AI girlfriend

admin@10vision

ലൈഗിക അതിക്രമ ത്തിൽ ജാമ്യത്തിലി റങ്ങിയ അംഗ ത്തിൻ്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ഉപരോധം.

പെരുവയൽ:(കോഴിക്കോട് ) അങ്കണവാടി ടീച്ചർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പെരുവയൽ ഗ്രാമപഞ്ചായത്ത് മൂന്നാo വാർഡ് മെമ്പർ എം എം പ്രസാദിൻ്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കി. ഇന്നലെ നടന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസാദ് പങ്കെടുക്കുമെന്ന വിവരത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു. എന്നാൽ പ്രസാദ് യോഗത്തിന് എത്തിയിരുന്നില്ല. പ്രസാദിന് കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചെങ്കിലും വാർഡ് ഗ്രാമസഭയിലും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ…

Read More

ജാതിയുടെ പേരിൽ ദുരഭിമാനക്കൊല, പോലീസ് സ്റ്റേഷനിൽ പിതാവ് മകളെ കൊലപ്പടുത്തി.

ലഖ്നൊ :ജാതിയുടെ പേരിൽ ദുരഭിമാനക്കൊല പോലീസ് സ്റ്റേഷനിൽ പിതാവ് മകളെ കൊലപ്പടുത്തി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ പോലീസ് സ്റ്റേഷനുള്ളിൽ 19 വയസ്സുള്ള മകളെ പിതാവ് കൊലപ്പെടുത്തി. ശിവാനി ചൗഹാൻ ആണ് കൊല്ലപെട്ടത് പിന്നാക്ക വിഭാഗത്തിൽ ഇവർ കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി അടുത്തിടെ 20 വയസ്സുള്ള ലളിത് വർമ്മ എന്ന ദളിത് പുരുഷനെ വിവാഹം കഴിച്ചിരുന്നു. ദമ്പതികൾ ഒളിച്ചോടി ഒരു ക്ഷേത്രത്തിൽ വിവാഹം നടത്തി നിയമപരമായി രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. വിവാഹം ഇരുവരും പൂർണ്ണമായും സമ്മതത്തോടെയായിരുന്നുവെന്ന് അവർ…

Read More

വിവാഹനിശ്ച യത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കാമുകിയെ കൊലപ്പെടുത്തി

ബംഗളുരു:22 കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വിവാഹിതനായ യുവാവ് അറസ്റ്റിൽ. ബെം​ഗളൂരുവിലെ ബ്യാദരഹള്ളിയിലാണ് സംഭവം നടന്നത്. ഭവാനി എന്ന യുവതിയാണ് മരിച്ചത്. കേസിൽ ചന്ദ്രശേഖർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭവാനിയുടെ വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് അരുംകൊ നടന്നത്. മൊബൈൽ ഫോൺ ഷോറൂമിൽ ജോലി ചെയ്തിരുന്ന ഭവാനിയും ചന്ദ്രശേഖറും അവിടെവെച്ചാണ് പരിചയപ്പെട്ടത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ചന്ദ്രശേഖർ നേരത്തെ വിവാഹിതനും ആറുവയസ്സുള്ള കുട്ടിയുടെ പിതാവുമാണ്. ഈ വിവരം മറച്ചുവെച്ച് ഏകദേശം ഒരു വർഷം…

Read More

പ്രിയദർശിനി പദധതി ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.

തൃശൂർ : പ്രിയദർശിനി പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസവിതരണം ഉണ്ടായിരുന്നു. ഇത് ബസിനകത്ത് വച്ച് വിതരണം ചെയ്യുന്നതിനിടെയാണ് പായസം മന്ത്രിയുടെ തലയിൽ വീണത്. പിന്നാലെ നിലവിളിയോടെ സീറ്റിൽ നിന്ന് മന്ത്രി ചാടി എഴുന്നേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മുഖവും തലയും വൃത്തിയാക്കി. ഇതിനിടെ മന്ത്രി ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് ചിന്നക്കടവ് വരെ…

Read More

പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മർദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

കല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മർദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചത്. സൗത്ത് 24 പർഗനാസിലെ കുല്‍താലിയില്‍ ജൂണ്‍ 9നാണ് സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയാണ് എന്ന് മാത്രമെ മനസിലായിട്ടുള്ളൂ. ആക്രമണത്തില്‍ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 9 ചൊവ്വാഴ്ച രാവിലെ കുല്‍താലിയിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു പ്രാദേശിക മാർക്കറ്റിലാണ് ദാരുണമായ അക്രമം നടന്നത്. കേരളത്തില്‍ ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകർക്കൊപ്പം…

Read More

കടലിൽ കാണാതായ യുവാക്ക ൾക്കായി തിരച്ചിൽ തുടരുന്നു

ഉദുമ: കാസർഗോഡ് ഉദുമ പള്ളിക്കര കടലിൽ കാണാതായ യുവാക്കൾക്കാ .യി തിരച്ചിൽ തുടരുകയാണ്. കോട്ടയം ചങ്ങനാശേരി സ്വദേശികളായ അംഗിത്, ചിങ്ങവനം സ്വദേശി എന്നിവരെയാണ് ശനിയാഴ്ച കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. കൂടുതൽ വിവരങ്ങൾ ഇതാ: ജൂൺ 14 ഞായറാഴ്ച വൈകീട്ട് 6.30 ഓടെ പള്ളിക്കര ബീച്ചിൽ, ബേക്കൽ കോട്ടക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ 4 പേരിൽ 2 പേരാണ് ശക്തമായ തിരയിൽപ്പെട്ടത്…

Read More

വീണ്ടും ഷിഗല്ല മരണം,മലപ്പുറത്ത് ഏഴ് വയസ്സുകാരൻ മരിച്ചു

മലപ്പുറം : മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ച . മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് കുട്ടി .ഈ മാസം 12-ാം തീയതിയാണ് പനിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

Read More

ഹോർ മുസ് കടലിടുക്കിൽ എണ്ണ ഒഴുകുമോ? യുഎസ്-ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായതായി ട്രമ്പ് ; അമേരിക്ക യ്ക്ക് മുൻപിൽ കടുത്ത നിബന്ധനകളുമായി ഇറാൻ

ടെഹ്റാൻ : മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനുശേഷം അമേരിക്കയും ഇറാനും ഒടുവിൽ സമാധാന കരാറിൽ ധാരണയിൽ എത്തി. എന്നാൽ, കരാർ പൂർണ്ണമാകണമെങ്കിൽ യുഎസ് ആദ്യം നടപ്പിലാക്കേണ്ട ചില കടുത്ത നിബന്ധനകൾ ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇറാൻ മാധ്യമമായ ‘മെഹർ ന്യൂസ്’ പുറത്തുവിട്ട 14 ഇന കരട് രേഖ പ്രകാരം, തങ്ങളുടെ സാമ്പത്തിക-സൈനിക ആവശ്യങ്ങൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുകയോ ആണവ ചർച്ചകളിലേക്ക് കടക്കുകയോ ചെയ്യൂ എന്ന നിലപാടിലാണ് ഇറാൻ. എന്നാൽ ഇറാനുമായുള്ള വെടിനിർത്തൽ കരാർ…

Read More

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര ഇന്ന് മുതൽ.

തിരുവനന്തപുരം:  കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര ഇന്ന് മുതൽ രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്യും.തുടർന്ന് വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. അതേസമയം ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ…

Read More

നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ (2–2).

ഡാളസ് :ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ (2–2) രണ്ടു തവണ പിന്നിലായ ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. വിർജിൽ വാൻ ഡിക്ക്, ക്രൈസൻസിയോ സമ്മർവിൽ എന്നിവർ നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചപ്പോൾ കെയ്‌റ്റോ നകാമുറ, ഡൈച്ചി കമദ എന്നിവർ ജപ്പാനു വേണ്ടി സമനില ഗോൾ നേടി. രണ്ടാം പകുതിയിലാണ് നാലു ഗോളും പിറന്നത്. പകുതിയിൽ 59 ശതമാനം പന്തടക്കം പ്രകടിപ്പിച്ച ഡച്ച് പട, ഡോണിയൽ മലനിലൂടെ രണ്ട് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാനായില്ല. പ്രതിരോധത്തിലെ അച്ചടക്കവും ഗോൾ…

Read More