AI girlfriend

admin@10vision

നീറ്റ് യുജി പരീക്ഷ നാളെ: 5000 ത്തിലധികം കേന്ദ്രങ്ങളിൽ മോക് ഡ്രിൽ

ന്യൂഡെൽഹി: നാളെ നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മോക്ഡ്രില്‍ ആരംഭിച്ചു. ഇന്ന് വൈകീട്ട് അഞ്ച് വരെയാണ് മോക്ഡ്രില്‍. കര്‍ശനമായ സുരക്ഷാ പരിശോധനകളാണ് രാജ്യത്തുടനീളമായി നടക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ക്രമീച്ചിരിക്കുന്നത്. നിലവില്‍ 5000ത്തിലധികം കേന്ദ്രങ്ങളിലാണ് മോക്ഡ്രില്‍ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് 14 കേന്ദ്രങ്ങളാണ് ഉള്ളത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും അവധി നല്‍കരുതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍മാറാട്ടത്തിനുള്ള സാധ്യത കണക്കിലെടുത്താണ് എന്‍എംസിയുടെ നിര്‍ദേശം…

Read More

ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണുന്ന തിനിടയിൽ വൈദ്യുതി മുടങ്ങി; ഓവർസിയറെ അക്രമിച്ച യുവാവ് അറസ്റ്റിൽ

കങ്ങഴ (കോട്ടയം): ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണുന്നതിനിടയിൽ വൈദ്യുതി മുടങ്ങയെന്നാരോപിച്ച് കെ.എസ്.ഇ.ബി. ഓവർസിയറെ ആക്രമിച്ചയാൾ അറസ്റ്റിൽ. കെ.എസ്.ഇ.ബി.പത്തനാട് സെക്ഷനിലെ ഓവർസിയർ എം.കെ.മനോജ്കുമാറി (55)നാണ് മർദനമേറ്റത്. സംഭവത്തിൽ ദേവഗിരി കല്ലൂർതാഴ്ചയിൽ റോൾഫി വർഗീസി(27)നെ കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു.വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂലേപ്പീടിക ഭാഗത്ത് രാത്രിയിൽ മരം വീണ് വൈദ്യുതി മുടങ്ങിയതോടെ റോൾഫി കെ.എസ്.ഇ.ബി. ഓഫീസിലെത്തി വിവരം തിരക്കി. പ്രകോപിതനായ ഇയാൾ ഇരുമ്പ് ദണ്ഡുമെടുത്ത് ബഹളം വെച്ചു. ജീവനക്കാർ മരംവീണ ഭാഗത്ത് തകരാർ പരിഹരിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ സംഭവസ്ഥലത്ത്…

Read More

ആസ്‌ട്രേലിയ കടന്ന് യുഎസ്എ ; സ്കോട്ട്ലൻഡി നെതിരെ മൊറോ ക്കോക്കും ജയം

ആസ്‌ട്രേലിയ കടന്ന് യുഎസ്എ ; സ്കോട്ട്ലൻഡിനെതിരെ മൊറോക്കോക്കും ജയ കാലിഫോർണിയ : രണ്ടാം റൗണ്ട് മത്സരത്തിൽ ആസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറി യുഎസ്എ. കാമറൂൺ ബർഗസിന്റെ സെൽഫ് ഗോളും അലക്സ് ഫ്രീമാന്റെ ഗോളുമാണ് യുഎസ് വിജയത്തിന് പിന്നിൽ. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് യുഎസ് തകർത്തിരുന്നു. രണ്ടാം ജയത്തോടെ ആതിഥേയർ റൗണ്ട് ഓഫ് 32 ഉറപ്പിച്ചു. ജൂൺ 26ന് തുർക്കിയക്കെതിരെയാണ് യുഎസിന്റെ അവസാന മത്സരം മറ്റൊരു…

Read More

ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിൽ

തിരുവനന്തപുരം:ജനസംഖ്യയിൽ വളരെ കൂടുതൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയി ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളുന്ന ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കാൻ സാധ്യത. ഇതേക്കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന ബജറ്റ് പ്രഖ്യാപനം അതിന്റെ സൂചനയാണ്. 1984 ൽ കാസർകോട് ആണ് കേരളത്തിൽ അവസാനമായി രൂപീകരിക്കപ്പെട്ട ജില്ല. 12 വർഷം മുൻപാണ് അവസാനമായി പുതിയ താലൂക്കുകൾ രൂപീകരിച്ചത്. പുതിയ സെൻസസ് വിവരങ്ങൾ പുറത്തു വന്ന ശേഷം ജനസംഖ്യാ…

Read More

വെള്ളാപ്പള്ളി നടേഷനെ തിരെയുള്ള കേസിൽ ഉദ്യോഗസ്ഥന് മേൽ സമ്മർദ്ദം; രൂക്ഷ വിമർശ നവുമായി ഹൈക്കോടതി.

കൊച്ചി:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം നിർദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ എസ്.പി എസ്.ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി. കോടതിയെ കളിയാക്കരുതെന്ന് വിമർശിച്ച സിംഗിൾ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദമുണ്ടെന്നും നിരീക്ഷിച്ച.മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ…

Read More

ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ധവളപത്രത്തിൽ കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍…

Read More

കോഴിക്കോട് നടക്കാവ് വി കോയക്കുട്ടി ഹാജി നിര്യാതനായി

കോഴിക്കോട് : ടി കെ പരീക്കുട്ടി ഹാജിയുടെ മകനും നടക്കാവ് സി എച്ച് പള്ളി പ്രസിഡണ്ടുമായ വി കോയക്കുട്ടി ( 79) നിര്യാതനായി. കളരാന്തിരി പള്ളി മുതവല്ലി, നടക്കാവ് അൻവാറുൽ ഇസ്ലാം സംഘം പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിക്കുന്നു. ഭാര്യ: ഹൈദ്രോസ് വക്കീലിന്റെ മകൾ സൈനബ.മക്കൾ: ജനീഷ് ,ജബീന, ജസ്ന (യു എസ് എ) . മരുമക്കൾ: സാബിറ, ടി ടി പി അലി (കൂത്തുപറമ്പ്) സുഹൈൽ ഈസ (യു എസ് എ ). സഹോദരങ്ങൾ: അഡ്വ…

Read More

സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം:സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയെ ശക്തമായി വിമർശിക്കുകയും കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.കേരളത്തെ തുറമുഖ ന​ഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ആദ്യ പ്രഖ്യാപനം. മിഷൻ സമുദ്ര എന്ന് പേരി‌ട്ടിരിക്കുന്ന പദ്ധതി 5 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മാരിടൈം ശക്തിയാക്കും. ഇത് കേരളത്തെ പോർട്ട് സിറ്റിയാക്കി മാറ്റും. മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിഴിഞ്ഞം…

Read More

ഇന്ത്യ ഫലത്തിൽ ഒരു “ഹിന്ദു രാഷ്ട്രം” ആയി മാറിയിരിക്കുന്നു ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ബാക്കിയുള്ളൂ – അശോക് ഗെഹ് ലോട്ട്

ജയ്പൂർ :ഇന്ത്യ ഫലത്തിൽ ഒരു “ഹിന്ദു രാഷ്ട്രം” ആയി മാറിയിരിക്കുന്നുവെന്നും കോൺഗ്രസിൻ്റെ നിലപാടുകൾ ഇതിന് ആക്ക കൂട്ടിയിട്ടുണ്ടെന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. ഒരു ഔപചാരിക പ്രഖ്യാപനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് അദ്ദേഹം ആരോപിച്ചു. ഒരു പരിപാടിയിൽ സംസാരിക്കവെ, മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ അരികുവൽക്കരിക്കപ്പെടുന്നുണ്ടെന്നും, മുൻകാലങ്ങളിൽ ബി.ജെ. പി ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഉയർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം വാദിച്ചു. രാജ്യം ഇതിനകം ഒരു ഹിന്ദു…

Read More

ഫൗളിൽ മുന്നിട്ട് ഖത്തർ, ഗോളടിച്ച് കനഡ 6 -0

വാൻകൂവർ ( കനഡ )എതിരില്ലാത്ത ആറു ഗോളുകൾക്ക് ഖത്തറിനെ തോൽപ്പിച്ച് കാനഡ. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിലാണ്(29,45+3, 90+2) ആതിഥേയർ തകർപ്പൻ ജയം സ്വന്തമാക്കിയത്. രണ്ട് റെഡ് കാർഡകളിൽ എട്ടു പേരായി ചുരുങ്ങിയ ഖത്തറിന് വലിയ തിരിച്ചടിയാണ് നേരിട്ടത് തുടർച്ചയായ ഗോളുകളുമായി കാനഡ കളം നിറഞ്ഞപ്പോൾ തുടർച്ചയായ ഫൗളുകൾ മാത്രമായിരുന്നു വാന്‍കൂവർ സ്റ്റേഡിയത്തിൽ ഖത്തറിന്റെ മറുപടിയായുണ്ടായിരുന്നത്. കൂട്ടത്തിലൊരു ഫൗളിൽ കനേഡിയൻ താരത്തിന്റെ കാൽ ഒടിഞ്ഞുതൂങ്ങി. ഒന്നിനു പിറകേ ഒന്നായി ആറു ഗോളുകൾ കാനഡ അടിച്ചുകൂട്ടിയപ്പോൾ, ഹാട്രിക് പൂർത്തിയാക്കി…

Read More