ബസ് നിർത്താത്തതിന്റെ പേരിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഗ്ലാസ് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി.
കോഴിക്കോട് :ബസ് നിർത്താത്തതിന്റെ പേരിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഗ്ലാസ് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി.സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് യുവതി വിശദീകരണം നൽകിയത്. ശുചിമുറിയിൽ പോകാനാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും എമർജൻസി എക്സിറ്റ് ഉപയോഗിക്കാൻ ശ്രമിച്ചതാണെന്നും യുവതി കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മിംമ്സ് ആശുപത്രിക്കടുത്ത ബസ്സ് സ്റ്റോപ്പിലാണ് യുവതി ബസ് നിർത്താൻ ആവശ്യപ്പെട്ടത്. ഇവിടെ സ്റ്റോപ്പില്ലാത്ത തിനാൽ ബസ് നിർത്തിയില്ല. നിർത്താത്തതിന്റെ ദേഷ്യത്തിൽ യുവതി ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർത്തത്. ഇതിന്റെ വീഡിയോ…

