admin@10vision

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ.

ആലപ്പുഴ: ( www.10visionnews.com ) ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ.സമീപവാസിയായ അബൂബക്കര്‍ (68) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകം നടന്നശേഷം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ നടത്തുന്നതിനിടെയും പ്രതി സ്ഥലത്തുണ്ടായിരുന്നു. കൊല നടത്തിയശേഷവും രക്ഷപ്പെടാൻ ശ്രമിക്കാതെ യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി പൊലീസ് നടപടിക്കിടെയും സ്ഥലത്ത് തുടര്‍ന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടും ഇയാള്‍ പ്രതികരിച്ചിരുന്നു. തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്തിനെ ഞായറാഴ്ച്ച വൈകുന്നേരമാണ് കൊല്ലപ്പെട്ട…

Read More

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രവാസി യുവാവ് പിടിയിൽ.

തൃശൂര്‍:(www.10visionnews.com)  തൃശ്ശൂരിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. എടക്കഴിയൂര്‍ oവട്ടംപറമ്പില്‍ ഇമ്രാജ് (37) നെയാണ് വടക്കേകാട് പൊലീസ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്‌സാപ്പില്‍ അയച്ചുകൊടുത്ത് പ്രചരിപ്പിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇമ്രാജ് 30 കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറില്‍ യുവതി പരാതി…

Read More

സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി.

കോഴിക്കോട്: സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് കോഴിക്കോട തുടക്കമായി. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേക ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു. IRO TRAFFE എന്ന പേരില്‍ ഉള്ള ഫിലിം ഫെസ്റ്റിവലോടെയാണ് ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് തുടക്കമായത്. ട്രാന്‍സ് വ്യക്തികള്‍ ഭാഗമായ 10 സിനിമകളുടെ പ്രദര്‍ശനം കൈരളി ശ്രീ തിയേറ്ററില്‍ നടന്നു. മന്ത്രി ആര്‍ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ട്രാന്‍സ് വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കലാസാംസ്‌കാരിക മേഖലകളില്‍ ട്രാന്‍സ് സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് കലോത്സവത്തിന്റെ ലക്ഷ്യം….

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി.

തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി സംഘടനനാപരമായ നടപടി മാത്രം മതിയെന്നും ധാരണയായി. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും ധാരണയായി. പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് ആരോപണങ്ങള്‍ പരിശോധിക്കും. രണ്ടുദിവസം കഴിയുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് ധാരണയായി. വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തേണ്ട എന്നാണ് നിര്‍ദേശം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത്…

Read More

വെള്ളിപറമ്പ് പുനത്തിൽ ഇടക്കണ്ടി വാസു (77) അന്തരിച്ചു.

വെള്ളിപറമ്പ് : പുനത്തിൽ ഇടക്കണ്ടി വാസു (77) അന്തരിച്ചു ഭാര്യ: സരള മക്കൾ.സബിത,സബീഷ് മരുമകൻ: സുനിൽ മുണ്ടിക്കൽത്താഴം സഞ്ചയനം തിങ്കളാഴ്ച

Read More

നാദാപുരം ബസ്റ്റാൻൻ്റിലെ മാല മോഷണം; പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു.

കോഴിക്കോട്: (www.10visionnews.com)നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് അമ്മയുടെ ഒക്കത്തുള്ള കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു . പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു( 32) നെ നാദാപുരം പൊലീസ് കോസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി . പ്രതിയെ കണ്ണൂർ വനിതാ ജയിലിൽ നിന്ന് നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. പ്രതിയായ യുവതിയെ പരാതിക്കാരിയയായ അമ്മ തിരിച്ചറിഞ്ഞു. പിന്നാലെ പ്രതിയെ…

Read More

ആഗ്രഹം ബാക്കി വെച്ച് അൻസാരി മരുഭൂമിയിൽ മരിച്ചു വീണു.

അറാർ : കുടുംബത്തിനെ കരകയറ്റാൻ പ്രവാസത്തിനെത്തിയ സാക്കിർ അൻസാരി ആഗ്രഹം ബാക്കി വെച്ച് മരുഭൂമിയിൽ മരിച്ചു വീണു സൗദി അറേബ്യയിലെ അറാറിന് സമീപം മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യക്കാരൻറെ മൃതദേഹം  ജാർഖണ്ഡ് സ്വദേശിയായ സാക്കിർ അൻസാരിയുടെ (42) താണെന്ന് തിരിച്ചറിഞ്ഞു.കഴിഞ്ഞ ജൂലൈ 19ന് കണ്ടെത്തിയത്. അറാറിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിലെ വിജനമായ പ്രദേശത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. മ രിച്ചയാൾ ഇന്ത്യക്കാരനാണെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയുന്നതിന് മലയാളി ജീവകാരുണ്യ…

Read More

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു*

തിരുവനന്തപുരം:പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇടുക്കി പീരുമേട്ടിൽനിന്ന് സിപിഐ എംഎൽഎ ആയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി….

Read More

ചാലിയം കൊടുക്കാതൊടി പി ബി ലിറാർ നിര്യാതനായി.

കടലുണ്ടി |ചാലിയം കൊടുക്കാതൊടി പി ബി ലിറാർ നിര്യാതനായി.ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂൾ മാനേജിംഗ് കമ്മിറ്റി ജോ: സെക്രട്ടറി, മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ ട്രഷറര്‍ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മക്കൾ:ഫഹീം,നഫ്തില,റഗ്ദ്, ഷീസ്,തരാന ,മരുമക്കൾ: ശിഫ ചാലിയം, ലാസിമ കരുവന്തിരുത്തി. സഹോദരങൾ: (പരേതരായ അബ്ദുല്ല കോയ, സുബൈർ), ഷംസുദ്ദീൻ, അബ്ബാസ്, ഷുക്കൂർ. സഹോദരിമാർ: (പരേതരായ റാബിയ, മറിയംബി, സുലൈഖ, ഹഫ്സത്ത്,) ഖൌലത്ത്, ജമീല മയ്യത്ത് മകൻ ഫഹീമിൻെറ വീട്ടിൽ(കടുക്ക ബസാർ ). മയ്യത്ത് നിസ്കാരം ചാലിയം മസ്ജിദുൽ മുജാഹിദീൻ( ഉമ്പിച്ചി…

Read More

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് കേസെടുക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസില്‍ പരാതി.

എംഎല്‍എ സ്ഥാനത്തിരിക്കുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനും, പരാതിക്കാരെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട് കൊച്ചി | രാജിക്ക് പിറകെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഭിഭാഷകന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്. ഇതിനോടകം ദൃശ്യമാധ്യമങ്ങളിലടക്കം പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം കേസെടുക്കാന്‍ പര്യാപ്തമാണെന്ന് പരാതിയില്‍ പറയുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് നടന്നത്. പുറത്തു വന്ന ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും ഇതു വ്യക്തമാണ്….

Read More