മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ‘രക്ഷാപ്രവർ ത്തന’ കേസില്‍ ‘മരണം സംഭവിച്ചേ ക്കാവുന്ന തരത്തിലുള്ള മർദ്ദനമാ ണെന്ന് ഡോക്ടർ അന്ന് എന്തു കൊണ്ട് പറഞ്ഞില്ല’ കോടതി യിൽ നടന്നത് ശക്തമായ വാദം.
ആലപ്പുഴ:നവകേരള സദസിനിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ‘രക്ഷാപ്രവർത്തന’ കേസില് പ്രതികളായ അഞ്ച് ഗണ്‍മാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി സുപ്രധാന നിരീക്ഷണവും ചോദ്യവും ഉയർത്തി വാദം കേള്‍ക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാനമായ ചോദ്യങ്ങളും നിരീക്ഷണങ്ങളും ഉണ്ടായി. ഗണ്‍മാൻമാരുടെ ചുമതല മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കല്‍ മാത്രമല്ലേയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടാൻ അങ്ങനെയൊരു പ്രോട്ടോക്കോള്‍ ഉണ്ടോയെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും…

