തൂഫാൻ വാരിയർ’ ബാഡ്ജ് അണിഞ്ഞ് കാന്തപുരം; ലഹരിക്കെതിരെ മർകസും.
കോഴിക്കോട് :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കാരന്തൂർ മർകസിൽ അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണങ്ങൾക്ക് പുറമേ സമകാലിക സാമൂഹിക സാഹചര്യങ്ങളും കേരളത്തിന്റെ സമഗ്ര വികസനത്തിനായി സർക്കാർ നിർവഹിക്കുന്ന പദ്ധതികളും സംസാര വിഷയമായി. ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പും കേരള പൊലീസും സംയുക്തമായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ-ദ് നർകോ ഹണ്ട്’ ക്യാംപെയ്നു പിന്തുണ ഉണ്ടാകണമെന്നു മന്ത്രി അഭ്യർഥിച്ചു. സമസ്ത…

