർ അനുശോചിച്ചു

കൊച്ചി: ഹാസ്യവേഷങ്ങളിലൂടെ അരങ്ങുതകർക്കുകയും, തന്റേതായ അഭിനയശൈലികൊണ്ട് ഗൗരവമുള്ള കഥാപാത്രങ്ങളിൽ അത്ഭുത തീർക്കുകയും ചെയ്ത സലീം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ എത്തിച്ചു. ഉച്ചക്ക് ഒരു മണി വരെ പൊതുദർശനത്തിന വെക്കും. സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ, സിനിമ മേഖലയിലെ പ്രമുഖർ ടൗൺഹാളിൽ എത്തിയിട്ടുണ്ട്. പൊതു ദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ത്യോപചാരമർപ്പിക്കാൻ ടൗൺഹാളിൽ എത്തിച്ചേരും. നടൻ സലിം കുമാറിൻ്റെ നിര്യാണത്തിൽ സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി…

Read More

മാധ്യമം  മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനുമായ സമീല്‍ ഇല്ലിക്കൽ (ഐ. സമീൽ) അന്തരിച്ചു.

മലപ്പുറം:മാധ്യമം  മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനുമായ സമീല്‍ ഇല്ലിക്കൽ (ഐ. സമീൽ) അന്തരിച്ചു.49 വയസ്സായിരുന്നു. തായ്‌ലാൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഗ്രീൻ ഒയാസിസ് ട്രാവൽ സ്ഥാപനത്തിലെ ജീവനക്കാരാനായിരുന്ന അദ്ദേഹം, ജോലിയുടെ ഭാഗമായാണ് തായ്‌ലാൻഡിൽ പോയത്. മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്‍റ് പദവികൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നാലിനാണ് ടൂർ മാനേജരായി സമീൽ തായ്‌ലാൻഡിൽ എത്തുന്നത്. ഞായറാഴ്ച രാവിലെ പുറത്ത് പോകാൻ തയാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും…

Read More

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി: നടൻ സലിംകുമാർ (56) അന്തരിച്ച. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ. ഇന്നു രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള…

Read More

ഗതാഗത തടസം മാറ്റാൻ ഹോണ്‍ അടിച്ചു, 17 വയസ്സുകാ രനെയും അച്ഛനെയും നടുറോ ഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച്‌ ഗുണ്ടാ സംഘം

കൈതമുക്ക്: തിരുവനന്തപുരത്ത് ട്യൂഷൻ കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്ന 17 വയസ്സുകാരനെയുംഅച്ഛനെയും നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച്‌ ഗുണ്ടാ സംഘം. ഗതാഗതം തടസ്സപ്പെടുത്തി ഗുണ്ടകളിട്ടിരുന്ന വാഹനം മാറ്റാൻ ഹോണ്‍ മുഴക്കിയതില്‍ പ്രകോപനം പൂണ്ടായിരുന്നു ക്രൂര മർദ്ദനം. രക്ഷിക്കാനെത്തിയ ചിലർ ഗുണ്ടകളായ പ്രതികളെ കണ്ട് പിൻമാറിയെന്നാണ് മർദനമേറ്റ രാജേഷ് പ്രതികരിച്ചത്. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമകുറ്റം ചുമത്തി. ബിഎസ്‌എൻഎല്‍ ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ട കൌമാരക്കാരന്റെ പിതാവ് രാജേഷ്. കൈതമുക്കിലെ ഇടറോഡിലൂടെ ബൈക്കില്‍ വരുന്നതിനിടെ രണ്ടു കാറുകള്‍ യാത്ര തടസ്സപ്പെടുത്തി ഇട്ടിരുന്നു. കാറിലുണ്ടായിരുന്നവർ…

Read More

ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

കോഴി ക്കോട് :ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ച .തലക്കുളത്തൂർ അണ്ടി കോട് പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചര വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം . കഴിഞ്ഞ ജൂൺ രണ്ടിനാണ് കുട്ടിയെ കടുത്ത പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പരിശോധനകളിലാണ് ഷിഗല്ലബാധ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് മരണപ്പെടുകയായിരുന്നു .കുട്ടിക്ക് രോഗം ബാധിച്ച പശ്ചാത്തലത്തിൽ തലക്കുളത്തൂർ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ…

Read More