AI girlfriend

admin@10vision

വെനിസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂകമ്പം.മരണസംഖ്യ 10,000 മുതല്‍ 100,000 വരെയാകാം

കാർക്കസ് :നിസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂകമ്പം മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു തീവ്രതയേറിയ രണ്ട് ഭൂചലനങ്ങളും അനുഭവപ്പെട്ടു റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മരണങ്ങളോ പരിക്കുകളോ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. മരണസംഖ്യ 10,000 മുതല്‍ 100,000 വരെയാകാമന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കുന്നത് കരാക്കസിന് പടിഞ്ഞാറ് 168 കിലോമീറ്റര്‍ (104 മൈല്‍) അകലെ, രാജ്യത്തിന്റെ കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ കമ്മ്യൂണിറ്റിയുടെ പടിഞ്ഞാറ് ഭാഗത്താണ് ആദ്യത്തെ 7.2 തീവ്രതയുള്ള…

Read More

ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങി യുവാവ്; ട്രാക്കിൽ വീണു, കാൽ മുട്ടിനു താഴെ നഷ്ടമായി

കോഴിക്കോട് : ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായി. മാഹി അഴിയൂർ സ്കൂളിനു സമീപം അൻസാറിനാണ് (38) ഗുരുതര പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി തുടർ നടപടി സ്വീകരിച്ചു. 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാൽപാദം ട്രാക്കിൽ നിന്നും…

Read More

സുഹൃത്ത് ജീവനൊടുക്കിയതിൽ മനം നൊന്ത് പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു

തിരുവനന്തപുരം: സുഹൃത്ത് ജീവനൊടുക്കിയതിൽ മനം നൊന്ത് പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച. കാട്ടാക്കട സ്വദേശിനിയെ കിടപ്പു മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട ബസ്സ്റ്റാൻഡിന് സമീപം സാമുവൽ ലതികാംബിക ദമ്പതികളുടെ മകൾ അബിയ ആണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുൻപ് അബിയയുടെ സുഹൃത്തായ പെൺകുട്ടി ജീവനൊടുക്കിയിരുന്നു. അബിയയുടെ സുഹൃത്ത് തീർത്ഥ ആണ് മരിച്ചത്. ഇതിൻ്റെ മാനസിക വിഷമത്തിലാണ് അബിയയും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കുളത്തുമ്മൽ സ്കൂളിലെ പത്താം ക്ലാസ് മരണപ്പെട്ട അബിയ. കാട്ടാക്കട…

Read More

ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്  സ്കോട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ

മയാമി :ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്  സ്കോട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ ഇരമ്പിയെത്തിയ മഞ്ഞപ്പടയ്‌‌ക്കു മുന്നിൽ പകച്ചുപോയ സ്കോട്ടിഷ് ന് ഒരൊറ്റ ഗോളും തിരിച്ചടിക്കാൻ കഴിഞ്ഞില്ല . ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് സ്കോട്‌ലൻഡിന ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഡബിൾ അടിച്ചപ്പോൾ മൂന്നാം ഗോൾ മത്തേയൂസ് കൂഞ്ഞയുടെ വകയായിരുന്നു. പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും ബ്രസീലിനൊപ്പം മികവ് പുലർത്തിയ സ്കോട്ടിഷ് പട, മഞ്ഞപ്പടയുടെ മിന്നലാക്രമണങ്ങൾക്കു മുന്നിൽ പകച്ചു. ഇടയ്‌ക്കിടെ ബ്രസീൽ ഗോൾമുഖത്ത് ആക്രമണം നടത്തിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം ഭേദിക്കാനായില്ല. മൂന്നു…

Read More

ലഹരി വില്പന നടത്തിയ കട പോലീസ് പൊളിച്ചു നീക്കി

ഇടുക്കി:ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്ക. ഈശ്വരൻ എന്നയാളുടെ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത്. ശാന്തൻപാറ പൊലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നാലെ, ഇയാൾ പ്രതിയായ മുൻ കേസുകളുടെ ഉൾപ്പെടെ വിവരം ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന്…

Read More

പാസ്പോര്‍ട്ട് പൗരത്വത്തിനുള്ള തെളിവല്ല;യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

പൗരത്വത്തിന്റെ കൃത്യമായ തെളിവ് എന്താണെന്നതിനെക്കുറിച്ച് ‘എക്‌സ്’ (x)ല്‍ പങ്കുവെച്ച ഈ പ്രസ്താവന വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ന്യൂഡല്‍ഹി | ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കുന്ന പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര യാത്രകള്‍ സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്പോര്‍ട്ട് എന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കി. അതായത്, ഒരു പാസ്പോര്‍ട്ട് കൈവശം വെയ്ക്കുന്നത് കൊണ്ട്…

Read More

ഇറാനെതിരെ യുദ്ധം വേണ്ട: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശാസനയുമായി യു.എസ് സെനറ്റ്.

വാഷിംഗ്ടൺ:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശാസനയുമായി യു.എസ് സെനറ്റ് ഇറാനെതിരായ സൈനിക നടപടി നിര്‍ത്തിവെക്കണമെന്നും സൈന്യത്തെ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സെനറ്റ് പ്രമേയം പാസാക്കി. നാല്‍പ്പത്തിയെട്ടിനെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഈ മാസം ആദ്യം പ്രതിനിധി സഭയും ഇതേ വിഷയത്തില്‍ പ്രമേയം പാസാക്കിയിരുന്നു. 208 വോട്ടുകള്‍ക്കെതിരെ 215 വോട്ടുകള്‍ക്കായിരുന്നു അന്ന് പ്രമേയം പാസാക്കിയത്. യുദ്ധാധികാര പ്രമേയത്തിനാണ് സെനറ്റ് അനുകൂലമായി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇരു സഭകളിലും ഇത്തരത്തില്‍ പ്രമേയം പാസാവുന്നത് ചരിത്രത്തിലാദ്യമാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നാല് പ്രതിനിധികളും…

Read More

ഫുട്ബാൾ ആവേശം നന്ന് …. അത് ലഹരിയാക്കി ജീവിതം കളയല്ലേ.. നടൻ നിയാസ് ബക്കറിൻ്റെ വൈറൽ വീഡിയോ.

കോഴിക്കോട് : ലോകകപ്പ് ആവേശമായി ടീമുകളുടെ ഫാൻസുകൾ പരസ്പരം മത്സ രിച്ച് ലഹരിയായി നടക്കുന്നhttps://www.facebook.com/share/v/1C4ujdoJEu/ ആരാധകർക്ക് ജീവിതത്തെ ക്കുറിച്ച കാഴ്ച പ്പടുകൾ പങ്കുവെച്ച് നടൻ നിയാസ് ബക്കർ ഫുട്ബാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി ജോലി പോലും ഉപേക്ഷിച്ച് സമയം കളയുന്നവർക്കുള്ള താരത്തിന്റെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ പതിനൊന്ന് ലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടത്. തന്റെ ഒരു സുഹൃത്തിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നിയാസ് സംസാരിക്കുന്നത്. രാത്രി മുഴുവൻ കളി കണ്ട് മൂന്ന് ദിവസമായി…

Read More

ചരിത്രം കുറിച്ച് റൊണാൾഡോ. ഉസ്ബക്കിനെ അഞ്ച് ഗോളിന് തകർത്ത് പോർച്ചുഗൽ

ഹൂസ്റ്റൺ: ചരിത്രം കുറിച്ച് റൊണാൾഡോ ആറ് ലോക കപ്പിൽ ഗോൾ സ്കോർ ചെയ്ത താരമായി തിരിച്ചു വരവ് നടത്തിയ റൊണാൾഡോ ടീം ഉസ്ബെകിസ്താനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടിയപ്പോൾ നുനോ മെന്റസ് റാഫേൽ ലിയാവോയും ഓരോ ഗോളുകൾ നേടി.   സ്റ്റേഡിയത്തിൽ ആദ്യ ജയം തേടിയിറങ്ങിയ പോർച്ചുഗൽ രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. പ്രതിരോധ നിരയിൽ റൂബൻ ഡയസ് തിരിച്ചെത്തിയപ്പോൾ ബെർണാഡോ സിൽവക്ക് പകരം ജാവോ ഫെലിക്സ് ആദ്യ ഇലവനിൽ ഇടംപിടിച്ചു….

Read More

വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതിയുടെ കാലിൽ വെടിവെച്ച് പൊലീസ് പിടികൂടി.

ഡൽഹി: മെഹ്റോളിയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതിയുടെ കാലിൽ വെടിവെച്ച് പൊലീസ് പിടികൂടി വെടിവെപ്പിൽ കാലിന് പരുക്കേറ്റ പ്രതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓൺലൈൻ ടാക്സി ഡ്രൈവറായ ഇയാൾ ഇന്നലെയാണ് ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡൽഹിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് ഉപേക്ഷിക്കുകയാണ് പ്രതി ചെയ്തത്. ഇവിടെ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ്…

Read More