AI girlfriend

admin@10vision

ജുവിൻ ഇനി അഞ്ചു പേരിൽ തുടിക്കും

കൊച്ചി:സംസ്ഥാനത്ത് വീണ്ടും അവയവദാനം. അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച തൃശൂർ സ്വദേശിയായ 16 കാരൻ ജുവിൻരാജുവിന്റെ അവയവങ്ങളാണ് അഞ്ചു പേർക്ക് ദാനം ചെയ്യുക. ജൂൺ 15-ന് രാവിലെ 11:30-ഓടെ ആളൂർ കദളിചിറയിലെ അപകടത്തിലാണ് ജുവിന് ഗുരുതര പരിക്കേറ്റത്. “ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ജുവിന് മസ്തിഷ്‌കമരണം സംഭവിച്ചത്.ഹൃദയവും കരളും വൃക്കകളും കോർണിയയും ദാനം ചെയ്യാനാണ് ബന്ധുക്കൾ അനുമതി നൽകിയത്. ലിസി ആശുപത്രിയിലെ 22കാരനാണ് ഹൃദയം നൽകുന്നത്. കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ…

Read More

മുഹറം പൊതു അവധിയില്‍ മാറ്റം

തിരുവനന്തപുരം: മുഹറം പൊതു അവധിയില് മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും. കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു. മാസപ്പിറവി കണ്ടത് അനുസരിച്ച്‌ മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി മാറ്റം.

Read More

കൊട്ടാരക്കരയിൽ  ദാരുണ അപകടം;നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു, മൂന്ന് മരണം , രക്ഷാപ്രവർത്തനം തുടരുന്നു

കൊട്ടാരക്കര :കൊല്ലം നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു.

Read More

എഴുപത് വർഷത്തെ ജീവിതത്തിൻ്റെ അവസാ നത്തിലും അവർ ഒരുമിച്ച് യാത്രയായി.

കൊച്ചി :  മരണത്തിനും തോൽപ്പിക്കാനാവാത്ത പ്രണയത്തിന്റെ സാക്ഷ്യമായി മാറുകയാണ് കോട്ടുവള്ളിയിലെ ഈ വിയോഗം. എഴുപത് വർഷത്തെ ദാമ്പത്യം പൂർത്തിയാക്കിയ ദമ്പതികൾ ഒരേ ദിവസം വിടപറഞ്ഞത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.കോട്ടുവള്ളി പള്ളിക്ക് സമീപം കൊപ്പറമ്പ് റോഡിലെ കുന്നവീട്ടിൽ ദേവസ്സി ജോസഫ് (89), ഭാര്യ ഫിലോമിന ജോസഫ് (85) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ഫിലോമിനയുടെ അന്ത്യം. വൈകുന്നേരം നാല് മണിക്ക് സംസ്കാരം നിശ്ചയിച്ചിരുന്നെങ്കിലും സംസ്കാര ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ വൈകിട്ട് 3.30ഓടെ ദേവസ്സി ജോസഫും…

Read More

കുന്ദമംഗലത്ത് സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോടാക്സിയിൽ സ്വകാര്യ ബസിടിച്ചു; വാഹനം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: കുന്ദമംഗലം പന്തീർപാടത്ത് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോടാക്സിയിൽ സ്വകാര്യ ബസിടിച്ച് വൻ അപകടം. ഇന്ന് രാവിലെ 8:45-ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തിലധികം കുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോടാക്സിയിലാണ് സ്വകാര്യ ബസ് ഇടിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോടാക്സി സമീപത്തെ ഒരു കടയുടെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും മറ്റ് യാത്രക്കാരും…

Read More

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാസ്ഥ വകുപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള – കർണാടക – ലക്ഷദീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധന വിലക്ക് തുടരും. കേരള – ലക്ഷദീപ് തീരങ്ങളിൽ…

Read More

പിഴവ് തിരുത്തി മെസ്സി, ഓസ്ട്രിയൻ പോസ്റ്റിൽ മെസ്സിയുടെ ഇരട്ട ഗോൾ.

ഡാലസ് :മെസ്സിയുടെ പെനാൽറ്റി മിസ്സിൽ ഗാലറി നിശബ്ദമായപ്പോൾ 38 -ാം മിനുറ്റിൽ ഗാലറിയെ ആവേശത്തിലാക്കി മെസ്സിയുടെ ബൂട്ടിൽ നിന്നും ആദ്യ ഗോൾ… ഇതിഹാസ താരത്തിൻ്റെ പിഴവിൽ നെടുവീർപ്പിട്ടവർക്ക് ആശ്വാസത്തിൻ്റെ ഗോളായി അത് മാറി. അധിക സമയത്ത് വീണ്ടും സൂപ്പർ താരത്തിൻ്റെ രണ്ടാം ഗോളും ഓസ്‌ട്രീയയുടെ വലയിൽ പതിച്ചു ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി അർജന്റീന. ഡാലസിലെ ആർലിംഗ്ടണിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ മുന്നേറി കളിച്ച അർജന്റീനക്ക് അനുകൂലമായി 12ാം…

Read More

മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്ത യുവതി പിടിയിൽ

കൊച്ചി:മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കള വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത യുവതി പോലീസ് പിടയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്റെ വലയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയായ യുവതി അറസ്റ്റിലാകുന്നത്. 2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ഷംല മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്ന് പലതവണകളായി 50…

Read More

ലഖ്നൗവിൽ മൂന്നുനില കെട്ടിടത്തിൽ തീപ്പിടുത്തം: കോച്ചിംഗ് സെൻ്ററിലെ 15 വിദ്യാർഥികൾ കൊല്ലപ്പെട്ടു.

ലഖ്നൊ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ അലിഗഞ്ചിലുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 15 പേർ കൊല്ലപ്പെട്ട. മരിച്ചവരെല്ലാം വിദ്യാര്‍ഥികളാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. തീയും കനത്ത പുകയും പടർന്നതോടെ പരിഭ്രാന്തരായ പല വിദ്യാർഥികളും ജീവൻ രക്ഷിക്കാൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൂടുതൽ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അലിഗഞ്ചിലെ ഉഷാ മേത്ത മാർഗിലുള്ള വാണിജ്യ…

Read More

അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍.

കൊച്ചി:എളമക്കരയില്‍ അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ പ്രതി പിടിയില്. കാശിനാഥ് (20) ആണ് പിടിയിലായത്. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അങ്കണവാടിയില്‍ വെച്ച് കുട്ടിക്ക് നേരെ ലൈംഗികോപദ്രവം നടന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കാശിനാഥിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തുന്നയാളാണ് പ്രതി. സംഭവത്തില്‍ സിഡബ്ല്യുസിയും കേസ്…

Read More