AI girlfriend

admin@10vision

വ്യാപാര പ്രമുഖൻ പി.കെ. ഹാഷിം ഹാജി നിര്യാതനായി

കോഴിക്കോട്: എറണാകുളത്തെ വ്യാപാരപ്രമുഖനും ഇസ്‌ലാമിക പ്രവർത്തന രംഗത്തെ സാന്നിധ്യവുമായിരുന്ന പി.കെ ഹാഷിം ഹാജി – കേരള പ്ലാസ്റ്റിക്സ് (91) കോഴിക്കോട്ട് നിര്യാതനായി. മുഴപ്പിലങ്ങാട് പി.കെ ഹൗസിൽ (ടിപ്ടോപ്പ്) പരേതനായ പി.കെ അബ്ദുറഹിമാന്റെയും കുഞ്ഞലീമയുടെയും മകനാണ്. എറണാകുളം ബ്രോഡ് വേയിലെ കേരള ബൊണാൻസ ഉടമയാണ്. എറണാകുളം ഇസ്ലാമിക് സെന്റർ, മദീന മസ്ജിദ് തുടങ്ങിയ സംരംഭങ്ങളുടെ ചെയർമാനും ജമാഅത്തെ ഇസ്‌ലാമിയുടെ മുൻകാല പ്രവർത്തകനുമായിരുന്നു. കലൂർ, പാലാരിവട്ടം, ബ്രോഡ് വേ, എസ്.ആർ.എം റോഡ് തുടങ്ങിയ എറണാകുളത്തെ പല മസ്ജിദുകളുടെയും നിർമാണത്തിന് നേതൃത്വം…

Read More

വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ് ഇടുക്കി ജില്ല കമ്മറ്റിയെ പിരിച്ചു വിട്ടു

ഇടുക്കി: വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ് കമ്മറ്റിയെ പിരിച്ചു വിട്ട തൊടുപുഴയിലെ യൂത്ത് ലീ​ഗിന്റെ ആ​ഹ്ലാദ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത് ഇതിനെ തുടർന്ന് യൂത്ത് ലീ​ഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പ്രകടന ജാഥയിൽ യൂത്ത് ലീ​ഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. നേരത്തെ തന്നെ മുദ്രാവാക്യം തള്ളി നേതൃത്വം രം​ഗത്തെത്തിയിരുന്നു. പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി…

Read More

പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സർക്കാർ കന്നുകാലി കശാപ്പിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സർക്കാർ വർഗീയ വിഭജനത്തിന് തിരികൊളുത്തുന്ന. സംസ്ഥാനത്ത് പശു, കാള, പോത്ത് എന്നിവയുടെ കശാപ്പിന് കർശന നിയന്ത്രണങ്ങളും പരസ്യമായ കശാപ്പിന് നിരോധനവും ഏർപ്പെടുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 1950 ലെ കശാപ്പ് നിയമം പുറത്തെടുത്താണ് കന്നുകാലികളെ പൊതുസ്ഥലത്ത് കശാപ്പ് ചെയ്യാൻ പാടില്ല എന്ന പുതിയ ഉത്തരവ് ഇറക്കിയത് ബലിപെരുന്നാൾ (ബക്രീദ്) ആഘോഷിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പുറപ്പെടുവിച്ച ഈ ഉത്തരവ് മുസ്ലിം സമുദായത്തെയും കശാപ്പ് തൊഴിലാളികളെയും ലക്ഷ്യം വെച്ചുള്ളതാണെന്ന വിമർശനം…

Read More

മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം.

ഇടുക്കി : തൊടുപുഴ ഗ്യാപ്പ്‌റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം.തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പെരിയകനാലില്‍വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 28 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 സ്ത്രീകളും നാല് പുരുഷന്‍മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നു.

Read More

കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാര മേൽക്കും

തിരുവനന്തപുരം: പത്ത് നാൾ കാത്തിരിറ്റിന ശേഷം കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കു. വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുക്കും. ഇന്ന് തന്നെ ഗവര്‍ണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചു. പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് സതീശൻ പറഞ്ഞു. കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. ടീം യുഡിഎഫ് ആണ്‌ തന്നെ ഈ…

Read More

വിവാഹം കഴിഞ്ഞ് വെറും നാലാം നാൾ സ്ത്രീധനത്തിന് വധുവിനെ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തി.

പട്ന: വിവാഹം കഴിഞ്ഞ് വെറും നാലാം നാൾ സ്ത്രീധനത്ത ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നവവധുവിനെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തി. ബിഹാറിലെ അറായി സ്വദേശിനിയായ സഞ്ജുകുമാരിയാണ് (23) ദാരുണമായി കൊല്ലപ്പെട്ടത്. മേയ് ഏഴിനായിരുന്നു വിനോദ് പാൽ എന്ന യുവാവുമായുള്ള സഞ്ജുവിന്റെ വിവാഹം നടന്നത്. വലിയ ആഡംബരത്തോടെ നടത്തിയ വിവാഹത്തിൽ നാല് ലക്ഷം രൂപയും ബൈക്കും ഫ്രിജും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ വൻതോതിൽ സ്ത്രീധനം നൽകിയിരുന്നു. എന്നാൽ, വിവാഹദിവസം വിനോദിന്റെ വീട്ടുകാർ ഒരു സ്വർണ്ണമാല കൂടി അധികമായി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ​മാല പിന്നീട്…

Read More

സാദിഖലി തങ്ങൾക്കും ലീഗിനും നന്ദി, വി.ഡി സതീഷൻ ആദ്യം വിളിച്ചത് തങ്ങളെ.

മലപ്പുറം:കേരളത്തിൻ്റെ ആകാംക്ഷക്കും കാത്തി രിപ്പിനും വിരാമമിട്ട് പട നയിച്ച വൻ തന്നെ കേരളം നയിക്കണമെന്ന ആഗ്രഹത്തിന് പച്ചക്കൊടി കാണിച്ച ഹൈക്കമാണ്ട് തീരുമാനം ഘടക കക്ഷികൾക്കും പ്രത്യേകിച്ച് മുസ്‌ലിം ലീഗിനും വലിയ ആശ്വാസമാണ് നൽകിയത് ലീഗ് അധ്യക്ഷൻ തുടക്കത്തിൽ വി.ഡി സതീഷന് പിന്തുണ കൊടുത്തത് ചിലർ വിവാദ മാക്കിയിരുന്നു അതിനാൽ തന്നെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി. സതീശൻ ആദ്യം ഫോണിൽ വിളിച്ചത് മുസ്‍ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്…

Read More

ഇറാനെതിരായ യുദ്ധത്തിനിടെ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചു , രൂക്ഷമായി വിമർശിച്ച് ഇറാൻ

ടെഹ്‌റാൻ : ഇസ്‌റാഈലും യു. എ ഇയും തമ്മിലുള്ള സൗഹൃദം പുറത്തു വിട്ട് നെതന്യാഹു  .ഇറാനെതിരായ യുദ്ധത്തിനിടെ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചെന്നെ നെതന്യാഹുവിൻ്റെ വെളിപ്പെടുത്തലിൽ  രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍. ഇസ്രഈലുമായി കൂട്ടുനില്‍ക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും കണക്ക് പറയിപ്പിക്കുന്നുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ സുരക്ഷാ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയ വിവരങ്ങളാണ് നെതന്യാഹു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അരാഗ്ചി പറഞ്ഞു. മഹത്തായ ഇറാന്‍ ജനതയോട് ശത്രുത പുലര്‍ത്തുന്നത് വിഢിത്തമാണെന്നും ഭിന്നതയുണ്ടാക്കാനായി ഇസ്രഈലുമായി…

Read More

വി.ഡി. സതീഷൻ കേരള ത്തിൻ്റെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രയെ അറിയനുള്ള ആകാംക്ഷക്ക് വിരാമമായി സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് വിവരം. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കും രാഹുലിന്റെ ഫോൺകോളെത്തി എൽഡിഎഫിൻ്റെ ഭരണ തുടർച്ചക്ക് തിരിച്ചടി നൽകി, കേരളം യുഡിഎഫിന് അധികാരം കൈമാറുമ്പോൾ ആ വിജയത്തിന്റെ ശില്പിയായ വി.ഡി. സതീശൻ തന്നെ…

Read More

യുപിയെ വിറപ്പിച്ച് സീരിയൽ കില്ലർ; 24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങൾ; പ്രതി പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു.

​ലഖ്‌നൗ: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് പേരെ വെടിവെച്ചു കൊന്ന സീരിയൽ കില്ലർ ഗുർപ്രീത് സിംഗിനെ പോലീസ് ഏറ്റുമുട്ടലിൽ  വധിച്ചു. പഞ്ചാബ് സ്വദേശിയായ ഗുർപ്രീത് സിംഗ് യാതൊരുവിധ മുൻപരിചയവുമില്ലാത്ത മൂന്ന് പേരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ​കൊലപാതക പരമ്പരയുടെ ചുരുക്കം: ​ആദ്യ കൊലപാതകം: മെയ് 10-ന് പ്രയാഗ്‌രാജിൽ നിന്നും ചന്ദൗലിയിലേക്കുള്ള യാത്രയ്ക്കിടെ മക്രു എന്ന യുവാവിനെ ട്രെയിനിൽ വെച്ച് വെടിവെച്ചു കൊന്നു. ​രണ്ടാം കൊലപാതകം: തൊട്ടടുത്ത ദിവസം ജമ്മു താവി എക്സ്പ്രസ്സിൽ വെച്ച് സമാനമായ രീതിയിൽ മറ്റൊരാളെയും…

Read More