AI girlfriend

മദ്രസകള്‍ അടച്ചുപൂട്ടുന്നു; ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നടപടി തുടങ്ങി, കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കൊൽക്കത്ത: ബംഗാളിൽ ന്യൂനപക്ഷ വിരുദധ  നീക്കം ശക്തിപ്പെടുത്തി സുവേന്ദു സർക്കാർ .പശ്ചിമ ബംഗാളില്‍ നിരവധി മദ്രസകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. നിരവധി മദ്രസകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. 252 മദ്രസകള്‍ പൂട്ടിയെന്നും 100 മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ന്യൂനപക്ഷ കാര്യ മന്ത്രി ക്ഷുദിറാം തുഡു പറഞ്ഞു. നോട്ടീസ് ലഭിച്ച മദ്രസകളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ അവയും പൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

മദ്രസകള്‍ സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ സര്‍വ്വെ എടുത്തിരുന്നു. 2132 മദ്രസകള്‍ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സര്‍വെയില്‍ കണ്ടെത്തി. 2396 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ബോര്‍ഡിന്റെ അനുമതിയില്ലെന്നും തെളിഞ്ഞു. തുടര്‍ന്നാണ് ഇവ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ വിവിധ ഭാഗങ്ങളിലും 22 ജില്ലകളിലുമാണ് സര്‍വ്വെ സംഘടിപ്പിച്ചത്. മാനേജ്‌മെന്റ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഫണ്ട് തുടങ്ങിയ വിവരങ്ങളാണ് സര്‍വെയില്‍ തേടിയത്.

അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലാണ് ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ജൂണില്‍ മദ്രസ സര്‍വെ ആരംഭിച്ചു. എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയുമായിരുന്നു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *