AI girlfriend
Headlines

ലെബനനിനെതിരായ ആക്രമണങ്ങൾ തുടർന്നാൽ ടെൽ അവീവ് ഖേദിക്കേണ്ടി വരും – ഇറാൻ

ടെഹ്റാൻ :ലെബനനിനെതിരായ ആക്രമണങ്ങൾ തുടർന്നാൽ ടെൽ അവീവ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് റിപ്പോർട്ട് ചെയ്ത സന്ദേശത്തിൽ, ആക്രമണങ്ങൾ “ഉടൻ” നിർത്തണമെന്ന് കോർപ്സ് പറഞ്ഞു. ലെബനനെതിരായ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ, ഞങ്ങൾ ഞങ്ങളുടെ കടമ നിറവേറ്റുകയും മേഖലയിലെ ക്ഷുദ്രകരമായ ആക്രമണകാരികൾക്ക് ഖേദം ജനിപ്പിക്കുന്ന മറുപടി നൽകുകയും ചെയ്യും,” പ്രസ്താവനയിൽ പറയുന്നു. അഭിമാനകരമായ ഹിസ്ബുള്ളയ്‌ക്കെതിരായ ഏതൊരു ആക്രമണവും ഇറാനെതിരായ ആക്രമണമാണ്  എന്ന്…

Read More

ഭരണ തുടർച്ചയിൽ പ്രതീക്ഷയുമായി മുഖ്യമന്ത്രി, നൂറിലധികം സീറ്റുകൾ നേടും വി.ഡി സതീഷൻ , യു.ഡി.എഫ് അധികാര ത്തിൽ വരും -സാദിഖലി തങ്ങൾ.

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ്ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പുരോഗതിയും വികസനവും തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ജനാധിപത്യത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിലെ ദേശീയ സർവ്വേ ഫലങ്ങൾ യുഡിഎഫിന്റെ…

Read More

പുവ്വാട്ടു പറമ്പിൽ 102 ബുത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി , പി.ടി. എ റഹീമും റസാഖ് മാസ്റ്ററും കൊടുവള്ളിയിൽ വോട്ട് ചെയ്തു

പുവ്വാട്ടുപറമ്പ് : (കോഴിക്കോട് ) കുന്ദമംഗലം മണ്ഡലത്തിലെ 102 -ാം ബൂത്തിൽ വോട്ടിങ് മെഷ്യൻ പണിമുടക്കി. ഉദ്യോഗസ്ഥർ മെഷിൻ തകരാർ അര മണിക്കൂറിന് ശേഷം തീർത്തു 7 .30 ന് വോട്ടിംഗ് ആരംഭിച്ചു. കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് സ്ഥാനാർഥികൾക്കും വോട്ട് കൊടുവള്ളി മണ്ഡലത്തിൽ കുന്ദമംഗലം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.ടി.എ റഹീം കൊടുവള്ളി മണ്ഡലത്തിൽ കൊടുവള്ളി ജി.എം.എൽ.പി സ്‌കൂലെ 117-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി യു.ഡി എഫ് സ്ഥാനാർഥി റസാഖ് മാസ്റ്റർ കൊടുവള്ളിയിൽ എളേറ്റിൽ എം ജെ…

Read More

വിധിയെഴുത്തിന് ഒരുങ്ങി കേരളം. 

വിധിയെഴുത്തിന് ഒരുങ്ങി കേരളം.  53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണ് സംസ്ഥാനത്തുള്ളത്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ ആർ.സി അമല സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. വി.ഡി സതീശനും കുടുംബവും പറവൂർ കേസരി ഗവ കോളജിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറം പാണക്കാട് സികെഎംഎ എൽപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിങ് വൈകുന്നേരം 6 മണി വരെ തുടരും. സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ്…

Read More

ബെയ്റൂട്ടിൽ ഇസ്‌റാഈൽ അക്രമണം 240 മരണം.

ബെയ്റൂട്ട്: മുന്നറിയിപ്പില്ലാതെ മധ്യ ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള വാണിജ്യ, റെസിഡൻഷ്യൽ ജില്ലകളിലൂടെ ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 240 ലേറെ മരണം ഇറാനുമായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇസ്രായേൽ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം തലസ്ഥാനത്തിന്റെ ഹൃദയഭാഗത്താണ് ഇസ്‌റാഈൽ ആക്രമണം അഴിച്ചുവിട്ടത് നിരവധി ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനന്റെ പൊതുജനാരോഗ്യ മന്ത്രാലയം ബുധനാഴ്ച പറഞ്ഞു, ഈ കണക്കുകൾ പ്രാഥമികമാണെന്നും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിലൂടെ അരിച്ചുപെറുക്കുമ്പോൾ ഉയരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘർഷത്തിന് വെടിനിർത്തൽ ബാധകമല്ലെന്ന് ഇസ്രായേൽ ഇതിനകം…

Read More

വോട്ടിന് പണം; പാലക്കാട് എൻ ഡി എ പ്രതിനിധി ക്കെതിരെ കേസെടുത്ത് പോലീസ്

പാലക്കാട് :വോട്ടിന് പണ വിതരണം ചെയ്ത സംഭവത്തിൽ പാലക്കാട് എൻ ഡി എ സ്ഥാനാർഥി  ശോഭ സുരേന്ദ്രൻ്റെ പ്രതിനിധിക്ക് എതിരെ കേസെടുത്ത് പൊലീസ്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു. കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധിക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം വിതരണം ചെയ്തത്. മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. താനുമായി…

Read More

പാലക്കാട് വോട്ടർമാർക്ക് ബി ജെ പി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് :പാലക്കാട് വോട്ടർമാർക്ക് ബി ജെ പി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത .ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തിയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചും ശോഭ സുരേന്ദ്രൻ  കോൺഗ്രസ് പ്രവർത്തകരാണ് പണം കൈമാറുന്ന ദൃശ്യം പുറത്ത് വിട്ടത്. ദൃശ്യങ്ങൾ പകർത്തിയത് കണ്ട ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ കാറിൽ നിന്നിറങ്ങി വരികയും പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. പാലക്കാട് കണ്ണാടി ഗ്രാമത്തിലാണ് സംഭവം. പ്രശ്നത്തിൽ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ജില്ലാ കളക്ടറോട് വിശദീകരണം തേടി.

Read More

മതപരിവർത്തന നിരോധന നിയമപ്രകാരം 18 മാസം ജയിലിൽ കിടന്ന വ്യക്തിക്ക് സുപ്രീം കോടതി ജാമ്യം നൽകി.

ലഖ്നൊ: മതപരിവർത്തന നിരോധന നിയമപ്രകാരം 18 മാസം ജയിലിൽ കിടന്ന വ്യക്തിക്ക് സുപ്രീം കോടതി ജാമ്യം നൽകി ഇന്ത്യൻ ശിക്ഷാ നിയമം (IPC), 2021 ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്ത പ്രതിയായ വിശാൽ റാണ എന്ന തബീഷ് അസ്ഗർ എന്നയാൾക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഹർജി തള്ളുമ്പോൾ അലഹബാദ് ഹൈക്കോടതി നിരവധി നിർണായക വശങ്ങൾ അവഗണിച്ചുവെന്ന്ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിചാരണ…

Read More

ട്രമ്പിൻ്റെ അന്ത്യ ശാസനവും ഇറാ ൻ്റെ വിജയവും … പാകിസ്ഥാൻ ലോക ശ്രദ്ധയിലേക്ക്.

Special story ഇറാൻ വെച്ച 10 ഇന നിർദ്ദേശ ങ്ങളിൽ വെടിനിർത്തൽ ചർച്ച…. ഹോർ മുസ് കടലിടുക്ക് രണ്ടാഴ്ച മാത്രം തുറക്കും .. അന്ത്യശാസനം പിൻവലിച്ചു ട്രമ്പ് … വെടിനിർത്തലിൽ ഇസ്‌റാഈലിൻ്റെ ലബ്‌നോൻ അധിനിവേഷവും വിഷയമാവും…. പാക്കിസ്ഥാന് മധ്യസ്ഥ റോൾ.. ഇന്ത്യക്ക് അവസരം നഷ്‌ടപ്പെട്ടു …. ………………………….. ഫെബ്രുവരി 28 ന് ഇറാനെ അക്രമിച്ചു തുടങ്ങിയ അമേരിക്കയും ഇസ്‌റാഈലും തുടക്കത്തിൽ തന്നെ ചിനാബ് സ്‌കൂളിൽ ബോംബിട്ടു 178 ലധികം നിരപരാധികളായ പെൺകുട്ടി കളെയും അധ്യാപകരെയും കൊലപ്പെടുത്തിയാണ് ഇറാനെ…

Read More

ഇറാൻ അമേരിക്ക താത്കാലി വെടി നിർത്തൽ ധാരണ; യുദ്ധ വിജയമെന്ന് ഇറാന്‍.

ഇസ്‌ലാമാബാദ് / ടെഹ്‌റാൻ. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ ധാരണ. രണ്ടാഴ്ചത്തെ വെടിനിർത്തലിനാണ് ഇറാൻ സമ്മതിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുനേരെയുള്ള ആക്രമണങ്ങൾ താത്കാലികമായിനിർത്തിവെക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ അംഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കിയത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് ഈ നിർണായക നീക്കം നടന്നത്. കരാറിലെത്താനുള്ള സമയം നീട്ടിനൽകണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്ന് വരും ദിവസങ്ങളിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. ഏപ്രിൽ പത്തിന് നടക്കുന്ന…

Read More