AI girlfriend

admin@10vision

ഗസ്സയിൽ പോലീസ് സ്റ്റേഷനുനേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു

ഗസ്സ :വടക്കൻ ഗാസയിലെ ജബാലിയ ക്യാമ്പിലുള്ള പോലീസ് സ്റ്റേഷനുനേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് എട്ടുപേർ കൊല്ലപ്പെട്ടതായ പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറൻ ജബാലിയയിലെ അൽ-ഫലൂജയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ആക്രമണം നടന്നതെന്ന് ഗാസ സിറ്റിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന അൽ ജസീറയുടെ ഹാനി മഹ്മൂദ് പറഞ്ഞു. ഗാസയിലെ ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ടവരിൽ സ്റ്റേഷൻ ഡയറക്ടർ ഉൾപ്പെടെ കുറഞ്ഞത് ആറ് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഒരു സാധാരണ പൗരനും കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. പോലീസ് സേനയിലെ…

Read More

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു

വയനാട്: സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു -ചക്കി ദമ്പതികളുടെ മകൻ മനു ആണ് മരിച്ചത്. മനുവിനെ വാഹനം ഇടിച്ചിട്ടതെന്ന് സംശയം. സുൽത്താൻ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു മനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Read More

ഷഹനയുടെ മരണം അന്വേഷണം ഊർജിതമാക്കി പോലീസ് , കോണിപ്പടിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്ത് പിടിയിൽ .

  പത്തനംതിട്ട :അടൂർ കോട്ടമുകളിലെ 31 കാരിയായ ഷഹനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. ഇന്നലെ കോണിപ്പടിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഇവരുടെ ഒരു ആൺസുഹൃത്തിനെ പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഷഹനയും ഭർത്താവും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഈ മരണം ഒരു ആത്മഹത്യയല്ലെന്നും, ഇതൊരു കൊലപാതകമാണെന്നുമാണ് ഷഹനയുടെ അമ്മ ശക്തമായി ആരോപിക്കുന്നത്. തൻ്റെ…

Read More

സൂപ്പർ മാർക്കറ്റിൽ കോഴിമുട്ട വാങ്ങാനെ ത്തിയവർ തമ്മിലുള്ള തർക്കത്തിൽ പരിക്കേറ്റ് വീണയാൾ മരിച്ചു

തിരൂരങ്ങാടി (മലപ്പുറം): സൂപ്പർ മാർക്കറ്റിൽ കോഴിമുട്ട വാങ്ങാനെത്തിയവർ തമ്മിലുള്ള തർക്കത്തിൽ പരിക്കേറ്റ് വീണയാൾ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ(52) ആണ് മരിച്ചത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത കുന്നത്തുപറമ്പ് സ്വദേശി മാളിയേക്കൽ ലത്തീഫിനെ(33) കോടതി റിമാൻഡ് ചെയ്തു. സൂപ്പർമാർക്കറ്റില്‍നിന്ന്‌ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അടിപിടിക്കിടെ റോഡില്‍വീണ്‌ പരിക്കേറ്റ ഫൈസൽ, കോട്ടയ്‌ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം ആറിന്‌ രാത്രിയായിരുന്നു സംഭവം. കുന്നത്തുപറമ്പിലെ സൂപ്പർ മാർക്കറ്റില്‍നിന്ന്‌…

Read More

കേസിൽ അനുകൂല വിധി സമ്പാദിക്കുന്നതിനായി ജഡ്ജിയുടെ കസേരയിൽ കടുക് വിതറി കൂടോത്രം

കർണാടക :ചിക്കബല്ലപുരിൽ കോടതിമുറിയിൽ അതിക്രമിച്ചു കയറി മന്ത്രവാദവും കൂടോത്രവും നടത്തിയ 65കാരി പിടിയിൽ. കോടതിയിൽ തനിക്കെതിരെയുള്ള കേസിൽ അനുകൂല വിധി സമ്പാദിക്കുന്നതിനായി ജഡ്ജിയുടെ കസേരയിൽ കടുക് വിതറയ വത്സന്ന സ്വദേശി മഞ്ജുളയാണ് അറസ്റ്റിലായത്. ജൂലൈ ഒൻപതിന് രാവിലെ 9:40-ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് സ്ത്രീ കസേരയിലും ഡയസിലും കടുക് വിതറിയത്. കോടതി ജീവനക്കാർ ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മഞ്ജുളയുടെ കള്ളത്തരം പുറത്തായത്. കേസിൽ വിജയം…

Read More

2018 ലെ പ്രളയം ; മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുടെ പേരിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുടെ പേരിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട 2018-ൽ കേരളത്തെ മുക്കിയ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണവുമായി ബന്ധപ്പെട്ട്  ശബ്ദ രേഖ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിന് അന്വേഷണത്തിന് ഉത്തരവ് നൽകിയത്.മഹാപ്രളയത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഇത് മനുഷ്യ നിർമിത ദുരന്തമാണെന്നും വെളിപ്പെടുത്തുന്ന വിധത്തിലാണ് ശബ്ദ രേഖ പുറത്തുവന്നത്. മുൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെതാണെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ രേഖയെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.ഈ ശബ്ദ…

Read More

കോഴിയിറച്ചി വില കുത്തനെ കൂടി കിലോ 300 മുട്ടയ്ക്ക് 8.50

കോഴിക്കോട്:  വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴിയിറച്ചിയുടെ വില ഒരാഴ്ചയ്ക്കിടെ കുത്തനെ കൂടി. വിപണിയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 300 രൂപയോടടുത്തിരിക്കുകയാണ്. കോഴിയിറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയും വർധിച്ചിട്ടുണ്ട്.ഒരു മുട്ടയ്ക്ക് ഇപ്പോൾ 8.50’രൂപയാണ് നിരക്ക്. ബീഫിന്റെ വിലയും റെക്കോർഡ് നിലയിലെത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 450 രൂപ മുതൽ 500 രൂപ വരെയാണ് ഒരു കിലോ പോത്തിറച്ചിയുടെ വില. ചില സ്ഥലങ്ങളിൽ ഇത് 510 രൂപ വരെ ഉയർന്നിട്ടുണ്ട്.മത്തിയുടെ വിലയിലും വൻ വർധനവുണ്ടായി. ട്രോളിങ്…

Read More

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും മുസ്‌ലിം സമുദായത്തിനു മെതിരായ അധിക്ഷേപ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു

കൊച്ചി:സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും മുസ്‌ലിം സമുദായത്തിനുമെതിരായ അധിക്ഷേപ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബ. പിഡിപി നേതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തിരുന്നത്. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഇതര മതവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരാതി നല്‍കിയിരുന്നത്. ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണത്തിനായി ജിഫ്രി…

Read More

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്‌ഇബി.

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്‌ഇബി എല്‍നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാല്‍ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച്‌ ഏകദേശം 300 മുതല്‍…

Read More

ഗർഭിണിയായ ഭാര്യ ജീവനൊടു ക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവ് ബെംഗളൂരുവിൽ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്ത. ഇതനുസരിച്ച്‌ സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. പക്ഷേ, ഫോണില്‍ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെട്ടു. ലോഡ്ജില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി, മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഹരീഷ്മ മൂന്ന് മാസം…

Read More