തട്ടുകടകളിലും വീടുകളിലും പരീക്ഷിച്ചു; ഗ്യാസിനു പകരം വരുന്നു എൻഐടിയുടെ സോളർ സ്റ്റൗ!
കോഴിക്കോട് പശ്ചിമേഷ്യയിലെ യുദ്ധം പാചകവാതക വിതരണത്തിൽ ഉണ്ടാക്കിയ പ്രതിസന്ധിയിൽ നാട് ബദൽ മാർഗങ്ങൾ തേടുമ്പോൾ പ്രതീക്ഷയുടെ തിരിനാളം നീട്ടി കോഴിക്കോട് എൻഐടി. കുറച്ച് തടിക്കഷണങ്ങൾ ഉപയോഗിച്ച് ചെറു ഫാനിന്റെ സഹായത്തോടെ ഗ്യാസ് സ്റ്റൗവിലേതു പോലെ കൂട്ടിയും കുറച്ചും തീ നിയന്ത്രിച്ച് ഉപയോഗിക്കാവുന്ന ‘റോക്കറ്റ് സ്റ്റൗ’ ആണ് നഗരങ്ങളിലെ ഹോട്ടലുകളിൽ പുതിയ താരമെങ്കിൽ വീട്ടിലെ അടുക്കളകൾക്ക് യോജിച്ചതും പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതുമായ സോളർ സ്റ്റൗ ആണ് എൻഐടിയുടെ കണ്ടെത്തൽ. ഇതിന്റെ പേറ്റന്റ് അപേക്ഷ നിലവിൽ ബന്ധപ്പെട്ട വകുപ്പിന്റെ പരിഗണനയിലാണ്….

