AI girlfriend

admin@10vision

മാവൂർ റോഡിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ . സാമ്പത്തിക പ്രശ്നമെന്ന് സൂചന

കോഴിക്കോട് :മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നല്ലളം സ്വദേശി വിപിനാണ് പിടിയിലായത്. വെളളിയാഴ്ച രാത്രി 9 മണിക്ക് മാവൂർ റോഡിലെ ബാറിന് മുമ്പിൽ വെച്ചാണ് നടുവട്ടം സ്വദേശി ആദിൽ കൊല്ലപ്പെട്ടത്. പ്രതികളായ രണ്ടുപേരെ നടക്കാവ് പൊലീസ് നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ നജീബ്, കോഴിക്കോട് നടുവട്ടം സ്വദേശിനി നൗഷിദ എന്നിവരാണ് നേരത്തെ പിടിയിലായത് നടുവട്ടം സ്വദേശി ആദിലിനെ ബോധപൂർവം അപായപ്പെടുത്താൻ പ്രതികൾ…

Read More

മാമ്പുഴയിലെക്ക് ഓട്ടോ മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറ്റിക്കാട്ടൂർ : ( കോഴിക്കോട് ) മാമ്പുഴയിലെക്ക് ഓട്ടോ മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ ജോഷിയുടെ ഓട്ടോയാണ് ഇന്നലെ പുലർച്ചെ കണിയാത്ത് പാലത്തിൻ നിന്നും പുഴ യിലേക്ക് മറിഞ്ഞത്. ഒഴുക്കുള്ള പുഴയിൽ ഡ്രൈവർ ജോഷി നീന്തി രക്ഷപ്പെട്ടു . ഒഴുക്കിൽ പെട്ട ഓട്ടോ പുഴയിൽ കുറച്ചു ദൂരം ഒഴുകി പുഴക്കടിയിലേക്ക് പോയി രുന്നു ഇന്ന് രാവിലെ നാട്ടുകാർ ചേർന്നാണ് വളരെ സാഹസികമായി  ഓട്ടോ വെളളത്തിനടിയിൽ നിന്നും കരക്കടിപ്പിച്ചത് . കൈവരിയില്ലാത്ത പാലത്തിൽ നിന്നും ഓട്ടോ…

Read More

മഴ കെടുതിയിൽ സംസ്ഥാനത്ത് എട്ട് മരണം : ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് കെടുതികൾ വർച്ചു. ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലുമുള്ളവർ കർശന കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. അതിതീവ്ര മഴയെത്തുടർന്നുണ്ടായ വിവിധ ദുരന്തങ്ങളിൽ സംസ്ഥാനത്ത് എട്ട് പേർ മരിച്ചു. തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്നും…

Read More

യുവാവ് ജീവനൊടുക്കി. മണിക്കൂറുകള്‍ ക്കുള്ളില്‍ സഹോദരിയും മരിച്ചു

കൊടുങ്ങല്ലൂർ:അസുഖബാധിതയായ സഹോദരിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരിയും മരണത്തിനു കീഴടങ്ങി പുല്ലൂറ്റ് പി ഡബ്ളിയു കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന കളത്തിപ്പറന്പില്‍ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ(26), ശരത് (22) എന്നിവരാണു മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശ്വാസകോശസംബന്ധമായ രോഗംമൂലം ഗുരുതരാവസ്ഥയിലായ സുമയുടെ സ്ഥിതിയറിഞ്ഞ ശരത് ആശുപത്രിയില്‍നിന്നു വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു ശരത് വീട്ടിലെത്തിയതിനെത്തുടർന്ന് പിതാവ് സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആശുപത്രിയിലേക്കു പോയപ്പോഴാണ് ശരത് തൂങ്ങിയത്. ശരത്തിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് തൂങ്ങിയനിലയില്‍…

Read More

അംഗണ വാടികളിൽ വിതരണത്തിന് എത്തിയ ഗോതമ്പ് ചാക്കിൽ നിന്ന് പാൻമസാല പാക്കറ്റുകൾ കണ്ടെത്തി.

പാലക്കാട്:  അങ്കണവാടികളിൽ നിന്ന് കൗമാരപ്രായമുള്ള പെൺകുട്ടികൾക്ക് വിതരണം ചെയ്യാനെത്തിച്ച ഗോതമ്പ് ചാക്കിൽ നിന്ന് പാൻമസാല പാക്കറ്റുകൾ കണ്ടെത്തി പാലക്കാട് കല്ലേപ്പുള്ളി ഐസിഡിഎസിന് കീഴിലുള് വിവിധ അങ്കണവാടികളിലാണ് സംഭവം.ശനിയാഴ്ച പകലാണ് ഗോതമ്പ് വിതരണത്തിനിടെ ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ലഹരിക്കെതിരെ സർക്കാർ വലിയ ക്യാമ്പയിൻ നടത്തുന്നുവെന്ന് അവകാശപ്പെടുന്നതിനിടെയാണ് അങ്കണവാടി വഴി എത്തുന്ന ഭക്ഷ്യധാന്യത്തിൽ ലഹരിവസ്തു കണ്ടെത്തിയത്.അങ്കണവാടികളുടെ ചുമതലയുള്ള വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്‌ണ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന ദിവസമായിരുന്നു അത്. അതിനാൽ സംഭവം പുറത്തറിയാതിരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ഇടപെടലുണ്ടായതായാണ് വിവരം. പാൻമസാല…

Read More

കേരളം, പ്രളയ ഭീതിയിൽ 4 ജില്ലകൾ, റാന്നിയിൽ അതീവ ഗുരുതരാവസ്ഥ; വിവിധ ജില്ലകളിലായി ഏഴ് മരണം, റെഡ് അലർട്

തിരുവനന്തപുരം പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ് ഉരുൾപൊട്ടലും പെരുമഴയും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് മേഖലയെ ആശങ്കപ്പെട്ടുത്തുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും ഒറ്റരാത്രി കൊണ്ട് പെയ്ത അതിതീവ്ര മഴയിൽ കനത്ത വെള്ളപ്പൊക്കവും…

Read More

കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്.

Read More

തൊട്ടിൽപ്പാലത്ത് കുഞ്ഞിന്റെ പാത്രം എടുത്തതിനെച്ചൊല്ലി ഭാര്യ യുമായി തർക്കം : ഭാര്യയെ സ്റ്റീൽ പാത്രം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവി നെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് :  കോഴിക്കോട് തൊട്ടിൽപ്പാലത്ത് കുഞ്ഞിന്റെ പാത്രം എടുത്തതിനെച്ചൊല്ലയുള്ള തർക്കത്തിനിടെ ഭാര്യയെ സ്റ്റീൽ പാത്രം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്ത. ആക്കൽ വലിയപറമ്പത്ത് വീട്ടിൽ ജിനീഷിനെതിരെയാണ് കേസ് എടുത്തത്. ഇയാളുടെ ഭാര്യ പ്രിയ (40) നൽകിയ പരാതിയിലാണ് പോലീസ് നടപടി. ജൂലൈ 26-ന് രാവിലെ 10.30-ഓടെ പ്രിയയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. മകളുടെ കുഞ്ഞിന്റെ പാത്രം എടുത്തത് പ്രിയ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. ഇതിലുണ്ടായ ദേഷ്യത്തിൽ ജിനീഷ്…

Read More

മരണത്തെ മുഖാമുഖം കണ്ട മത്സ്യത്തൊ ഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.

കോഴിക്കോട് : കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ 17 മത്സ്യത്തൊഴിലാളികളാണ് കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിൽ കുടുങ്ങിപ്പോയത്.യാത്രയ്ക്കിടെ ബോട്ടിന്റെ എൻജിൻ നിലയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ നടുക്കടലിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെയാണ് തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചത്.അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ ചികിത്സയ്ക്കായി ഫറോക്ക് ചന്ത ആശുപത്രിയിലേക്ക് മാറ്റി….

Read More

എലിപ്പനി രോഗവും മരണ നിരക്കും വർധിക്കുന്നു

കോഴിക്കോട് :സംസ്ഥാനത്തെ എലിപ്പനി മരണനിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് ചെയ്യുന്ന കേസുകളും മരണനിരക്കും ആശങ്കാജനകമായ നിലയിൽ വർധിക്കുന്നു 100 പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ ശരാശരി അഞ്ചുപേർ മരിക്കുന്ന ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോഗ്യവിഗ്ധർ പറയുന്നു. പകർച്ചപ്പനി കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് എലിപ്പനിമൂലമാണ്. ഈ വർഷം ഇതുവരെ എലിപ്പനി 61 പേരുടെ ജീവനെടുത്തു. 53 പേർ മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയമുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഇതനുസരിച്ച് രോഗി-മരണ അനുപാതം അഞ്ച് ശതമാനമാണ്….

Read More