AI girlfriend

admin@10vision

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

ലഖ്‌നൗ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റും മുൻ വ്യോമസേനാ ഉദ്യോഗസ്ഥനുമായിരുന്ന ചന്ദ്രനാഥ് രഥ് (41) വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. കേസിലെ മുഖ്യ ആസൂത്രകനും ഷൂട്ടറുമായ രാജ്കുമാറിനെ ആണ് പിടികൂടിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ചൊവ്വാഴ്ച കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും. ചന്ദ്രനാഥ് രഥിനെ വധിക്കാൻ ഏകദേശം 1.5 കോടി രൂപയുടെ കൊട്ടേഷൻ ഉറപ്പിച്ചിരുന്നതായി…

Read More

ആനകൾ തമ്മിലുള്ള അക്രമണത്തി നിടയിൽ  ആന ശരീരത്തിൽ വീണ് യുവതിക്ക് ദാരുണാന്ത്യം.

മടിക്കേരി : ആനകൾ തമ്മിലെ അക്രമണത്തിനിടയിൽ  ആന ശരീരത്തിൽ വീണ് യുവതിക്ക് ദാരുണാന്ത്യം കർണാടക കുടകിലെ വിനോദസഞ്ചാരകേന്ദ്രമായ കുശാൽനഗറിന് സമീപം ദുബാരെയിൽ ആനയു​ടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനിയായ ജിന്നു ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ദുബാരെ ആനത്താവളത്തിൽ ആനയെ കുളിപ്പിക്കുന്നത് കണ്ടുനിൽക്കുകയായിരുന്നു യുവതി. ഇതിനിടെ, കാഞ്ചൻ എന്ന ആനയുടെ കൊമ്പ് ദേഹത്ത് തട്ടി മാർത്താണ്ഡ എന്ന ആന പ്രകോപിതനായി. തുടർന്ന് ഇവ രണ്ടും ഏറ്റുമുട്ടിയതോടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനടിയിൽ ഞെരിഞ്ഞമർന്ന യുവതി ശ്വാസം…

Read More

സ്ത്രീകൾക്ക് സൗജന്യ യാത്ര;സ്വകാര്യ ബസിൽ കയറാൻ ആളുണ്ടാവില്ല’; പൊതുഗതാ ഗതത്തെ തകർക്ക രുതെന്ന് ബസ് ഉടമകൾ

പാലക്കാട് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. അങ്ങനെ സംഭവിച്ചാൽ സ്വകാര്യ ബസിൽ കയറാൻ ആളുണ്ടാവില്ലെന്നും അത് പൊതുഗതാഗത സംവിധാനത്തെയാകെ തകർത്ത് ഇല്ലാതാക്കുമെന്നും ബസുടമകൾ ആരോപിച്ചു. ഇക്കാര്യം പുതിയ മുഖ്യമന്ത്രിയെ ബോധിപ്പിക്കുമെന്നും അനുകൂലമായ നടപടിയുണ്ടാവും എന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ചാൽ പിന്നെ സ്വകാര്യ ബസിൽ കയറാൻ ആളുണ്ടാവില്ല. വിദ്യാർഥികൾ മാത്രമായിരിക്കും പിന്നെ ബസിൽ കയറുന്നത്….

Read More

ആറ് വർഷമായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച നടപടിയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ആറ് വർഷമായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചസുപ്രീം കോടതിയുടെ ബെഞ്ചിൻ്റെ വിധിക്കെതിരെ വിമർശിച്ച് മറ്റൊരു ബെഞ്ച്. “ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ചിന്‍റെ ഉത്തരവിലാണ് വിയോജിപ്പ്. ജസ്റ്റിസുമാരായ ബി.വി നാഗരത്നയും ഉജ്ജൽ ഭുയനുമാണ് അതൃപ്തി രേഖപ്പെടുത്തിയത്. കുറ്റം എത്രതന്നെ ഗുരുതരമായിരുന്നാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ബി.വി നാഗരത്ന പറഞ്ഞു. ഒരു വർഷത്തേക്ക് ജാമ്യാപേക്ഷ നൽകാൻ കഴിയില്ലെന്ന നിർദേശത്തോടും എതിർപ്പ്…

Read More

യു.ഡി. എഫ് ആഹ്ലാദ പ്രകടനത്തിന് സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു.

കണ്ണൂർ : അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു പുന്നക്കപ്പാറ കോൺഗ്രസ് ഓഫിസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ അഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു ബാക്കി വന്ന പടക്കം ഒരു സ്ഥലത്ത് സൂക്ഷിച്ചുവച്ച ശേഷം പ്രവർത്തകർ പിരിഞ്ഞുപോയി. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികൾ പടക്കം എടുത്ത് പൊട്ടിക്കുകയായിരുന്നു. തീ കൊളുത്തി എറിഞ്ഞ പടക്കത്തിൽ…

Read More

കശാപ്പ് നിരോധന നിയമം ;.പശ്ചിമ ബംഗാളിൽ കന്നുകാലി ചന്തകളിൽ കന്നുകാലികളെ വാങ്ങാൻ ആളില്ല ഹിന്ദു കർഷകർ ദുരിതത്തിൽ

കൊൽക്കത്ത:പശ്ചിമ ബംഗാൾ കന്നുകാലി ചന്തകളിൽ ഹിന്ദു കർഷകർ കന്നുകാലികളെ വില്പനക്ക് കൊണ്ടു വന്നിട്ട് വാങ്ങാൻ ആളില്ലാതെ ദുരിതത്തിൽ ബി.ജെ. പി സർക്കാരിൻ്റെ പുതിയ കന്നുകാലി കശാപ്പ് നിരോധന നിയമം കാരണം മുസ് ലിംകൾ ബലി അർപ്പിക്കാൻ കന്നുകാലികളെ വാങ്ങാൻ ഭയപ്പെടുന്നതാണ് വില്ലന നടക്കാ തിരിക്കാൻ കാരണം. 14 വയസ്സ് പ്രായാമായ കന്നുകാലികൾക്ക് മാത്രമാണ് കശാപ്പിന് ഔദ്യോഗികമായി ലൈസൻസ് ലഭിക്കുകയുള്ളൂ. പൊതു സ്ഥലത്ത് ഇവ ക ശാപ്പ് ചെയ്യാനും പാടില്ല. നിയമം ലംഘിച്ചാൽ തടവും പിഴയും ഉണ്ട്. മുസ്‌ലിംകൾ…

Read More

വാക്കു പാലിച്ച് യുഡിഎഫ് .ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം:വാക്കു പാലിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം.ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ച. അങ്കണവാടി ജീവനക്കാരുടെ വേതനം ആയിരം രൂപ വർധിപ്പിച്ചു. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നതെന്നും സതീശൻ പറഞ്ഞു. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ…

Read More

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം. മുസ്‌ലിം ജീവനക്കാരുടെ നെയിം ബോര്‍ഡുകള്‍ ബലമായി പിടിച്ചു വാങ്ങി ജിഹാദികൾ എന്നെഴുതി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം പ്രമുഖ സ്ഥാപനമായ മെട്രോ ഷൂസ് ഷോറൂമിലായിരുന്നു ഹിന്ദുത്വരുടെ അക്രമം. ഷോറൂമില്‍ അതിക്രമിച്ച് കയറിയ സംഘം രണ്ട് മുസ്‌ലിം ജീവനക്കാരുടെ നെയിം ബോര്‍ഡുകള്‍ ബലമായി പിടിച്ചവാങ്ങുകയും മാര്‍ക്കര്‍ ഉപയോഗിച്ച് ജിഹാദികള്‍ എന്ന് എഴുതി വെക്കുകയുമായിരുന്നു. ജീവനക്കാര്‍ ഉത്പന്നങ്ങള്‍ മോഷ്ടിക്കുകയും ഹിന്ദു ഉപഭോക്താക്കളെ മനപൂര്‍വം വഞ്ചിക്കുകയാണെന്നും അക്രമി സംഘം ആരോപിച്ചു. ജീവനക്കാര്‍ അവരുടെ നെയിം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതെ തങ്ങളുടെ മതപരമായ വ്യക്തിത്വം മറച്ച് വെക്കുകയാണെന്നും ഹിന്ദുത്വര്‍ അവകാശപ്പെട്ടു. സംഘം…

Read More

കേരളത്തിൻ്റെ ഭരണ ചക്രം തിരിക്കാൻ മുഖ്യ മന്ത്രി വി ഡി സതീഷനൊപ്പം 20 പേർ മന്ത്രിമാരായി സത്യ പ്രതിഞ്ജ ചെയ്തു.

കേരളത്തിൻ്റെ ഭരണ ചക്രം തിരിക്കാൻ മുഖ്യ മന്ത്രി വി ഡി സതീഷനൊപ്പം 20 പേർ മന്ത്രിമാരായി സത്യ പ്രതിഞ്ജ ചെയ്തു സി. പി ജോൺ ഒഴികെ മറ്റുള്ളവരെല്ലാം ദൈവ നാമത്തിൽ പ്രതിഞ്ജ ചൊല്ലി. പി കെ കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യവാചകം ചൊല്ലി. സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എ പി അനിൽകുമാർ, എൻ ശംസുദ്ദീൻ ,പി സി വിഷ്ണുനാഥ് ,…

Read More

കേരളം നൽകിയ ജനവിധിയിൽ വിഡി സതീഷൻ മുഖ്യ മന്ത്രിയായി സത്യ പ്രതിഞ്ജ ചെയ്തു

തിരുവനന്തപുരം : കേരളം നൽകിയ ജനവിധിയി ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിർത്തി കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്ങിനിറഞ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ മുമ്പാകെയാണ് സത്യവാചകം ചൊല്ലിയത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ തെരുവിലിറങ്ങിയ ജനസഹസ്രങ്ങളുടെ തുടർച്ചപോലെഇന്നലെ ഉച്ചമുതൽ വൻ ജനപ്രവാഹത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടിന് ശേഷമുള്ള യു.ഡി.എഫ് മന്ത്രിസഭയുടെ കൊടിയേറ്റം ജനകീയതയുടെ മഹാവിളംബരമായി. അധികാര പ്രവേശനത്തിന് സാക്ഷികളാകാൻ ലോക്സഭ പ്രതിപക്ഷ നേതാവ്…

Read More