സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം, ചെഗുവും ഇനി ബി. ജെ പി യിൽ

കോട്ടയം:പാർട്ടി നേതാക്കളോടുള്ള ആരാധന മൂത്ത് മക്കൾക്ക് പേരിട്ടെങ്കിലും അവസാനം അവരെ പാർട്ടിയിൽ നിലനിർത്താൻ അച്ഛനായില്ല. അച്ചനടക്കം പാർട്ടി വിട്ട് ബി.ജെ. പി. യിൽ ചേർന്നു സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവിൻ്റെ മക്കളായ കാസ്ട്രോം, ചെഗുവുമാണ ബി.ജെ. പി. യിൽ ചേർന്നത്. കോട്ടയത്ത് ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന…

Read More

സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കോഴിക്കോട് :കുന്നമംഗലത്ത് പ്രവർത്തിക്കുന്ന കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി സുധീർ, സ്ഥാപനത്തിൻ്റെ ഡയറക്ടർ പ്രൊഫ. പി.കെ രത്നകുമാർ എന്നിവർ ചേർന്നാണ് ലോഗോ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021-22ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ മികവിൻ്റെ കേന്ദ്രമായി ഉയർത്താനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് 2024-25 സാമ്പത്തിക വർഷം കേരള സ്കൂൾ…

Read More

അതിവേഗ റെയിൽ വരുന്നു;200 കി.മി വേഗം, 22 സ്റ്റോപ്പുകൾ, തിരുവനന്തപുരത്ത് നിന്ന് കോഴിക്കോ ട്ടേക്ക് രണ്ടര മണിക്കൂർ

പാലക്കാട് :സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതി സംബന്ധിച്ച് പതിനഞ്ചു ദിവസത്തിനകം റെയില്‍വേയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കു നേതൃത്വം നല്‍കാന്‍ നിയോഗിച്ചത് ഇ ശ്രീധരനെയാണ് പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയാകില്ല. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും…

Read More

ബി.ജെ. പി ക്കൊപ്പം ചേർന ട്വൻ്റി – 20പിളർന്നു .എൻ.ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20യില്‍ നിന്ന് രാജിവെച്ച് നേതാക്കള്‍

കൊച്ചി: ബി.ജെ. പി ക്കൊപ്പം ചേർന ട്വൻ്റി – 20പിളർന്നു .എൻ.ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20യില്‍ നിന്ന് രാജിവെച്ച് നേതാക്കള്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും രാജി വെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ‘എന്‍ഡിഎ സഖ്യത്തെ കുറിച്ച് ജനപ്രതിനിധികള്‍ക്ക് അറിവില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍…

Read More

എസ്. ഐ . ആർ വോട്ട് വെട്ടൽ; ബി.ജെ. പി . ഇടപെടലിൽ മുസ്‌ലിം പേരുകൾ നീക്കം ചെയ്തായി പരാതി.

ആലപ്പുഴ:ആലപ്പുഴയിൽ വോട്ട് വെട്ടാൻ ബിജെപി ഇടപെടൽ നടത്തിയതായി പരാതി.മുസ്‌ലിം പേരുകൾ നീക്കം ചെയ്യാൻ ഫോം 7 നൽകിയതായി ആരോപണം. ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തിലാണ് രണ്ട് ബൂത്തുകളില് വോട്ടർമാരുടെ പേര് വെട്ടാൻ ഫോം 7 നൽകിയതായി പരാതി ഉയർന്നത്. പഞ്ചായത്തിലെ 166, 167 ബൂത്തുകളിലായി 57 ഓളം വോട്ടർമാരുടെ വോട്ട് നീക്കം ചെയ്യാനാണ് ബിഎൽഒ അപേക്ഷ നൽകിയിരിക്കുന്നത്. നീക്കം ചെയ്യാനാവശ്യപ്പെട്ടിരിക്കുന്നത് മുഴുവൻ മുസ്‌ലിം വോട്ടർമാരാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ഫോം 7 സമർപ്പിച്ചിരിക്കുന്നത് പ്രദേശത്തെ ബിഎൽഒയും ബിജെപി…

Read More

കേരളത്തെ കോൺഗ്രസിന്റെ മുസ്‌ലിം ലീഗ് അജണ്ടയിൽ നിന്നും മുക്തമാക്കണം -മോദി

തിരുവനന്തപുരം: കോൺഗ്രസിനെ വളരെയധികം സൂക്ഷിക്കണമെന്നും കോൺഗ്രസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനാണ് താൻ ഇവിടെ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് കോൺഗ്രസിനിന്റെ കയ്യിൽ വികസനത്തിനുള്ള ഒരു പദ്ധതിയുമില്ലെന്നും അവർ മാവോയിസ്റ്റുകളെക്കാൾ വലിയ കമ്മ്യൂണിസ്റ്റുകളായി മാറിയിരിക്കുന്നെന്നും മോദി പറഞ്ഞു.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കേരളത്തെ അവരുടെ വർഗീയ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നുവെന്നും കോൺഗ്രസ് വിഘടനവാദികളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവിത്രമായ കേരളത്തെ കോൺഗ്രസിന്റെ മുസ്‌ലിം ലീഗ് അജണ്ടയിൽ നിന്നും മുക്തമാക്ക’മെന്നും അദ്ദേഹം…

Read More

സിപിഎമ്മിൻ്റെ വർഗീയ നിലപാടിൽ പ്രതിഷേധിച്ച് കൊല്ലം ജില്ല കമ്മിറ്റി അംഗം മുസ്ലിം ലീഗിൽ

കൊല്ലം:സിപിഎമ്മിൻ്റെ വർഗീയ നിലപാടിൽ പ്രതിഷേധിച്ച് പാട്ടിയെ ഞെട്ടിച്ച് കൊല്ലം ജില്ല കമ്മിറ്റി അംഗം മുസ്ലിംലീഗ് കൊല്ലം ജില്ലയിലെ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു വാണ് മുസ്‌ലിം ലീഗിൽ ചേർന്നത്. സിപിഎമ്മിന്റെ വർഗീയ നിലപാടുകൾ കാരണമാണ് പാർട്ടി വിട്ടതെന്നും ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ സ്വന്ത ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണെന്നും സുജ പറഞ്ഞു. സാദിഖലി തങ്ങളിൽ നിന്ന് സുജ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. തെക്കൻ കേരളത്തിൽ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗിൽ വിസ്മയമുണ്ടാകുന്നത് തെക്കൻ…

Read More

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം: ഭാരവാഹനങ്ങൾ വഴിതിരിഞ്ഞു പോകണം

കോഴിക്കോട് :താമരശ്ശേരി ചുരത്തിൽ വ്യാഴം,വെള്ളി ദിവസങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ വലിയ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനൊപ്പം തന്നെ ഏഴാം വളവ് മുതൽ ലക്കിടി വരെ റോഡിലെ അറ്റകുറ്റപ്പണികളും ഈ ദിവസങ്ങളിൽ നടക്കും. ഈ പ്രവൃത്തികൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.നിയന്ത്രണമുള്ള ദിവസങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും താമരശ്ശേരി ചുരം വഴി കടത്തിവിടില്ല. ഇത്തരം വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് വഴിതിരിഞ്ഞു പോകേണ്ടതാണ്. യാത്രക്കാർക്ക്…

Read More

എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം – വിദ്യാ സാഗർ

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും രൂക്ഷമായി വിമർശിച്ച് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്‍റുമായ സി.കെ. വിദ്യാസാഗർ. പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവട മാത്രമാണെന്നും കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്‍റെ ഔദാര്യം തേടി നടക്കുന്നതെന്നും വിദ്യാസാഗർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സുകുമാരൻ നായർക്കും വെള്ളാപ്പള്ളി…

Read More

വിവാഹത്തെ എതിർത്തു, ആൺസുഹൃത്തിന്റെ അമ്മയെ കറിക്കത്തി കൊണ്ട് കുത്തി 19 കാരി.

കൽപ്പറ്റ∙ വയനാട് കൽപ്പറ്റയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്കു നേരെ ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സ്ഥാപനത്തിലെത്തിയ 19 വയസ്സുകാരിയാണ് നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്. ആക്രമിച്ച പെൺകുട്ടി നുസ്രത്തിന്റെ മകന്റെ പെൺസുഹൃത്താണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ നുസ്രത്തിനെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More