ഇസ്റാഈലിലേക്ക് മിസൈലിൽ ക്ലസ്റ്റര്‍ ബോംബുകൾ അയച്ച് അൻസാറുല്ല.
തെല്‍അവീവ്: ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ അന്‍സാറുല്ല ഇന്നലെ നടത്തിയ ആക്രമണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇസ്രായേല്‍. ഇന്നലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് അന്‍സാറുല്ല അയച്ച മിസൈലിനെ തടയാന്‍ വളരെ പ്രയാസപ്പെട്ടിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ മിസൈലില്‍ ക്ലസ്റ്റര്‍ ബോംബുകളു അടങ്ങിയിരുന്നുവെന്നാണ് ഇസ്രായേലി സൈന്യം ഇപ്പോള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്നും ഇസ്രായേലി സൈന്യം സമ്മതിച്ചു. കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചിരുന്നു. അതിന് പിന്നാലെ ഇറാന്‍ ക്ലസ്റ്റര്‍ മിസൈലുകള്‍…

