AI girlfriend

admin@10vision

അമരാവതിയിൽ ക്ഷേതത്തിലെ തിക്കിലും തിരക്കിലുംപെട്ട് ഒൻപത് പേർ മരിച്ചു.

അമരാവതി: ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ക്ഷേതത്തിലെ തിക്കിലും തിരക്കിലുംപെട്ട് ഒൻപത് പേർ മരിച്ചു ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഏകാദശിയോടനുബന്ധിച്ച് കാശിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ദുരന്തത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. മരണം ഹൃദയഭേദകം എന്നാണ് പ്രതികരണം.നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ സംസ്ഥാന കൃഷി മന്ത്രി കെ. അച്ചൻനായിഡു ക്ഷേത്രത്തിലെത്തി.

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍.

റാന്നി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍.സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ സുധീഷിന് പങ്കെന്ന് എസ്ഐടി. ഗൂഢാലോചനയിലും പങ്കുണ്ടെന്ന് തെളിവ് ലഭിച്ചു. കേസിലെ മൂന്നാമത്തെ അറസ്റ്റാണ് ഇത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പപാളികള്‍ കൈമാറിയതിലെ പ്രധാനി സുധീഷാണ്. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള തെളിയിക്കാന്‍ കഴിയുന്ന നിര്‍ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കട്ടിളപ്പാളി സ്വര്‍ണമോഷണക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. മറ്റൊരു പ്രതിയായ മുരാരിബാബുവിനെ നവംബര്‍ 13വരെ റിമാന്‍ഡ് ചെയ്തു…

Read More

കോഴിക്കോട് കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക് മതിൽ കെട്ടാൻ എത്തിയതായിരുന്നു ഇദ്ദേഹം.

കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. മതിൽ കെട്ടാൻ എത്തിയ അതിഥി തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഒഡീഷ സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. താഴെ മതിൽ കെട്ടുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അതിഥി തൊഴിലാളികൾക്ക് മേൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് പേരായിരുന്നു കുടുങ്ങിയത്. സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്ന്…

Read More

ഹിജാബ് ധരിക്കുന്നത് ഇറാനിൽ നിര്‍ബന്ധമല്ലെന്ന നിയമം പാസാക്കിയതിനു പിന്നാലെ സ്ത്രീകൾ ആഘോഷം നടത്തുന്നു എന്ന കുറിപ്പോടെ വന്ന വീഡിയോ വ്യാജം.

മുസ് ലിം ഇഷ്യൂ കളെ ഇസ്‌ലാമോ ഫോബിക്ക് വളർത്താനുള്ള ആയുധമാക്കി സോഷ്യൽ മീഡിയയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ ക്ക് കിട്ടിയ വീഡിയോയായിരുന്നു തീയിലേക്ക് ഇറാനിയൻ സ്ത്രീകൾ ഹിജാബ് വലിച്ചെറിയുന്നു എന്ന പ്രചരണം “കേരളത്തില്‍ കുപ്പായത്തിന് വേണ്ടി ജിഹാദികളും ജിഹാദിനികളും മുറവിളി കൂട്ടുമ്പോള്‍…ഇറാനിലെ പെണ്‍കുട്ടികള്‍ തങ്ങളുടെ മേല്‍ മതം അടിച്ചേല്‍പ്പിച്ച കുപ്പായം അഴിച്ച് തീയില്‍ വലിച്ചെറിഞ്ഞ് പ്രാചീന, പ്രാകൃത മതത്തിന്റെ വേലിക്കെട്ടുകളില്‍ നിന്നും പുറത്ത് ചാടുന്ന അതി മനോഹര കാഴ്ച്ചയാണ് ഈ കാണുന്നത്” എന്നതായിരുന്നു ഒരു വീഡിയോക്ക് നൽകിയ വിശദീകരണം ഹിജാബ്…

Read More

സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനെതിരെ ഇസ്റാഈലിൽ പടുകൂറ്റന്‍ റാലി

ടെല്‍ അവീവ്: സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനെതിരെ ജെറുസലേമില്‍ പടുകൂറ്റന്‍ റാല സംഘടിപ്പിച്ച് യാഥാസ്ഥിതിക ജൂതവിഭാഗം. യാഥാസ്ഥിതിക ജൂതവിഭാഗമായ ഹരേദികള്‍ സംഘടിപ്പിച്ച റാലിയില്‍ രണ്ട് ലക്ഷം യുവാക്കള്‍ അണിനിരന്നതായാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായ കറുത്ത സ്യൂട്ടും തൊപ്പിയും ധരിച്ചുകൊണ്ടാണ് യുവാക്കള്‍ പ്രതിഷേധം നടത്തിയത്. നിര്‍ബന്ധിത സൈനിക സേവനത്തെ അപലപിക്കുന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയും ഇവര്‍ പ്രതിഷേധിച്ചു. തെരുവ് കീഴടക്കിയ പ്രതിഷേധക്കാര്‍ ചെറിയ തോതിലുള്ള അക്രമസംഭവങ്ങള്‍ക്കും വഴിയൊരുക്കി നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ഒഴിവാകാനുള്ള അവകാശം ഉറപ്പുനല്‍കുന്ന നിയമനിര്‍മാണമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഭരണസഖ്യത്തിന്റെ ഭാഗമായ രണ്ട്…

Read More

കേരകേളീസദനമാം എൻ കേരളം” അതി മനോഹര കേരളം അതി ദാരിദ്ര്യമുക്തം. പ്രഖ്യാപനം ഇന്ന്.

“ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം.. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..” കവിഭാവനയിലെ അതിമനോഹരമായ കേരളം അതി ദാരിദ്ര്യ മുക്തമാവുകയാണ് ‘ രാജ്യം സ്വാതന്ത്ര്യം നേടി ഒൻപതാം വർഷം, 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം പിറവിയെടുത്തു. പുഴയും കായലും കടലും മലനിരകളും ചേർന്ന് പ്രകൃതിയാൽ മനോഹരമായ ഭൂപ്രദേശം. ദൈവത്തിന്റെ സ്വന്തം നാട്. മലയാളമെന്ന നാലക്ഷരം കൊണ്ട്…

Read More

കൈകള്‍ കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഫലസ്തീന്‍ തടവുകാരുടെ വീഡിയോയുമായി ഇസ്രഈല്‍ മന്ത്രി

ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരോടുള്ള ക്രൂരത തുടര്‍ന്ന് ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. മന്ത്രി പങ്കുവെച്ച, കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഒരു ഡസനോളം വരുന്ന ഫലസ്തീന്‍ തടവുകാരുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ സ്വകാര്യ ടെലിഗ്രാം ചാനലിലാണ് ബെന്‍ ഗ്വിര്‍ ഈ വീഡിയോ പങ്കുവെച്ചത്. ഇസ്രഈല്‍ പതാകയ്ക്ക് മുന്നില്‍ കമഴ്ത്തി കിടത്തിയിരിക്കുന്ന ഫലസ്തീനികളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തടവുകാരെ അധിക്ഷേപിച്ചുകൊണ്ടും ഇസ്രഈല്‍ മന്ത്രി സംസാരിക്കുന്നുണ്ട്. ‘നമ്മുടെ കുട്ടികളെയും സ്ത്രീകളെയും കൊല്ലാന്‍ വന്നവരാണിവര്‍. ഇപ്പോള്‍…

Read More

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ

കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ (72) നിര്യാതനായി.ഭാര്യ: സരോജിനി മക്കൾ: സുഭാഷ്, ഗിരീഷ് , ശുഭ മരുമക്കൾ : സതി,പരേതനായ ബിനീഷ് സംസ്കാരം രാവിലെ 9 മണിക്ക് തറവാട്ട് വളപ്പിൽ സഞ്ചയനം ചൊവ്വാഴ്ച

Read More

ആൺ സുഹൃത്തിന് ഫോൺ ചെയ്ത് യുവതി ജീവനൊടുക്കി.

വളപട്ടണം : യുവതിയെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.ചിറക്കല്‍ അലവില്‍ സ്വദേശി ഉപേന്ദ്രൻ്റെ മകള്‍ ടി.പ്രത് വി (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആണ്‍ സുഹൃത്തിന് ഫോണ്‍ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണക്കടത്ത്; പിടികൂടിയത് ഒരു കോടിയുടെ സ്വർണം, യുവാവ് അറസ്റ്റിൽ.

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന സ്വർണം പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലുള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിറ്റാച്മെന്റാണ് നൗഫൽ പുത്തൻകോട്ട് എന്ന യാത്രക്കാരനിൽ നിന്നു സ്വർണം പിടികൂടിയത്. 890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 1.04 കോടി രൂപ വിലവരും. ഈ മാസം ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ ഒന്നരകോടിയോളം രൂപയുടെ…

Read More