മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.
മുംബൈ: മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യയുടെ മുന്നിൽ വെച്ച് മാതാപിതാക്കൾ തന്നെ ശാസിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആണ് പ്രാഥമിക നിഗമനം. ഇന്ദാറാം മഹാതോ, ഭാര്യ രഞ്ജുദേവി മഹാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ചന്ദൻ ഇന്ദാറാം മഹാതോയാണ് കേസിലെ പ്രതി. ധൂലെയിലെ ശിർപൂരിലുള്ള മഹാവീർ സൊസൈറ്റിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടക്കുന്നത്. മകളുടെ വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു…

