AI girlfriend

admin@10vision

മധ്യപ്രദേ ശിലെ രാജ്യസഭ തെര ഞ്ഞെടുപ്പിൽ ബിജെപി യുടെ മൂന്ന് സ്ഥാനാ ർഥികളുടെയും വിജയം പ്രഖ്യാപിച്ച് കമ്മീഷൻ

ഭോപ്പാൽ : മധ്യപ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്ന് സ്ഥാനാർഥകൾക്കും വിജയം. കോൺ​ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാർഥിയും വിജയിച്ചത്. രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവാട്ട് എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. മൂന്നു പേർക്കും വിജയികൾക്കുള്ള സർട്ടിഫിക്കറ്റും കൈമാറിയിട്ടുണ്ട്. “പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി സുപ്രീം കോടതിയിൽ കോൺഗ്രസിനായി അടിയന്തര ഇടപെടൽ…

Read More

വടകരയിൽ കാർ ബസിലിടിച്ച് അപകടം; ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികന് ദാരുണാന്ത്യം

വടകര: വടകര വീരഞ്ചേരി റോഡിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. മാഹി പന്തക്കൽ സ്വദേശി സുരേന്ദ്രൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വടകരയിലെ തണൽ ഡയാലിസിസ് സെന്ററിൽ ചികിത്സ പൂർത്തിയാക്കി സുരേന്ദ്രൻ കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അദ്ദേഹം സ്വയം കാറോടിച്ചാണ് വന്നിരുന്നത്. തലശ്ശേരി ഭാഗത്തുനിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് റോഡരികിൽ നിർത്തിയിട്ട സമയത്ത്, സുരേന്ദ്രൻ ഓടിച്ച കാർ ബസ്സിന്റെ വശത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ…

Read More

ലോകകപ്പ് : ഇന്ത്യയിലെ ഡിജിറ്റൽ സംപ്രേഷണാ വകാശമുള്ള ‘സീ5’ (ZEE5) സബ്‌സ്‌ ക്രിപ്ഷൻ പ്ലാനുകളിൽ മാറ്റം വരുത്തി .ആരാധകർക്ക് തിരിച്ചടി

മുംബൈ:ലോകം കാത്തിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇന്ന് മെക്സിക്കോയിൽ കിക്കോ ഫ് നടക്കാനിരിക്കെ, ഇന്ത്യയിലെ ഡിജിറ്റൽ സംപ്രേഷണാവകാശമുള്ള ‘സീ5’ (ZEE5) സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളിൽ വരുത്തിയ മാറ്റം ആരാധകർക്ക് വലിയ തിരിച്ചടിയാകുന്ന. കിക്കോഫ് ദിവസം തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സീ എന്റർടൈൻമെന്റ് പ്ലാനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.ഇന്ത്യയിൽ ലോകകപ്പ് തത്സമയം കാണാൻ സാധിക്കുമോ എന്ന ആരാധകരുടെ ആശങ്കകൾക്കൊടുവിലായിരുന്നു വലിയ തുക മുടക്കി സീ ഗ്രൂപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. എന്നാൽ അവസാന നിമിഷത്തെ ഈ മാറ്റം ആരാധകരിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.സീ5 വരുത്തിയ പ്രധാന…

Read More

ബംഗളുരുവിൽ സ്കൂട്ടറിൽ നിന്നു തെറിച്ചുവീണു മലപ്പുറത്തു കാരനായ നാല് വയസ്സുകാരൻ മരിച്ചു.

ബെംഗളൂരു:ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽനിന്നു തെറിച്ചുവീണു നാലു വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരുക്കുകളോടെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ ആദിലിനെ നഴ്സറിയിൽനിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോൾ ബുധനാഴ്ച രാവിലെ സർജാപുരയിലായിരുന്നു അപകടം. മൃതദേഹം അത്തിബലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ്b ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്നു…

Read More

കുവൈത്ത് വ്യോമാതിർത്തി താത്കാലികമായി അടച്ചു. ഇറാൻ്റെ കുടിവെള്ള സ്രോതസ്സിന് നേരെ യുഎസ് അക്രമണം

കുവൈത്തിനു നേരെ വീണ്ടും ആക്രമണം. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും. പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ കുവൈത്ത് വ്യോമാതിർത്തി താത്കാലികമായി അടച്ചു വ്യോമയാന നാവിഗേഷന്റെയും യാത്രക്കാരുടെയും സുരക്ഷയുടെ ഭാഗമായാണ് നടപടി. വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇതിനിടെ ഇറാനിലെ തന്ത്രപ്രധാന നഗരങ്ങളിൽ അമേരിക്കൻ വ്യോമസേനയുടെ അതിശക്തമായ ആക്രമണം. ഹുർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ തെക്കൻ തീരദേശ നഗരങ്ങളായ സിരിക്, ജാസ്ക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച…

Read More

നിപ ; അകോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മെഡിക്കൽ കോളേജിൽ നിയന്ത്രണം

കോഴിക്കോട്:നിപസ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത.രോഗബാധിതനായ ഫറോക്ക് സ്വദേശിയുടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും.കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് സ്രവം പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്….

Read More

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ സ്ഥിരീകരിച്ച. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എംആര്‍ഐ സ്‌കാന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.രോഗിയുമായുള്ള സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേരുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കും. രോഗിയില്‍ നിന്നെടുത്ത സ്രവം പൂനൈ വൈറോളജി ലാബിലേക്ക് അയച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ മാറ്റും.

Read More

കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴ ഞ്ഞെത്തിയ പിഞ്ചു കുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതക രമായി രക്ഷപ്പെടുത്തി

കൊണ്ടോട്ടി:മലപ്പുറം കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുത്ത. വലിയപറമ്പ്-ചെറുമുറ്റം റോഡിൽ ഫറോക്ക് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച, എന്നാൽ വലിയ ആശ്വാസം നൽകിയ ഈ സംഭവം ഉണ്ടായത്. രാവിലെ എട്ടരയോടെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി പോകുന്ന തിരക്കേറിയ സമയത്താണ് കുഞ്ഞ് റോഡിലേക്ക് ഇഴഞ്ഞെത്തിയത്. റോഡിന് സമീപത്തുള്ള വീട്ടിൽ നിന്നും വീട്ടുകാരുടെ ശ്രദ്ധ ഒന്നുമാറിയ നിമിഷത്തിലാണ് കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇറങ്ങിയത്. ആ സമയത്ത് കുഞ്ഞിന്റെ രക്ഷിതാവ് വീട്ടുമുറ്റത്തിരുന്ന്…

Read More

കോഴിക്കോട് നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴി ക്കോട് :കോഴിക്കോട് നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച. ഇയാളുടെ സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. 2018ലാണ് സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് കോഴിക്കോടും മലപ്പുറത്തുമായി 17 പേര്‍ മരിച്ചിരുന്നു. പിന്നീട് 2019ല്‍ കൊച്ചിയിലും 2021ലും 2023ലും കോഴിക്കോട്ടും 2024ല്‍ മലപ്പുറത്തും നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്താണ് നിപ? നിപ രോഗം ഒരു ജന്തുജന്യ വൈറസ് രോഗമാണ്. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക…

Read More

വീട്ടിൽ ഒളിഞ്ഞു നോക്കി ; മദ്യപനെ കൈകാലുകൾ കെട്ടിയിട്ട്   മർദിച്ച് ആൾക്കൂട്ടം

റാന്നി:റാന്നി കരിങ്കുറ്റിയിൽ വീട്ടിൽ ഒളിഞ്ഞു നോക്കി എന്ന് ആരോപിച്ച് മദ്യപനെ കൈകാലുകൾ കെട്ടിയിട്ട്   മർദിച്ച് ആൾക്കൂട്ട. പൂർണ്ണ നഗ്നനായി വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കി എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. റാന്നി ഉന്നക്കാവ് സ്വദേശി 58 വയസ്സുള്ള വർഗീസ് മാത്യുവിനാണ് മർദനമേറ്റത്. മർദിച്ച ശേഷം നാട്ടുകാർ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസാണ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ മാസം ഏഴാം തീയതി അർദ്ധരാത്രിയിലാണ് ആൾക്കൂട്ട മർദ്ദനം ഉണ്ടായത്. പിറ്റേന്ന് പ്രദേശവാസിയായ സ്ത്രീയുടെ പരാതിയിൽ…

Read More