ദമ്പതികളെ മർദ്ദിച്ചു വായിൽ തുണി തിരുകി 15 പവൻ സ്വർണ്ണം കവർന്നു .
ആലപ്പുഴ: ആലപ്പുഴ കൈതവനയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ കവർന്നതായി പരാതി. കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് ദാരുണമായ കവർച്ച നടന്നത്.ദമ്പതികളെ മർദ്ദിക്കുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷമാണ് മോഷ്ടാക്കൾ സ്വർണവുമായി കടന്നത് സുദർശനും ഭാര്യയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് സംഘം വീട്ടിൽ അതിക്രമിച്ച് കയറിയത്. ആദ്യം ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കാഴ്ച മറച്ചു. തുടർന്ന് ഇരുവരെയും വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു. ആരോടും വിവരം…

