AI girlfriend

admin@10vision

നിപ സ്ഥിരീകരിച്ച രോഗിക്ക് മരുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതം – ആരോഗ്യ മന്ത്രി കെ മുരളീധരൻ

കോഴിക്കോട് :ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നുവന്ന വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകിയ മന്ത്രി, വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം അഴിച്ചുവിട്ടു. നിപ സ്ഥിരീകരിച്ച രോഗിക്ക് മരുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹതമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ റിബാവറിൻ മരുന്ന് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ തന്നെ ലഭ്യമല്ലാതിരുന്ന റെംഡിവിർ മരുന്ന് എത്തിക്കാൻ കൃത്യമായ നടപടികളാണ് സ്വീകരിച്ചത്. ഒടുവിൽ ഇന്നലെ രാത്രി എത്തിക്കുകയും…

Read More

ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

കോഴിക്കോട്:  കോട്ട വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസ ടി.ടി. വിനോദനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്രത്തിൽ എട്ടുമാസം മുമ്പ് നടന്ന ഓഡിറ്റിംഗിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും മാസങ്ങളോളം പ്രതിയെ പിടികൂടാനോ സ്വർണം കണ്ടെടുക്കാനോ സാധിച്ചിരുന്നില്ല. ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ…

Read More

സി.എ. മഞ്ജു വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ്.

കോഴിക്കോട് :കേരള വഖഫ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ് ആയ സി.എ മഞ്ജുവിനെ നിയമിച്ചു. നിയമ ബിരുദധാരിയായ മഞ്ജു ദീർഘകാല സേവനത്തിനൊടുവിലാണ് സിഇഒ സ്ഥാനത്തേക്കെത്തുന്നത്. 1960ൽ വഖഫ് ബോർഡ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത നിയമിതയാകുന്നത്. എറണാകുളം പാനായിക്കുളം സ്വദേശിയായ മഞ്ജു പാനായിക്കുളം ചൊള്ളാമ്പാട്ട് അബ്ദുറഹ്മാന്റെയും കൊടുങ്ങല്ലൂർ കറുകപ്പാടത്ത് വഹീദയുടെയും മകളാണ്.

Read More

കോഴിക്കോട് പയ്യോളിയിൽ 9 വയസ്സുകാരന് ഷിഗല്ല..

കോഴിക്കോട് :  കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു ഒൻപത് വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. തുറയൂർ പഞ്ചായത്തിലെ 13 വാർഡിലാണ് രോഗം സ്ഥിരീകരിച്ചത് . നിലവിൽ കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിട്ടുണ്ട് . പയ്യോളിയിൽ ഇത് രണ്ടാം തവണയാണ് ഷിഗെല്ല സ്ഥിരീകരിച്ചത് .പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.അതേസമയം കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന കർശനമാക്കി…

Read More

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു.

തൃശൂര്‍: തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു.വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു. തൃശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആണ് അപകടം നടന്നത്. മേലൂർ സ്വദേശിയായ ജോസഫ് ആണ് മരിച്ചത്. 46 വയസായിരുന്നു.ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജോസഫിനെ കാണാനില്ലെന്ന് സഹപ്രവർത്തകർ ശ്രദ്ധിച്ചത്. തുറന്നു ഫയർഫോഴ്സിനെ അറിയിക്കുകയും നടത്തിയ തിരച്ചിൽ ക്ലാരിഫയറിനുള്ളിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.കാൽതെറ്റി ക്ലാരിഫയർ ഉള്ളിലേക്ക് വീണതായിരിക്കാം എന്ന് പ്രാഥമിക നിഗമനം.

Read More

സ്വിസ് നിരയെ തളച്ചിട്ട് സമനില പിടിച്ച് ഖത്തർ .1-1

സ്വിസ് മുന്നേറ്റ നിരയെ തളച്ചിട്ട് സമനില പിടിച്ച് ഖത്തർ ഗോൾ വല കാത്ത അബുനാഡയുടെ ഒറ്റയാൾ പോരാട്ടം ഒന്നുകൊണ്ടു മാത്രമാണ് ഖത്തർ പ്രതിരോധിച്ചുനിന്നത്. തകര്‍ത്തുകളിച്ചിട്ടും 17–ാം മിനിറ്റിൽ ബ്രീല്‍ എംബോളോയുടെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ സ്വിറ്റ്സർലൻഡിന് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ബൗലം ഖൗക്കിയിലൂടെ ഖത്തർ മറുപടിയൊരുക്കുകയായിരുന്നു. ഇന്‍ജറി ടൈമിലായിരുന്നു ഖത്തറിന്റെ സമനില ഗോൾ. ആദ്യ പകുതി ചടുലമായിരുന്ന പോരാട്ടത്തിന്റെതായിരുന്നു. സ്വിസ് നിരന്തരം അക്രമണം അഴിച്ചു വിട്ട് ഖത്തർ പ്രതിരോധ നിരയെ തകർത്തിട്ടും സ്വിസ് ഗോൾ മുന്നേറ്റം…

Read More

മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയെ ആൾക്കൂട്ട ആക്രമണ ത്തിൽ കൊലപ്പെ ടുത്തിയ 14 പ്രതികൾക്ക് ജീവ പര്യന്തം

ഭോപ്പാൽ :മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയെ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെടുത്തിയ പ്രതികൾക്ക് നാല് വർഷങ്ങൾക്ക് ശേഷം പ്രാദേശിക കോടതി നീതി നടപ്പാക്കി. നർമ്മദാപുരം ജില്ലയിലെ സിയോണി മാൾവയിലെ അഡീഷണൽ ജില്ലാ, സെഷൻസ് ജഡ്ജി തബസ്സും ഖാൻ പ്രതികളായ14 പേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റ് 3 ന് സിയോണി മാൾവയിലെ ബരാഖാഡ് ഗ്രാമത്തിന് സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് വിധി. മഹാരാഷ്ട്രയിൽ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്ന ഒരു ട്രക്ക് പുലർച്ചെ 1…

Read More

ഷൂവിനുള്ളിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പ്; കോഴിക്കോട് യുവതിക്ക് കടിയേറ്റു

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഷൂ ധരിക്കുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ധൃതിയിൽ ഷൂ ധരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. രാവിലെ ജോലിസ്ഥലത്തേക്ക് പോകാനായി ഷൂ അണിഞ്ഞ ഉടൻ തന്നെ, അതിനുള്ളിൽ പാമ്പുണ്ടെന്ന് അനഘ തിരിച്ചറിയുകയായിരുന്നു. ഉടൻതന്നെ ഷൂ ഊരി മാറ്റിയെങ്കിലും അതിനിടയിൽ പാമ്പ് യുവതിയെ കടിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ അനഘയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട് അടിയന്തരമായി…

Read More

കഞ്ചാവ്, അശ്ലീലം, സ്ത്രീവിരുദ്ധ; യൂട്യൂബർ തൊപ്പി ക്കെതിരായ പരാതിയിൽ അന്വേഷണം നടത്തു മെന്ന് ആഭ്യന്ത രമന്ത്രി രമേശ്‌ ചെന്നിത്തല.

കൊച്ചി :യൂട്യൂബർ തൊപ്പിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല സംഭവം അന്വേഷിച്ച് ഉടൻ നടപടിയെന്ന് രമേശ്‌ ചെന്നിത്തല അറിയിച്ചു. കഞ്ചാവ് അടക്കം സൂക്ഷിച്ചതിന്റെ ദൃശ്യങ്ങൾ സംഘം തന്നെ പ്രചരിപ്പിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചു.അശ്ലീലപ്രദർശനവും സ്ത്രീവിരുദ്ധതയും നടത്തുന്നുവെന് പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ചർച്ചകളാണ് ലൈവ് സ്ട്രീമിങ്ങിലൂടെയും വീഡീയോകളിലൂടെയും തൊപ്പിയും സംഘവും ചെയ്യുന്നത്. കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.തൊപ്പി എന്ന പേരിലറിയപ്പെടുന്ന…

Read More

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.

ബംഗളൂരു:  കെങ്കേരിയിലുണ്ടായ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം ബി.ജി.എസ് കോളജില്‍ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ അതുല്‍ സിബി, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്.കെങ്കേരിയിലെ ആര്‍.ആര്‍ ഡെന്‍റല്‍ കോളജിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകായിരുന്നു.വിദ്യാര്‍ഥികള്‍ മൈസൂരുവില്‍ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇരുവരും മരണപ്പെട്ടു. മൃതദേഹം രാജ രാജേശ്വരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന്…

Read More