AI girlfriend

മുസ്‌ലിം സർവീസ് സൊസൈറ്റി (MSS) സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ എഞ്ചിനീയറുമായ എൻജി. പി. മമ്മദ് കോയ കസാഖിസ്ഥാനിൽ കുഴഞ്ഞു വീണു മരിച്ചു

കോഴി ക്കോട് :മുസ്‌ലിം സർവീസ് സൊസൈറ്റി (MSS) സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ എഞ്ചിനീയറുമായ എൻജി. പി. മമ്മദ് കോയ (70) അന്തരിച്ചു കസാക്കിസ്ഥാനിൽ വച്ചായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതും മരണമടഞ്ഞതും. എഞ്ചിനീയർമാരുടെ കൂട്ടായ്മയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോയതായിരുന്നു അദ്ദേഹം.
എൻജിനീയർമാരുടെ സംഘടനയായ ലെൻസ്ഫെഡ് (LENSFED), കോഴിക്കോട് ചേമ്പർ ഓഫ് കൊമേഴ്‌സ് എന്നിവയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചേമ്പർ
ഓഫ് കൊമേഴ്സ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, യത്തീംഖാന ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!