ഭരണം മാറി മഹേഷിൻ്റെ പശു മുസ്തഫയുടെ തൊഴുത്തിൽ.
തിരൂർ: ഭരണം മാറി മഹേഷിൻ്റെ പശു മുസ്തഫയുടെ തൊഴുത്തിൽ പന്തയം പാലിക്കാനുള്ളതാണെന്ന് തെളിയിച്ച് മഹേഷ്. തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള കൗതുകകരമായ പന്തയത്തിനൊടുവിൽ വെട്ടം സ്വദേശി മുസ്തഫക്ക് കിട്ടിയത് പശു .സംസ്ഥാന ഭരണമാറ്റത്തെച്ചൊല്ലി സുഹൃത്തുക്കൾക്കിടയിൽ നടന്ന വാശിയേറിയ പന്തയത്തിൽ മുസ്തഫയ്ക്ക് ലഭിച്ചത് 16 ലിറ്റർ പാലു നൽകുന്ന കറവപ്പശുവാണ്. മുസ്ലിം ലീഗ് പ്രവർത്തകനായ കുന്നത്ത് മുസ്തഫയും സിപിഎം ബ്രാഞ്ച് അംഗമായ മഹേഷും തമ്മിലായിരുന്നു ഈ അപൂർവ്വ പന്തയം. ഇരുവരും ക്ഷീരകർഷകർ കൂടിയായതുകൊണ്ടാണ് കറവപ്പശുവിനെ തന്നെ പന്തയവസ്തുവായി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് തുടർഭരണം…

