ഡിവൈ എഫ് ഐ പ്രതിഷേധം; കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്തിന് നേരെ അക്രമമെന്ന് പരാതി
കോഴിക്കോട് :കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമമെന്ന് പരാത. പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് ബോർഡുകൾ നശിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ തടയുന്നതിനിടെയാണ് സംജിത്തിന് മർദനമേറ്റെന്നാണ് പരാതി. സംജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീണ ജോർജിനെതിരായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അതേസമയം, ആരോഗ്യമന്ത്രി വീണാജോർജിന് കഴുത്തിന് ക്ഷതമെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. എംആർഐ സ്‌കാനിങ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. വീണാ ജോർജിനെ പരിശോധിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്‌തെന്നും മെഡിക്കൽ ബുള്ളറ്റിൻ…

