ഗസ്സ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യത, യഹ്‌യ സിൻ വാറിൻ്റെ മൃതദേഹം വിട്ടു കിട്ടണം ഹമാസ്
കെയ്‌റോ: ഗസ്സ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യയുണ്ടെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലത്തി. യുഎസ് പ്രസിഡന്റിന്റെ ഇടപെടലില്‍ ചര്‍ച്ചകള്‍ ശുഭമായി അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പാക്കാനും സ്ഥിരമായ വെടിനിര്‍ത്തലിനും രേഖാമൂലം സമ്മതം അറിയിക്കണമെന്നു ഖത്തര്‍ ആവശ്യപ്പെട്ടു. അതേസമയം, കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രമുഖ പലസ്തീനിയന്‍ നേതാവ് മര്‍വാന്‍…

